Bengaluru Traffic Block : ബെംഗളൂരുവിൽ തിരക്ക് കുറയില്ല, പ്രശ്നങ്ങൾ വേറെ

Bengaluru Traffic Updates: പുതിയ സംവിധാനം നടപ്പായാൽ കടബഗെരെ - മാഗഡി റോഡിലെ 1,837 പാസഞ്ചർ കാറുകൾ 1,369 ആയി കുറയും. പക്ഷെ കുറയുന്നത് അത്രയും വലിയ എണ്ണമല്ല

Bengaluru Traffic Block : ബെംഗളൂരുവിൽ തിരക്ക് കുറയില്ല, പ്രശ്നങ്ങൾ വേറെ

ബെംഗളൂരു

Updated On: 

25 Nov 2025 07:40 AM

എങ്ങനെയെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കിനൊരു പരിഹാരം കാണാൻ ഒരുങ്ങുകയാണ് ബെംഗളൂരു ഭരണകൂടം. ഇതിനായി മൂന്നാം ഘട്ട മെട്രോ വികസനത്തിൻ്റെ ചുവട് പിടിച്ച് 37 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ (ഫ്ലൈ ഓവർ കം മെട്രോ) ഇടനാഴി പദ്ധതിയിടുകയാണ്. എന്നാൽ ഇതിൻ്റെ ഫലം സംബന്ധിച്ച് അത്ര ശുഭകരമായ വിവരങ്ങളല്ല, ഇപ്പോൾ പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന സാധ്യതാ പഠന റിപ്പോർട്ടിൽ ഇത്തരമൊരു ഇടനാഴി വന്നാലും നഗരത്തിന് ഗതാഗതക്കുരുക്കിൽ നിന്നും മോചനമുണ്ടാവില്ലെന്നാണ് കണ്ടെത്തലെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് സാധൂകരിക്കുന്ന കാര്യങ്ങൾ വേറെയുമുണ്ട്. നഗരത്തിൻ്റെ പ്രധാന ഭാഗങ്ങളായ കടബഗെരെ-ഹൊസഹള്ളി, ജെ.പി. നഗർ-ഹെബ്ബാൾ എന്നീ ഇടനാഴികളിലാണ് ഇത്തരത്തിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഇതിന് മറ്റുചില പ്രശ്നങ്ങളുണ്ട്.

ടോൾ ഏർപ്പെടുത്തിയിൽ

പുതിയ ഇടനാഴിയുടെ നിർമ്മാണം സംബന്ധിച്ച് നടത്തിയ സർവ്വേയിൽ എലിവേറ്റഡ് റോറഡുകളിൽ ടോളുകൾ എർപ്പെടുത്തുന്നത് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ ടോൾ ഏർപ്പെടുത്തുന്നത് സർവ്വേയുടെ ഭാഗമായ 91 ശതമാനം ആളുകളുടെ എതിർക്കുന്നു. ഇനി ടോൾ ഒഴിവാക്കിയാൽ കൂടുതൽ വാഹനങ്ങളും മുകളിലേക്ക് മാറും അപ്പോൾ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയും. ഇത് മെട്രോയെ സാമ്പത്തികമായി ബാധിക്കാം. അതേസമയം മറ്റ് ചില വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത്തരം ഫ്ലൈയോവറുകൾ ഗതഗാതക്കുരുക്ക് പരിഹരിക്കാൻ ശാശ്വമല്ല.

കണക്കുകൾ

പുതിയ സംവിധാനം നടപ്പായാൽ കടബഗെരെ – മാഗഡി റോഡിലെ 1,837 പാസഞ്ചർ കാറുകൾ 1,369 ആയി കുറയും. ജെ.പി. നഗർ – സരക്കി ജംഗ്ഷൻ റൂട്ടിൽ നിലവിലെ 2,895 കാറുകൾ 2,701 ആയി കുറയും. ഇവ രണ്ട് നോക്കിയാൽ വലിയൊരു കുറവൊന്നും വാഹനങ്ങളുടെ കാര്യത്തിൽ ഉണ്ടാവില്ലെന്ന് മനസ്സിലാക്കാം.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും