AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അപൂർവ്വങ്ങളിൽ അപൂർവ്വം; ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയുമായി ജനിച്ച ഒരു വയസ്സുകാരിയുടെ ശസ്ത്രക്രിയ വിജയകരം

Medical Marvel: 1-year-old born with common cloaca and twin vaginas undergoes successful reconstruction: വൈദ്യശാസ്ത്ര രംഗത്ത് 'കോമൺ ക്ലോക്ക' എന്ന് വിളിക്കുന്ന അവസ്ഥ 50,000 കുട്ടികളിൽ ഒരാൾക്ക് എന്ന നിലയിലാണ് കണ്ടുവരാറുള്ളത്. മൂത്രമൊഴിക്കാനും, മലവിസർജ്ജനത്തിനും, പ്രത്യുത്പാദനത്തിനുമായി ഒരൊറ്റ ദ്വാരം മാത്രമായി കുഞ്ഞ് ജനിക്കുന്ന അവസ്ഥയാണിത്. എന്നാൽ ഇതോടൊപ്പം ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയും കുടലിലെ ടൈപ്പ് വൺ കൺജനിറ്റൽ പൗച്ച് കോളൻ എന്ന അവസ്ഥയും ഒന്നിച്ച് വരുന്നത് ലോകത്തിൽ തന്നെ അത്യപൂർവ്വമായ കേസാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

അപൂർവ്വങ്ങളിൽ അപൂർവ്വം; ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയുമായി ജനിച്ച ഒരു വയസ്സുകാരിയുടെ ശസ്ത്രക്രിയ വിജയകരം
പ്രതീകാത്മക ചിത്രംImage Credit source: baranozdemir/E+/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 12 Jun 2026 | 04:41 PM

വൈദ്യശാസ്ത്ര രംഗത്തെ വിസ്മയിപ്പിച്ചുകൊണ്ട് ഒരു വയസ്സുകാരിയിൽ അപൂർവ്വവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ. മൂത്രമൊഴിക്കാനും മലവിസർജ്ജനത്തിനും പ്രത്യുത്പാദനത്തിനുമായി ഒരൊറ്റ ദ്വാരം മാത്രമായി ജനിച്ച കുഞ്ഞിനാണ് റീകൺസ്ട്രക്ടീവ് സർജറിയിലൂടെ ഡോക്ടർമാർ പുതുജീവൻ നൽകിയത്. ഹരിയാന ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

കുഞ്ഞിന് ഗുരുതരമായ നിരവധി പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയുമായാണ് കുഞ്ഞ് പിറന്നത്. മാത്രമല്ല വൻകുടലിന് പകരം ബാഗ് പോലുള്ള ഒരു ഘടന രൂപപ്പെടുന്ന ‘ടൈപ്പ് വൺ കൺജനിറ്റൽ പൗച്ച് കോളൻ’ എന്ന അവസ്ഥയും കുഞ്ഞിന് ഉണ്ടായിരുന്നു. ഈ പ്രതിന്ധികൾ എല്ലാം തരണം ചെയ്തുകൊണ്ടാണ് വിദഗ്ദ്ധ ഡോക്ടർമാർ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

വൈദ്യശാസ്ത്ര രംഗത്ത് ‘കോമൺ ക്ലോക്ക’ എന്ന് വിളിക്കുന്ന അവസ്ഥ 50,000 കുട്ടികളിൽ ഒരാൾക്ക് എന്ന നിലയിലാണ് കണ്ടുവരാറുള്ളത്. മൂത്രമൊഴിക്കാനും, മലവിസർജ്ജനത്തിനും, പ്രത്യുത്പാദനത്തിനുമായി ഒരൊറ്റ ദ്വാരം മാത്രമായി കുഞ്ഞ് ജനിക്കുന്ന അവസ്ഥയാണിത്. എന്നാൽ ഇതോടൊപ്പം ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയും കുടലിലെ ടൈപ്പ് വൺ കൺജനിറ്റൽ പൗച്ച് കോളൻ എന്ന അവസ്ഥയും ഒന്നിച്ച് വരുന്നത് ലോകത്തിൽ തന്നെ അത്യപൂർവ്വമായ കേസാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

Also Read: Child Aadhar Renewal : അവസരം മിസ്സാക്കല്ലേ; ഇപ്പോള്‍ കുട്ടികളുടെ ആധാര്‍ ഫ്രീയായി പുതുക്കാം, അറിയാം എങ്ങനെയെന്ന്

ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി വിപുലമായ എം.ആർ.ഐ സ്കാനുകളും, എൻഡോസ്കോപ്പിക് പരിശോധനകളും നടത്തി ഡോക്ടർമാർ കുഞ്ഞിൻ്റെ സങ്കീർണ്ണമായ ശരീരഘടന കൃത്യമായി മനസ്സിലാക്കിയിരുന്നു. തുടർന്ന് പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. നിതിൻ ജെയിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ശസ്ത്രക്രിയിലേക്ക് നീങ്ങുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനായി പുതിയ മലദ്വാരം നിർമ്മിക്കുകയും മൂത്രനാളി പുനർനിർമ്മിക്കുകയും ചെയ്തു. മലവിസർജ്ജനത്തിനും മൂത്ര വിസർജ്ജനത്തിനും, പ്രത്യുത്പാദനത്തിനുമായി പ്രത്യേകം മൂന്ന് ഓപ്പണിങ്ങുകൾ ഡോക്ടർമാർ വിജയകരമായി വേർതിരിച്ച് രൂപപ്പെടുത്തി.

കുഞ്ഞിന് ജന്മനാ തന്നെ ഒന്നിലധികം അപൂർവ്വ വൈകല്യങ്ങൾ ഉണ്ടായിരുന്നതിനാൽ, തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ സർജറി എന്ന് ഡോ. നിതിൻ ജെയിൻ പറഞ്ഞു
”കൃത്യമായ പ്ലാനോടെയാണ് സർജറിയുടെ ഓരോ ഘട്ടവും പൂർത്തീകരിച്ചത്. അവയവങ്ങൾ റികൺസ്ട്രക്ട് ചെയ്യുകമാത്രമല്ല അവ കൃത്യമായി പ്രവർത്തിക്കുകയും വേണം. എങ്കിൽ മാത്രമേ ആ കുഞ്ഞിനൊരു ഭാവിയുണ്ടാകുമായിരുന്നൊള്ളു. ഡോക്ടർമാരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ സർജറി വിജയകരമായി പൂർത്തീക്കാനായത്.” ഡോക്ടർ വ്യക്തമാക്കി.

ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് ഇത്രയും നീണ്ട ശസ്ത്രക്രിയ നടത്തുമ്പോൾ അനസ്തേഷ്യ നൽകുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പീഡിയാട്രിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടൻ്റ് ഡോ. റിദ്ധിമ ഭാട്ടിയ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യവതിയാണ്.

English Summary

Doctors at Amrita Hospital, Faridabad, successfully performed a rare, complex pelvic reconstruction surgery on a one-year-old girl born with common cloaca, a double uterus, twin vaginas, and a pouch colon. Led by Dr. Nitin Jain, the multi-hour procedure created separate, functional urinary, reproductive, and digestive pathways, ensuring a normal childhood.

Follow Us