Flights Bomb Threats: വിമാനങ്ങൾക്ക് ബോംബ് ഭീഷണി; നോ ഫ്ലൈ ലിസ്റ്റിൽ പെടുത്തുന്നതടക്കം ശക്തമായ നടപടികളിലേക്ക് കേന്ദ്രം

Flights Bomb Threats Centre Strong Action: വ്യോമയാന സുരക്ഷ നിയമത്തിൽ ഭേദഗതി വരുത്താനും ആലോചനയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബോംബ് ഭീഷണിയെ തുടർന്ന് എട്ടു വിമാനങ്ങളാണ് വഴിതിരിച്ചുവിടേണ്ടിവന്നതെന്നും റാം മോഹൻ നായിഡു പറഞ്ഞു.

Flights Bomb Threats: വിമാനങ്ങൾക്ക് ബോംബ് ഭീഷണി; നോ ഫ്ലൈ ലിസ്റ്റിൽ പെടുത്തുന്നതടക്കം ശക്തമായ നടപടികളിലേക്ക് കേന്ദ്രം

Represental Image (Credits: Freepik)

Published: 

21 Oct 2024 | 03:18 PM

ന്യൂഡൽഹി: ദുരൂഹതയുണർത്തി രാജ്യത്ത് വിമാനങ്ങൾക്ക് ബോംബ് ഭീഷണികൾ (Flights Bomb Threats) തുടരെ ലഭിക്കുന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഭീഷണികളെ നിസാരമായി കാണാൻ കഴിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. ബോംബ് ഭീഷണി വന്നാൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നുണ്ടെന്നും, ഇത് ചെയ്തേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണി വ്യാജമാണെങ്കിലും സുരക്ഷാ പരിശോധനകൾ കർശനമായും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണി ഗൗരവത്തോടെ പരിശോധിച്ചു വരികയാണ്. വ്യോമയാന രംഗത്തെ വിവിധ തലങ്ങളിൽ പെട്ടവരുമായി കൂടിയാലോചനകൾ നടന്നുവരികയാണ്. ഇത്തരം ഭീഷണികൾ നേരിടാൻ പുതിയ നിയമം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇത്തരം വ്യാജ ബോംബ് ഭീഷണികൾ നടത്തുന്നവരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും, ഇക്കാര്യത്തിൽ നിയമത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യോമയാന സുരക്ഷ നിയമത്തിൽ ഭേദഗതി വരുത്താനും ആലോചനയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബോംബ് ഭീഷണിയെ തുടർന്ന് എട്ടു വിമാനങ്ങളാണ് വഴിതിരിച്ചുവിടേണ്ടിവന്നതെന്നും റാം മോഹൻ നായിഡു പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ഭീഷണികളിൽ അടക്കം പരിശോധനകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചാൽ എന്ത് സംഭവിക്കും? അറിയാം എയർലൈൻ പ്രോട്ടോക്കോളിനെ കുറിച്ച്

മറ്റ് മന്ത്രാലയങ്ങളുമായി ചേർന്ന് അടക്കം നടപടികൾ ഉണ്ടാകും. യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാനാണ് ശ്രമം. ഇന്നലെ മാത്രം ഇൻഡി​ഗോ, വിസ്താര, എയർ ഇന്ത്യ, ആകാശ കമ്പനികളുടെ 20 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനാൻ സാധിച്ചിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം.

അതിനിടെ നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർ സഞ്ചരിക്കരുതെന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപഥ്വന്ത് സിങ് പന്നു ഭീഷണി മുഴക്കിയിട്ടുണ്ട്. സിഖ് വംശഹത്യയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് ഈ തീയതികളിൽ എയർ ഇന്ത്യ വിമാനങ്ങൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

Follow Us
Related Stories
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം