Byju’s: ‘വേഗത്തിൽ വളരാൻ ശ്രമിച്ചത് തിരിച്ചടിയായി’; ബൈജൂസ് തകരാനുള്ള കാരണങ്ങൾ പറഞ്ഞ് സ്ഥാപകൻ
Reason Behind Decline Of Byjus Learning App: വേഗത്തിൽ വളരാൻ ശ്രമിച്ചതാണ് ബൈജൂസ് ആപ്പ് തകരാൻ കാരണമായതെന്ന് സ്ഥാപകൻ ബൈജു രവീന്ദ്രൻ. 21 രാജ്യങ്ങളിലേക്ക് ഒറ്റയടിക്ക് വളരാൻ ശ്രമിച്ചത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
ബൈജൂസ് തകരാനുള്ള കാരണങ്ങൾ പറഞ്ഞ് സ്ഥാപകൻ ബൈജു സന്തോഷ്. വേഗത്തിൽ വളരാൻ ശ്രമിച്ചത് തിരിച്ചടിയായെന്നും സാവധാനത്തിൽ വികസിപ്പിച്ചിരുന്നെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു എന്നും ബൈജു സന്തോഷ് പറഞ്ഞു. വാർത്താ ഏജൻസിയായെ എഎൻഐയോടാണ് ബൈജുവിൻ്റെ പ്രതികരണം.
“ഇന്ത്യയിൽ നിന്ന് ലോകം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചില പിഴവുകളുണ്ടായി. കുറച്ചുകൂടി സാവധാനത്തിൽ ഇതിന് ശ്രമിക്കാമായിരുന്നു. വളരെ പെട്ടെന്നാണ് വളർന്നത്. ഇന്ത്യയിൽ നിന്ന് ഒറ്റയടിക്ക് 21 രാജ്യങ്ങളിലേക്ക് നീണ്ടു. പക്ഷേ, 2019-2021 കൊവിഡ് കാലയളവിൽ ഞങ്ങൾക്ക് ലോകോത്തരമായ 160 നിക്ഷേപകരുണ്ടായിരുന്നു. ഇതൊക്കെ വളർച്ചയായിരുന്നു. കുട്ടികളുടെ പഠനരീതി പോലും മാറ്റിക്കളഞ്ഞു.”- ബൈജു പറഞ്ഞു.
“ആ സമയത്ത് വളരായി ഞങ്ങൾ പണം സമാഹരിക്കുകയായിരുന്നു. പക്ഷേ, അപ്പോഴേക്കും ലോകം മാറി. പലിശനിരക്കും മാറി. ആ സമയത്ത് തന്നെ ഉക്രൈൻ – റഷ്യ യുദ്ധവും ആരംഭിച്ചു. ആ സമയത്ത് പണം ലഭിക്കാതായി. ലഭിക്കുമെന്നുറപ്പിച്ച പണമായിരുന്നു. രേഖകളൊക്കെ ഒപ്പിടുകയും ചെയ്തു. പക്ഷേ, ഈ പ്രശ്നങ്ങൾ കാരണം നിക്ഷേപകർ പിന്മാറി. ഇത് 2022ൻ്റെ തുടക്കമായിരുന്നു. അവിടം മുതൽ ഇക്കാലം വരെ ഞങ്ങൾ ബുദ്ധിമുട്ടുകയാണ്.”- ബൈജു സന്തോഷ് കൂട്ടിച്ചേർത്തു.
2015ലാണ് ബൈജു സന്തോഷ് ബൈജൂസ് ആപ്പ് ആരംഭിക്കുന്നത്. നഴ്സറി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനസഹായമായിരുന്നു ബൈജൂസ് ആപ്പ്. 2019 ആയപ്പോഴേക്കും ഒരു ബില്ല്യൺ മൂല്യവും 2022ൽ 22 ബില്ല്യൺ മൂല്യവുമുള്ള കമ്പനിയായി ബൈജൂസ് മാറി.
1981ൽ കണ്ണൂർ അഴിക്കോടിലാണ് ബൈജു രവീന്ദ്രൻ ജനിച്ചത്. മാതാപിതാക്കൾ കണക്ക്, ഭൗതികശാസ്ത്ര അധ്യാപകരായിരുന്നു. കണ്ണൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ബൈജു ക്യാറ്റ് പരീക്ഷ എഴുതുന്ന സുഹൃത്തുക്കളെ സഹായിച്ചുകൊണ്ടാണ് ട്യൂഷൻ മേഖലയിലെത്തുന്നത്. 2007 ൽ പരീക്ഷാർത്ഥികളെ സഹായിക്കാനായി ബൈജൂസ് ക്ലാസസ് സ്ഥാപിച്ചു. ഇവിടെനിന്നാണ് ബൈജൂസ് ആപ്പിൻ്റെ പിറവി.