Bengaluru Weather: ബെംഗളൂരു ഇനി തിളച്ചുമറിയും; ഇതുവരെ കണ്ട ചൂടെല്ലാം സാമ്പിള്‍

Bengaluru Climate Update on February 28 Saturday: അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ മഞ്ഞുള്ളത് പോലെ തോന്നിയേക്കാം. വരണ്ട കാറ്റിനും സാധ്യതയേറെയാണ്. മണിക്കൂറില്‍ 21 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം. എന്നാല്‍ ഈ കാറ്റ് ചൂടില്‍ കുറവുവരുത്തില്ല.

Bengaluru Weather: ബെംഗളൂരു ഇനി തിളച്ചുമറിയും; ഇതുവരെ കണ്ട ചൂടെല്ലാം സാമ്പിള്‍

പ്രതീകാത്മക ചിത്രം

Published: 

28 Feb 2026 | 07:19 AM

ബെംഗളൂരു: ചുട്ടുപ്പൊള്ളാനൊരുങ്ങി ബെംഗളൂരു നഗരം. ഇതുവരെ അനുഭവപ്പെട്ട താപനില ആയിരിക്കില്ല നഗരത്തില്‍ ഇനിയുണ്ടാകുക എന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. 31 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ബെംഗളൂരുവില്‍ ഇതുവരെ അനുഭവപ്പെട്ട കനത്ത ചൂട്, എന്നാല്‍ ഇനി മുതല്‍ ഇത് ക്രമാതീതമായി ഉയരുമെന്നാണ് പ്രവചനം. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാലാവസ്ഥ പൊതുവേ എപ്പോഴും തണുത്തതാകുന്ന ബെംഗളൂരുവില്‍, മാര്‍ച്ചിന്റെ തുടക്കത്തോടെ കഥയാകെ മാറും. താപനിലയില്‍ അപ്രതീക്ഷിതമായ വര്‍ധനവ് സംഭവിക്കാനാണ് സാധ്യത. വേനല്‍ക്കാലം നേരത്തെ എത്തിയത് പൊതുജനങ്ങളില്‍ ആശങ്ക വിതയ്ക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നഗരത്തില്‍ അനുഭവപ്പെടുന്ന ചൂടില്‍ ക്രമാനുഗതമായ വര്‍ധനവും സംഭവിച്ചിട്ടുണ്ട്.

അതേസമയം, ബെംഗളൂരുവിന്റെ ചിലഭാഗങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലെ ചില പ്രദേശങ്ങളില്‍ വൈകുന്നേരങ്ങളില്‍ നേരിയ ചാറ്റല്‍ മഴയ്ക്ക് സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ല.

അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ മഞ്ഞുള്ളത് പോലെ തോന്നിയേക്കാം. വരണ്ട കാറ്റിനും സാധ്യതയേറെയാണ്. മണിക്കൂറില്‍ 21 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം. എന്നാല്‍ ഈ കാറ്റ് ചൂടില്‍ കുറവുവരുത്തില്ല.

നഗരങ്ങളിലെ താപനില

ബെംഗളൂരു- 31-19
മംഗളൂരു- 31-23
ശിവ- 33-18
ബെല്‍ഗ- 32-18
മൈസൂര്‍- 32-19
മാണ്ഡ്യ- 33-20
മടിക്കേരി- 28-17
രാമനഗര- 32-19

Also Read: Bengaluru Weather: ജീവനല്ലേ വലുത്! ബെംഗളൂരുവില്‍ ഇന്നും കനത്ത ചൂട്‌

ഹാസന്‍- 31-17
ചാമരാജനഗര്‍- 31-18
ചെറുബള്ളാപുരം- 31-19
കോലാറ- 31-18
തുടര്‍- 31-19
വസ്ത്രം- 31-22
കാരവാര- 28-23
ചെറുമംഗളൂര്‍- 30-17

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ