ചാർമിനാറിലെ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ
Amit Shah Visits Bhagyalakshmi Temple: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചാര്‍മിനാര്‍ ഭാഗ്യലക്ഷ്മി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. അമിത് ഷായുടെ സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൗതുകത്തിനും ശ്രദ്ധയ്ക്കും വഴിവെച്ചിട്ടുണ്ട്. ബേഗംപേട്ട് വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയും മറ്റ് പ്രമുഖ ബിജെപി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.
ഹൈദരാബാദ്: ഹൈദരാബാദ് സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തിലെ ഭാഗ്യലക്ഷ്മി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. അമിത് ഷായുടെ സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൗതുകത്തിനും ശ്രദ്ധയ്ക്കും വഴിവെച്ചിട്ടുണ്ട്. ബേഗംപേട്ട് വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയും മറ്റ് പ്രമുഖ ബിജെപി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം നേരിട്ട് ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു. ചരിത്രപ്രസിദ്ധമായ ചാർമിനാറിന് സമീപമുള്ള ശ്രീ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി.
അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. പൂജാ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം കാകതീയ ഹോട്ടലിലെത്തി കുറച്ചു സമയം ചെലവഴിച്ചു.
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം
ഹൈദരാബാദ് സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹം എക്‌സിലൂടെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ, അക്രമത്തിലൂടെയോ അരാജകത്വത്തിലൂടെയോ ജനാധിപത്യത്തെ അടിച്ചമർത്തി അധികാരത്തിൽ വരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇത്തരം ഗൂഢാലോചനകളെ ചെറുത്തുതോൽപ്പിക്കാനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് നഗരത്തിൽ ശബ്ദമുയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം 4 മണിക്ക് നിസാം കോളേജിന് സമീപമുള്ള ബാബു ജഗ്ജീവൻ റാം പ്രതിമയിൽ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ‘ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തി മൊസാംജാഹി മാർക്കറ്റിലേക്ക് പാദയാത്ര നടത്തും.
എം.ജെ. മാർക്കറ്റ് സർക്കിളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ അമിത് ഷാ പ്രസംഗിക്കും. ഈ വേദിയിൽ വെച്ച് അദ്ദേഹം ബി.ജെ.പി പ്രവർത്തകർക്ക് രാഷ്ട്രീയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. പൊതുപരിപാടിക്ക് ശേഷം അദ്ദേഹം പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും. ആഭ്യന്തര മന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത്, ഹൈദരാബാദില്‍ വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ഗതാഗത ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
English Summary
Union Home Minister Amit Shah visited Hyderabad and offered prayers at the Bhagyalakshmi Temple near Charminar. Senior BJP leaders warmly welcomed him upon his arrival at the Begumpet airport.