AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Weather: ബെംഗളൂരുവില്‍ ഇന്ന് മഴ ഉറപ്പ്; ഇടയ്‌ക്കൊക്കെ കനത്ത ചൂടും

Bengaluru Climate Update February 23 Monday: കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴ പെയ്തിരുന്നു. ബെംഗളൂരുവില്‍ മേഘാവൃതമായ അന്തരീക്ഷം തുടരുകയാണ്. രാത്രിയോടെ നഗരത്തില്‍ ശക്തമായ മഴ എത്തിയേക്കാം.

Bengaluru Weather: ബെംഗളൂരുവില്‍ ഇന്ന് മഴ ഉറപ്പ്; ഇടയ്‌ക്കൊക്കെ കനത്ത ചൂടും
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 23 Feb 2026 | 06:32 AM

ബെംഗളൂരു: കര്‍ണാടയില്‍ വേനല്‍മഴ അതിശക്തം. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് നിലവില്‍ സംസ്ഥാനത്ത് മഴയ്ക്ക് കാരണമാകുന്നത്. ഇത് തീരദേശ മേഖലകളിലും ഉള്‍നാടുകളിലും മഴ പെയ്യിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴ പെയ്തിരുന്നു. ബെംഗളൂരുവില്‍ മേഘാവൃതമായ അന്തരീക്ഷം തുടരുകയാണ്. രാത്രിയോടെ നഗരത്തില്‍ ശക്തമായ മഴ എത്തിയേക്കാം. ഈ കാലാവസ്ഥ അടുത്ത മൂന്ന് ദിവസത്തേക്ക് തുടരാനാണ് സാധ്യത.

ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ മേഖലകളിലാണ് കനത്ത മഴ പ്രവചിക്കുന്നത്. അതേസമയം, ഉത്തര കന്നഡയില്‍ വരണ്ട കാലാവസ്ഥ തുടര്‍ന്നേക്കാം. ബെംഗളൂരു അര്‍ബന്‍ റൂറല്‍, ചാമരാജനഗര്‍, ചിക്കമംഗളൂരു, ഹാസന്‍, കുടക്, രാമനഗര, മാണ്ഡ്യ, കോലാര്‍, മൈസൂര്‍ എന്നീ ജില്ലകളിലും അടുത്ത രണ്ട് ദിവസം നേരിയ മഴയ്ക്കാണ് സാധ്യത.

മഴയോടൊപ്പം താപനില ഉയരുമെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നുണ്ട്. നഗരത്തില്‍ കനത്ത ചൂടാണ് നിലവില്‍ അനുഭവപ്പെടുന്നത്. അത് ഇനിയും ഉയരുമെന്നാണ് പ്രവചനം. ഉഷ്ണതരംഗത്തിനുള്ള സാധ്യതയും കാലവസ്ഥ വകുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്.

Also Read: Bengaluru Weather: ബെംഗളൂരുവില്‍ ഇന്നും കനത്ത ചൂട്; കൂട്ടിന് തണുപ്പും

ഇന്നത്തെ താപനില

ബെംഗളൂരു- 32-19
മംഗളൂരു- 30-24
ശിവ- 33-20
ബെല്‍ഗ- 31-19
മൈസൂര്‍- 33-21
മാണ്ഡ്യ- 33-20
മടിക്കേരി- 29-18
രാമനഗര- 33-20
ഹാസന്‍- 31-18
ചാമരാജനഗര്‍- 32-19
ചെറുബള്ളാപുരം- 31-18
കോലാറ- 31-18
തുടര്‍- 32-19
വസ്ത്രം- 31-24
കാരവാര- 29-24
ചെറുമംഗളൂരു- 29-18