AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Zebra Line: ബെംഗളൂരുവില്‍ സീബ്രാ ലൈനിന്റെ നിറംമാറി; ഇതറിയാതെ പോകല്ലേ

Public Confusion Grows Over Bengaluru Zebra Crossing Colour Change: ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടെ തങ്ങള്‍ എവിടെ നിന്ന് റോഡ് മുറിച്ചുകടക്കണമെന്ന ആശയക്കുഴപ്പത്തിലാണ് നിലവില്‍ ബെംഗളൂരുകാര്‍. ഈ രേഖകള്‍ എന്നെങ്കിലും ശരിയാക്കുമെന്ന വിശ്വാസവും അവര്‍ക്കില്ല.

Bengaluru Zebra Line: ബെംഗളൂരുവില്‍ സീബ്രാ ലൈനിന്റെ നിറംമാറി; ഇതറിയാതെ പോകല്ലേ
പ്രതീകാത്മക ചിത്രം Image Credit source: Peter Adams/Stone/Getty Images
Shiji M K
Shiji M K | Published: 01 Mar 2026 | 11:54 AM

ബെംഗളൂരു: നഗരത്തില്‍ റോഡ് ക്രോസിങ്ങുമായി ബന്ധപ്പെട്ട് വലിയ മാറ്റം. പുതിയ റോഡുകളും മെട്രോ ലൈനുകളും ഉണ്ടാക്കുമ്പോള്‍ കാല്‍നടയാത്രക്കാരെ പലപ്പോഴും അധികാരികള്‍ മറന്നുപോകുന്നു. നഗരത്തിലെ എല്ലാ റോഡ് ക്രോസിങ്ങുകളും മറ്റിടങ്ങളെ പോലെ കറുപ്പും വെളുപ്പും നിറത്തില്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ആ നിറമാണോ?

തിരക്കേറിയ പല ജങ്ഷനുകളിലും റോഡ് ക്രോസിങ്ങ് രേഖകള്‍ മാഞ്ഞുപോയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ റോഡിലെ അറ്റക്കുറ്റപ്പണികള്‍ കാരണം അടയാളങ്ങള്‍ മറഞ്ഞുപോയി, മറ്റിടങ്ങളില്‍ ഭാഗികമായി രേഖകള്‍ കാണാനില്ല എന്നിങ്ങനെയുള്ള അവസ്ഥയാണ്.

ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടെ തങ്ങള്‍ എവിടെ നിന്ന് റോഡ് മുറിച്ചുകടക്കണമെന്ന ആശയക്കുഴപ്പത്തിലാണ് നിലവില്‍ ബെംഗളൂരുകാര്‍. ഈ രേഖകള്‍ എന്നെങ്കിലും ശരിയാക്കുമെന്ന വിശ്വാസവും അവര്‍ക്കില്ല. റോഡ് ക്രോസിങ്ങ് അടയാളങ്ങള്‍ കൃത്യമായി രേഖപ്പെടുത്താത്തതിലും അവ മാഞ്ഞുപോയതിലും പരാതി പറഞ്ഞ്, അവര്‍ക്ക് തന്നെ മടുത്തു.

സീബ്രാ ക്രോസിങ്ങുകളില്‍ സംഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ കാല്‍നടയാത്രക്കാരെ മാത്രമല്ല വാഹനമോടിക്കുന്നവരെയും ആശയക്കുഴപ്പത്തിലാക്കുന്നു. സീബ്രാ ക്രോസിങ്ങിന് മുമ്പുള്ള വെള്ള വരയ്ക്ക് പിന്നില്‍ വാഹനങ്ങള്‍ നിര്‍ത്തണമെന്നാണ് ട്രാഫിക് പോലീസിന്റെ നിര്‍ദേശം. എന്നാല്‍ അങ്ങനെയൊരു ലൈന്‍ കാണുന്നില്ലല്ലോ എന്ന് യാത്രക്കാര്‍.

Also Read: Bengaluru Air Quality: ബെംഗളൂരുകാരേ ശ്വാസംമുട്ടും മുമ്പ് ഇവിടേക്ക് മാറൂ; വായുഗുണനിലവാരം വളരെ മോശം

ബനശങ്കരി, വേഗ സിറ്റി മാള്‍, ഓള്‍ഡ് ഹൈ ഗ്രൗണ്ട്‌സ് സര്‍ക്കിള്‍, അനില്‍ കുംബ്ലൈ സര്‍ക്കിള്‍, ബ്രിഗേഡ് സിഗ്നല്‍, ശാന്തിനഗര്‍ ബസ് ടെര്‍മിനല്‍, ആര്‍ ആര്‍ നഗര്‍, മാറത്തഹള്ളി പാലം ജങ്ഷന്‍, ദൊഡ്ഡനെകുണ്ടി ജങ്ഷന്‍ എന്നിവിടങ്ങളില്‍ സീബ്രാ ലൈനില്‍ ഇല്ലാത്തത് വലിയതോതിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.

Follow Us