AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India First Bullet Train: മണിക്കൂറിൽ 280 കി.മീ വേഗം, 8 കോച്ചുകൾ; ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്

India's First Bullet Train Speciality: വിദേശ സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കുന്ന രീതിയിൽനിന്ന് മാറി, രാജ്യത്തെ കാലാവസ്ഥയ്ക്കും പ്രവർത്തന സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് എഞ്ചിനീയർമാർ ഈ ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഒരു ചരിത്രപരമായ നാഴികക്കല്ലായി മാറാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ ഈ ബുള്ളറ്റ് ട്രെയിൻ.

India First Bullet Train: മണിക്കൂറിൽ 280 കി.മീ വേഗം, 8 കോച്ചുകൾ; ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്
India's First Bullet TrainImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 02 Nov 2026 | 03:43 PM

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ അതിവേഗ വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ നിർമ്മാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടത്തിന് സജ്ജമാകുന്നു (India’s First Bullet Train). ബെംഗളൂരുവിലെ ബിഇഎംഎല്ലിൽ (BEML) വികസിപ്പിച്ച ഈ ഹൈ-സ്പീഡ് ട്രെയിൻ, മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയിലാണ് ആദ്യഘട്ട പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യ പൂർണമായും തദ്ദേശീയമായി രൂപകല്പനചെയ്ത് നിർമിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിനെന്ന പ്രത്യേകതയും ഇതിനുണ്ട്.

വിദേശ സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കുന്ന രീതിയിൽനിന്ന് മാറി, രാജ്യത്തെ കാലാവസ്ഥയ്ക്കും പ്രവർത്തന സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് എഞ്ചിനീയർമാർ ഈ ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഒരു ചരിത്രപരമായ നാഴികക്കല്ലായി മാറാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ ഈ ബുള്ളറ്റ് ട്രെയിൻ.

ALSO READ: ബെംഗളൂരുവിലെ യാത്രാദുരിതത്തിന് ആശ്വാസം; പിങ്ക് ലൈൻ ഉദ്ഘാടനം നവംബർ 15ന്

ബുള്ളറ്റ് ട്രെയിനിൻ്റെ പ്രത്യേകത എന്തെല്ലാം?

ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ മണിക്കൂറിൽ 280 കിലോമീറ്റർ എന്ന പരമാവധി പരീക്ഷണ വേഗത കൈവരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എന്നാൽ യാത്രക്കാരുമായി സർവീസ് നടത്തുമ്പോൾ പ്രവർത്തന വേഗത മണിക്കൂറിൽ 249 കിലോമീറ്ററായിരിക്കും. ആകെ മൊത്തം 202 മീറ്റർ നീളമുള്ള ഈ ട്രെയിനിന് എട്ട് കോച്ചുകളാണുള്ളത്. നാല് മോട്ടോർ കാറുകളും നാല് ട്രെയിലർ കാറുകളും ഉൾപ്പെടെയാണ് എട്ട് കോച്ചുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരേസമയം 557 യാത്രക്കാർക്ക് ട്രെയിനിൽ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഇതിൽ ഭിന്നശേഷിക്കാർക്കോ ചലനശേഷി കുറഞ്ഞ വ്യക്തികൾക്കോ ​​വേണ്ടി പ്രത്യേകമായി നീക്കിവെച്ച രണ്ട് സീറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേഗതയേറിയ യാത്രയിൽ ശബ്ദവും പ്രകമ്പനവും കുറയ്ക്കാനുള്ള പ്രത്യേക സാങ്കേതികവിദ്യയും എയർകണ്ടീഷൻ ചെയ്ത പ്രഷറൈസ്ഡ് ക്യാബിനുകളും യാത്രക്കാരുടെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുന്നു.

ട്രെയിനിൽ 3×2 സീറ്റിങ് സൗകര്യത്തോടുകൂടിയ ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളും 2×2 സീറ്റിങ് സൗകര്യമുള്ള ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഉണ്ടായിരിക്കും. ഇരുവശങ്ങളിലും ഡ്രൈവർ കാബുകളുണ്ട്. ഓപ്പറേഷൻ കൺട്രോൾ സെന്ററുമായി ഏകോപനം നടത്തുന്നതിന് ഡ്രൈവർ ക്യാബുകളിൽ ഇന്റലിജൻ്റ് ഓൺ-ബോർഡ് കൺട്രോൾ സിസ്റ്റവും ബുള്ളറ്റ് ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയിൽ കോച്ചുകളുടെ എണ്ണം കൂട്ടാനും ഈ വിദ്യയിലൂടെ സഹായിക്കും.

യാത്രക്കാർക്ക് പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ അനുയോജ്യമായ രീതിയിലാണ് വിശാലമായ ജനലുകൾ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക എൽഇഡി ലൈറ്റിങ് സംവിധാനവും ഇതിലുണ്ട്. സീറ്റുകൾക്ക് മുകളിലുള്ള റാക്കുകൾക്ക് പുറമേ വലിയ ലഗേജുകൾ വെയ്ക്കാനായി തറയിൽ പ്രത്യേക സ്റ്റാൻഡുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ചാർജ് ചെയ്യുന്നതിനായി ഓരോ യാത്രക്കാരനും വ്യക്തിഗത പവർ ഔട്ട്ലെറ്റുകളുമുണ്ട്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ആധുനിക ബയോ ടോയ്‌ലറ്റുകളാണ് ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഹൈസ്പീഡ് വൈഫൈ അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകൾ, അത്യാധുനിക ഫൂട്ട്സ്റ്റെപ്പുകൾ, ബ്രെയിലി ലിപിയിലുള്ള സൈനേജുകൾ, ഓരോ കോച്ചിലും ഡ്യുവൽ യൂണിറ്റ് എച്ച്വിഎസി സംവിധാനം, റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എൽസിഡി ഡിസ്പ്ലേകൾ, പബ്ലിക് അഡ്രസ് സിസ്റ്റവും ഓട്ടോമാറ്റിക് അനൗൺസ്മെന്റ് സിസ്റ്റവും തുടങ്ങി നിരവധി സാങ്കേതിക വിദ്യകളാണ് ബുള്ളറ്റ് ട്രെയിനിൽ യാത്രക്കാരെ കാത്തിരിക്കുന്നത്.

English Summary:

India is set to roll out its first-ever high-speed Bullet Train. Bullet Train, which is being designed and built indigenously for the Mumbai-Ahmedabad High-Speed Rail (MAHSR) corridor.

 

Follow Us