Bengaluru Water Crisis: ബെംഗളൂരുവില്‍ 21 ഇടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും, വൈദ്യുതിയും ഉണ്ടാകില്ല

Bengaluru Water and Electricity Supply Disruption: സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലാണ് നിലവില്‍ നഗരത്തില്‍ അനുഭവപ്പെടുന്നത്. അത് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. താപനില ഉയരുന്നത് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളെ ജലക്ഷാമത്തിലേക്കും എത്തിക്കും.

Bengaluru Water Crisis: ബെംഗളൂരുവില്‍ 21 ഇടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും, വൈദ്യുതിയും ഉണ്ടാകില്ല

പ്രതീകാത്മക ചിത്രം

Published: 

23 Feb 2026 | 01:02 PM

ബെംഗളൂരു: കര്‍ണാടകയെ കാത്തിരിക്കുന്നത് കടുത്ത ജലക്ഷാമം. ഫെബ്രുവരിയില്‍ തന്നെ ഉഷ്ണതരംഗം അനുഭവപ്പെടുന്നത് പൊതുജനങ്ങളെ ദുരിതത്തിലാക്കും. സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലാണ് നിലവില്‍ നഗരത്തില്‍ അനുഭവപ്പെടുന്നത്. അത് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. താപനില ഉയരുന്നത് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളെ ജലക്ഷാമത്തിലേക്കും എത്തിക്കും.

അവസ്ഥ മോശമാണ്

ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിരൂക്ഷമായ ജലക്ഷാമവും വൈദ്യുതി മുടക്കവുമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 21 പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമാകാന്‍ സാധ്യത. ആ സ്ഥലങ്ങളുടെ പട്ടികയും അധികൃതര്‍ പുറത്തുവിട്ടു.

21 ഇടങ്ങളില്‍ ജലക്ഷാമം

ഓള്‍ഡ് ഗുഡ്ഡഡള്ളി, ബാപ്പുജി നഗര്‍, മൈസൂര്‍ റോഡ്, മഹാലക്ഷ്മി ലേഔട്ട്, നന്ദിനി ലേഔട്ട്, ഡിജെ ഹള്ളി, ദേവി നഗര്‍, ഗെദ്ദലഹള്ളി, നാരായണ്‍പൂര്‍ കോളനി, ബന്ദേപാളയ, ചാമരാജ്‌പേട്ട്, രാഗിഗുദ്ദ, ഹൊസകെരെഹള്ളി എന്നിവയുള്‍പ്പെടെ സ്ഥലങ്ങളെയാകും ജലക്ഷാമം ബാധിക്കുക.

വെള്ളം എത്തിക്കും

ജലക്ഷാമം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളിലേക്ക് ടാങ്കറുകള്‍ വഴി വെള്ളം വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് ബെംഗളൂരു ഭരണകൂടം. അതേസമയം, നഗരത്തില്‍ വ്യാപകമാകുന്ന ടാങ്കര്‍ മാഫിയകളെ നിരീക്ഷിക്കുന്നതും ശക്തമാക്കിയിട്ടുണ്ട്.

Also Read: Bengaluru Weather: ബെംഗളൂരുവില്‍ ഇന്ന് മഴ ഉറപ്പ്; ഇടയ്‌ക്കൊക്കെ കനത്ത ചൂടും

ചൂട് ഉയരുന്നു

ബെംഗളൂരുവില്‍ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ കനത്ത ചൂടാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടകയിലെ മിക്ക ജില്ലകളിലും 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് നിലവിലെ താപനില. കലബുറഗി, ഹാവേരി, ബാഗല്‍കോട്ട്, ശിവമോഗ, ഉത്തര കന്നഡ എന്നിവയുള്‍പ്പെടെയുള്ള ജില്ലകളിലും ബെംഗളൂരുവിന് പുറമെ താപനില ഇനിയും ഉയരും.

 

Follow Us
Related Stories
Delhi Metro: ഡല്‍ഹി മെട്രോയില്‍ അടിമുടി മാറ്റം; വഴിതെറ്റാതിരിക്കാൻ ഇതൊന്ന് അറിഞ്ഞിരിക്കാം
Operation Sindoor 2.0: ഓപ്പറേഷൻ സിന്ദൂർ 2.0 നേരിടാൻ സായുധ സേനകൾ സജ്ജം; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി
Cauvery Calling: മണ്ണുകാക്കാൻ ‘കാവേരി കോളിംഗ്’: 13.4 കോടി മരങ്ങളുമായി കൃഷിഭൂമിയിൽ ഹരിതവിപ്ലവം
RCB vs GT IPL 2026 Final: ഐപിഎല്‍ ഫൈനല്‍ കാണാന്‍ നമ്മ മെട്രോയില്‍ സൗജന്യയാത്ര; ക്രിക്കറ്റ് പ്രേമികള്‍ ചെയ്യേണ്ടത് ഇത്രമാത്രം
Chennai – Bangalore Train Cancelled: ചെന്നൈ-ബെംഗളൂരു യാത്രക്കാർക്ക് തിരിച്ചടി; ഒരു മാസത്തേക്ക് ട്രെയിനില്ല!
Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കും; ഈ റൂട്ടിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചോളൂ
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു