AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Groom Dies of Heart Attack: താലികെട്ടി 15 മിനുട്ടിനുള്ളില്‍ നവവധുവിന് മുന്നില്‍ വരന്‍ കുഴഞ്ഞുവീണ് മരിച്ചു

Groom Dies During Wedding Ritual :വധുവിന്റെ കഴുത്തിൽ താലികെട്ടി നിമിഷങ്ങൾക്ക് ശേഷമാണ് 25 കാരനായ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന കുഴഞ്ഞുവീഴുകയും ചെയ്തത്.

Groom Dies of Heart Attack: താലികെട്ടി 15 മിനുട്ടിനുള്ളില്‍ നവവധുവിന് മുന്നില്‍ വരന്‍ കുഴഞ്ഞുവീണ് മരിച്ചു
Groom Dies
Sarika KP
Sarika KP | Published: 18 May 2025 | 07:09 AM

ബെം​ഗളൂരു: വിവാഹവേ​ദിയിൽ നവവരൻ കുഴഞ്ഞുവീണ് മരിച്ചു. വധുവിന്റെ കഴുത്തിൽ താലികെട്ടി നിമിഷങ്ങൾക്ക് ശേഷമാണ് 25 കാരനായ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന കുഴഞ്ഞുവീഴുകയും ചെയ്തത്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം. അപ്രതീക്ഷിതമായി നടന്ന സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.

ഈ ​ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിന്റെ വിവാഹം നടന്നത്. താലി കെട്ടിയതിനുശേഷം നവദമ്പതികളെ അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ഒരു ചടങ്ങിനിടെയായിരുന്നു ഈ ദുരന്തം സംഭവിച്ചത്.

Also Read:പാകിസ്താന് വേണ്ടി ചാരപ്പണി; ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

ചടങ്ങിനിടെ ഫോട്ടോ എടുത്തതിന് പിന്നാലെെ പ്രവീൺ വിറയ്ക്കുകയും നെഞ്ചുവേദന അനുഭവപ്പെടുകയുമായിരുന്നു. പിന്നാലെ നിലത്ത് വീഴുകയുമായിരുന്നുവെന്നാണ് വിവാഹത്തിനെത്തിയവര്‍ പറയുന്നത്. പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണം സംബന്ധിച്ച കൂടുതൽ വിവങ്ങൾ ഇതിന് ശേഷം മാത്രമേ വ്യക്തമാകൂ.

സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രവീൺ. കർണാടക സൈക്ലിംഗ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ശ്രീഷൈൽ കുർണെയുടെ മൂത്തമകനാണ് പ്രവീൺ. അതേസമയം ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം യുവാക്കൾക്കിടയിൽ വർധിച്ചുവരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മധ്യപ്രദേശില്‍ വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള സംഗീത ചടങ്ങില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ 23-കാരി വേദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.