AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bihar Temple Stamped: ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

Bihar Temple Stamped 8 death:പൊതുവേ തിരക്കുള്ള ഈ ക്ഷേത്രത്തിൽ ഇന്ന് ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച ആയതിനാൽ പ്രതീക്ഷിച്ചതിലും അധികം ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.ചൊവ്വാഴ്ചകളിൽ ഇവിടെ എല്ലായിപ്പോഴും തിരക്കായിരിക്കും എന്നും ശീതളമാതാവിന്റെ ദർശനത്തിനു വേണ്ടി നിരവധി ആളുകൾ പലയിടത്തുനിന്ന് എത്തുന്ന ക്ഷേത്രം ആണിത് .....

Bihar Temple Stamped: ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്
Bihar TempleImage Credit source: Tv9 Network
Ashli C
Ashli C | Updated On: 31 Mar 2026 | 11:57 AM

ബീഹാറിലെ നളന്ദയിലെ ഒരു ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും സൂചന. ആ സ്ത്രീകൾക്കാണ് പരിക്ക് പറ്റിയത്. നളന്ദ ജില്ലയിലെ ബീഹാർ ഷെരീഫിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള മഗ്രാ ഗ്രാമത്തിലെ ശീതലഷ്ടമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.

പൊതുവേ തിരക്കുള്ള ഈ ക്ഷേത്രത്തിൽ ഇന്ന് ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച ആയതിനാൽ പ്രതീക്ഷിച്ചതിലും അധികം ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.ചൊവ്വാഴ്ചകളിൽ ഇവിടെ എല്ലായിപ്പോഴും തിരക്കായിരിക്കും എന്നും ശീതളമാതാവിന്റെ ദർശനത്തിനു വേണ്ടി നിരവധി ആളുകൾ പലയിടത്തുനിന്ന് എത്തുന്ന ക്ഷേത്രം ആണിത് .

പെട്ടെന്നാണ് തിക്കുംതിരക്കും ഉണ്ടായതും ആളുകൾ മരണപ്പെടുന്നതും ഇപ്പോൾ ഇവിടെ ആംബുലൻസ് എത്തിയിട്ടുണ്ട് എന്നും ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ഒരു വിശ്വാസി പ്രതികരിച്ചു. അതേസമയം ക്ഷേത്രത്തിൽ നിന്നും വരുന്ന ചിത്രങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് നിരവധി സ്ത്രീകളാണ് ക്ഷേത്രത്തിൽ ബോധരഹിതയായി കിടക്കുന്നത് കാണാൻ സാധിക്കുന്നത്.

പെട്ടെന്ന് ഒരു തിരക്കുണ്ടാവുകയായിരുന്നുവെന്നും. ആളുകൾ പരസ്പരം മറിഞ്ഞുവീണു. ചിലർ പുറത്തിറങ്ങാൻ ശ്രമിച്ചതോടെ മൊത്തത്തിൽ പരിഭ്രാന്തി പരക്കുകയും വലിയ ദുരന്തത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് സൂചന. അപകടം ഉണ്ടായ വിവരം ലഭിച്ച ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. ആംബുലൻസുകളും എത്തി. പരിക്കേറ്റ ആളുകൾക്ക് വേണ്ടിയുള്ള ചികിത്സ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Follow Us