Street Dog Assualt: നായയോട് കണ്ണില്ലാത്ത ക്രൂരത…! സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗിക അതിക്രമം; ബം​ഗളൂരുവിൽ 23കാരൻ അറസ്റ്റിൽ

Bengaluru Street Dog Assualt Case: സാരമായി പരിക്കേറ്റ നായയ്ക്ക് വൈദ്യസഹായം നൽകുന്നതിനായി അടുത്തുള്ള മൃ​ഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി നായയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തതാണ് കേസ്.

Street Dog Assualt: നായയോട് കണ്ണില്ലാത്ത ക്രൂരത...! സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗിക അതിക്രമം; ബം​ഗളൂരുവിൽ 23കാരൻ അറസ്റ്റിൽ

പരിക്കേറ്റ നായ, പ്രതി

Updated On: 

17 Mar 2025 | 01:39 PM

ബംഗളൂരു: തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച 23 കാരൻ അറസ്റ്റിൽ. ബംഗളൂരുവിലെ ജയനഗറിലാണ് സംഭവം. ബിഹാർ സ്വദേശിയായ ദിവസവേതനക്കാരനായ യുവാവാണ് പിടിയിലായത്. ശാലിനി ഗ്രൗണ്ടിൽ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു പ്രാദേശിക മൃഗസംരക്ഷക പ്രവർത്തകയാണ് പോലീസിൽ പരാതി നൽകിയത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം പ്രവർത്തക പോലീസിന് കൈമാറിയിട്ടുണ്ട്.

സാരമായി പരിക്കേറ്റ നായയ്ക്ക് വൈദ്യസഹായം നൽകുന്നതിനായി അടുത്തുള്ള മൃ​ഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി നായയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തതാണ് കേസ്. തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്ന യുവാക്കളെ ആദ്യമായല്ല താൻ കാണുന്നതെന്നും മൃഗസംരക്ഷകയുടെ പരാതിയിൽ പറയുന്നുണ്ട്.

സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും മൃഗസ്നേഹികളും ചേർന്നാണ് പിടികൂടിയത്. ഈ മാസം ആദ്യവും സമാനമായ ഒരു സംഭവം തൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും എന്നാൽ പ്രതി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടതിനാൽ പിടികൂടാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടികാട്ടുന്നു. സംഭവത്തിൽ ജയനഗർ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി

ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി മന്ത്രവാദം. ദുർമന്ത്രവാദത്തിൻ്റെ ഭാ​ഗമായാണ് കുഞ്ഞിനെ തീയുടെ മുകളിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. മന്ത്രവാദി നടത്തിയ ‘ഭൂതോച്ചാടന’ ചടങ്ങിലാണ് കുഞ്ഞിന് നേരെ അതിക്രൂരമായ പീഡനം അരങ്ങേറിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞ് ചില ശാരീരിക അസ്വസ്ഥത പ്രകടമാക്കിയിരുന്നു.

ഇതേ തുടർന്ന് രക്ഷിതാക്കൾ സമീപത്തുള്ള മന്ത്രവാദിയുടെ അടുത്ത് കുഞ്ഞിനെ കൊണ്ടുപോയത്. മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ കലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായതായി പരാതിയിൽ പറയുന്നു. കു​ട്ടി​യെ അ​ദൃ​ശ്യ​ശ​ക്തി​ക​ൾ വേ​ട്ട​യാ​ടു​ന്നു​ണ്ടെ​ന്ന് പറഞ്ഞ മന്ത്രവാദി പരിഹാരം കാണണമെങ്കിൽ തീ​യു​ടെ മു​ക​ളി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂക്കണമെന്നും പറയുകയായിരുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ