പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്

Pyare Miyan Sentenced to 10 Life Terms for Atrocities Against 5 Minors in Bhopal: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ വീട്ടുജോലിക്കും പ്രതിമാസം 10,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്താണ് പ്രതി വലയിലാക്കിയിരുന്നത്. 2014 മുതലാണ് ഇയാൾ ഈ ക്രൂരതകൾ ആരംഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എൻ സിംഗ് രജ്പുത് കോടതിയെ അറിയിച്ചു. റാബിയ ബി മുഖേനയാണ് പെൺകുട്ടികളെ ഇയാളുടെ അടുത്തെത്തിച്ചിരുന്നത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്

പ്രതീകാത്മക ചിത്രം

Published: 

28 Oct 2026 | 04:20 PM

ഭോപ്പാൽ: അഞ്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രാദേശിക പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം ശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി. ഭോപ്പാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്യാരെ മിയാൻ എന്ന 78-കാരമാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്. ഇതിൽ എട്ടെണ്ണം മരണം വരെയുള്ള തടവാണ്. ഇതിനുപുറമെ 77.64 ലക്ഷം രൂപ പിഴയും ഇയാൾ ഒടുക്കണം. ഇയാൾക്ക് പെൺകുട്ടികളെ എത്തിച്ച് നൽകിയ കൂട്ടാളി റാബിയാബിക്ക് കോടതി 20 വർഷം തടവുശിക്ഷയും വിധിച്ചു. പ്രത്യേക ജഡ്ജി കുമുദിനി സിംഗാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. സമാനമായ മറ്റ് കേസുകളിൽ ഇയാൾക്ക് നേരത്തെ നാല് ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ വീട്ടുജോലിക്കും പ്രതിമാസം 10,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്താണ് പ്രതി വലയിലാക്കിയിരുന്നത്. 2014 മുതലാണ് ഇയാൾ ഈ ക്രൂരതകൾ ആരംഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എൻ സിംഗ് രജ്പുത് കോടതിയെ അറിയിച്ചു. റാബിയ ബി മുഖേനയാണ് പെൺകുട്ടികളെ ഇയാളുടെ അടുത്തെത്തിച്ചിരുന്നത്. പെൺകുട്ടികളെക്കൊണ്ട് തന്നെ ‘അബ്ബു’ എന്ന് വിളിപ്പിച്ചാണ് പ്രതി അവരുടെ വിശ്വാസം പിടിച്ചുപറ്റിയത്. ഇതിനായി പെൺകുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും കുടുംബത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് പല സ്ഥലങ്ങളിലായി കൊണ്ടുപോയി ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

Also Read: കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ

2020 ജൂലൈ 11-ന് ഭോപ്പാലിലെ രതിബാദ് പ്രദേശത്ത് നിന്ന് പെൺകുട്ടികളെ മദ്യലഹരിയിൽ പോലീസ് കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തുവരുന്നത്. ജന്മദിനാഘോഷത്തിനെന്ന പേരിൽ ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ചുവെന്ന് കൗൺസിലിംഗിൽ പെൺകുട്ടികൾ വെളിപ്പെടുത്തി. തുടർന്ന് ഫ്ലാറ്റിൽ പോലീസ് നടത്തിയ റെയ്ഡിൽ മദ്യക്കുപ്പികളും മറ്റ് നിർണായക തെളിവുകളും കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് ഒമ്പത് ദിവസത്തിന് ശേഷം ശ്രീനഗറിൽ നിന്നാണ് പോലീസ് പ്യാരെ മിയാനെ അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മറ്റ് നാല് കേസുകളിലും പ്യാരെ മിയാൻ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കേസുകളിലൊന്നിൽ ഇയാളുടെ മാനേജറായ ഒവൈസിനെ കോടതി ജീവപര്യന്തം തടവിനും, കൂട്ടുപ്രതിയായ സ്വീറ്റി വിശ്വകർമ്മയെ 20 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. പീഡനത്തിനിരയായ പെൺകുട്ടികളെ ഗർഭഛിദ്രം നടത്താൻ സഹായിച്ച ഡോ. ഹേമന്ത് മിത്തലിന് അഞ്ച് വർഷത്തെ തടവുശിക്ഷയും ലഭിച്ചിരുന്നു.

English Summary

A special POCSO court in Bhopal sentenced 78-year-old newspaper owner Pyare Miyan to 10 consecutive life terms for the exploitation and abuse of five minor girls.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്