Kozhikode Nipah Virus : നിപയില്‍ ആശങ്കയൊഴിയുന്നു? മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Kozhikode Nipah Virus update : കോഴിക്കോട്ടെ നിപ ബാധയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഒഴിയുന്നതായി സൂചന. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരുടെ പരിശോധന ഫലവും നെഗറ്റീവ് ആയി. നിപ്പാ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളുടെ പരിശോധനഫലം ആണ് നെഗറ്റീവ് ആയി വന്നിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെയാണ് പരിശോധന നടത്തിയത്.
കോഴിക്കോട് : കോഴിക്കോട്ടെ നിപ ബാധയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഒഴിയുന്നതായി സൂചന. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരുടെ പരിശോധന ഫലവും നെഗറ്റീവ് ആയി. നിപ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളുടെ പരിശോധനഫലം ആണ് നെഗറ്റീവ് ആയി വന്നിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെയാണ് പരിശോധന നടത്തിയത്. ഇതുവരെ മറ്റാരിലും രോഗം ബാധ സ്ഥിരീകരിക്കപ്പെടാത്തത് വലിയ ആശ്വാസമാണ് നല്‍കുന്നത്.
അതിനിടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന നാലു പേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതിയതായി 13 പേരെ കൂടി സമ്പര്‍ക്കപ്പെട്ടിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇവരെല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണ്. ഇതോടെ ടോപ്പ് ഹൈറിസ്‌ക് വിഭാഗത്തില്‍ നാലുപേരും ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ 14 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍ 82 പേരും ഉള്‍പ്പെടെ നിലവില്‍ 100 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ആകെ ഉള്ളത്.
Also Read : ജ്യൂസ് സാംപിളിൽ ഷിഗെല്ല, തിരുവനന്തപുരത്ത് ബേക്കറി അടപ്പിച്ചു
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ അഞ്ചിലെ 35 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നലെ സര്‍വ്വേ നടത്തിയിരുന്നു. നിലവില്‍ രോഗബാധിതനായ 43 കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഐസിയുവില്‍ തുടരുകയാണ്. വെന്റിലേറ്ററില്‍ ഉള്ള രോഗിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോ ക്‌ളോനില്‍ ആന്റി ബോഡി നല്‍കും.
ഇന്നലെ ഐ.സി.എം ആറില്‍ നിന്നുള്ള വിദഗ്ധസംഘം രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂം വഴി ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സവിശേഷമായ സാഹചര്യം ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍, ജില്ലയില്‍ എത്താ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.
English Summary
There are indications that concerns related to the Nipah outbreak in Kozhikode, Kerala are being dispelled. The test results of three people who were in the contact list have also come back negative. The test results of the close relatives who were in the contact list of the Nipah infected person have come back negative. The test was conducted at the Kozhikode Medical College itself.