AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: ഫേസ്1 മെട്രോ സ്റ്റേഷനുകളുടെ മുഖം മാറും; 2.84 കോടിയുടെ പദ്ധതിയുമായി ചെന്നൈ മെട്രോ

Chennai Metro Invites Bids for Station Restoration Work: പുതിയ നവീകരണ പദ്ധതികളുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. മെട്രോയുടെ ഒന്നാം ഘട്ട, ഒന്നാം ഘട്ട എക്സ്റ്റൻഷൻ മെട്രോ സ്റ്റേഷനുകളിലെ സിവിൽ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചു. ടെൻഡറിന്റെ ഏകദേശ ചെലവ് 2.84 കോടി രൂപയാണ്.

Chennai Metro:  ഫേസ്1 മെട്രോ സ്റ്റേഷനുകളുടെ മുഖം മാറും; 2.84 കോടിയുടെ പദ്ധതിയുമായി ചെന്നൈ മെട്രോ
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 12 Jun 2026 | 09:30 AM

ചെന്നൈ മെട്രോ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ നിലനിർത്തുന്നതിനായി പുതിയ നവീകരണ പദ്ധതികളുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. മെട്രോയുടെ ഒന്നാം ഘട്ട, ഒന്നാം ഘട്ട എക്സ്റ്റൻഷൻ മെട്രോ സ്റ്റേഷനുകളിലെ സിവിൽ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചു. ടെൻഡറിന്റെ ഏകദേശ ചെലവ് 2.84 കോടി രൂപയാണ്.

കരാർ ലഭിക്കുന്ന കമ്പനി 200 ദിവസത്തിനകം നിർമ്മാണ ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ, ജോലി പൂർത്തിയായ ശേഷം ഒരു വർഷത്തെ അതായത്, 365 ദിവസത്തെ ‘ഡിഫെക്ട് ലയബിലിറ്റി പീരിയഡും’ കരാറിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

ചെന്നൈ മെട്രോ ഫേസ് 1 ശൃംഖലയ്ക്ക് 45.05 കിലോമീറ്റർ നീളമാണ് ഉള്ളത്. അതിൽ ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട് ഇടനാഴികളാണുള്ളത്. വണ്ണാരപ്പേട്ട മുതൽ വിംകോ നഗർ വരെയുള്ള 9.05 കിലോമീറ്റർ നീളമുള്ള പാതയാണ് ഒന്നാം ഘട്ടത്തിന്റെ നീട്ടലായി ബ്ലൂ ലൈനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് നിരവധി വാണിജ്യ, റെസിഡൻഷ്യൽ, ഗതാഗത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. പുതിയ നവീകരണ പദ്ധതിയിലൂടെ, ശൃംഖലയിലുടനീളം സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം നിലനിർത്തുക എന്നതാണ് ചെന്നൈ മെട്രോ ലക്ഷ്യമിടുന്നത്.

ALSO READ: ബെംഗളൂരു നിവാസികൾക്ക് വമ്പൻ ആശ്വാസം… ഇനി ടോളുമില്ല കുരുക്കുമില്ല; ഒന്നര മണിക്കൂർ യാത്ര വെറും 15 മിനിറ്റാകും

ടെൻഡർ വിവരങ്ങൾ

വിവരങ്ങൾ വിശദാംശങ്ങൾ
ടെൻഡർ നമ്പർ CMRL/O&M/സിവിൽ മെയിന്റനൻസ്/RW-02/2026
ബിഡ് സിസ്റ്റം  സിംഗിൾ സ്റ്റേജ് ടു എൻവലപ്പ്
ടെൻഡർ ചെലവ് 2.84 കോടി രൂപ
ഇഎംഡി തുക 2.84 ലക്ഷം രൂപ
ബിഡ് സമർപ്പണ ഫീസ് 16,000 രൂപ
പ്രീ-ബിഡ്ഡിംഗ് മീറ്റിംഗ് 2026 ജൂൺ 17
ബിഡ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂലൈ 9
സാങ്കേതിക ബിഡ് ഓപ്പണിംഗ് 2026 ജൂലൈ 9
കരാറിന്റെ കാലാവധി LOA ലഭിച്ച് 200 ദിവസങ്ങൾ (+ 365 ദിവസത്തെ ഡിഫെക്ട് ലയബിലിറ്റി പീരിയഡ്)

പാത റെഡിയായിട്ടും പൂനമല്ലി – വടപളനി സ്ട്രെച്ച് തുറക്കാത്തത് എന്തുകൊണ്ട്?

ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി അവസാനിച്ച് മൂന്ന് ലൈനുകളിലും സർവീസ് തുടങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. എന്നാൽ എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടും മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി – വടപളനി സ്ട്രെച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്.

നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാത പൂർണ്ണമായി സജ്ജമായത്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമാണ് ഈ പാത. അർക്കോണം റോഡിലൂടെ കടന്നുപോകുന്ന ഈ പാത പൂർത്തിയാകുന്നതോടെ വടപളനി സ്റ്റേഷൻ വഴി ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ട ശൃംഖലയുമായി ഇത് നേരിട്ട് ബന്ധിപ്പിക്കപ്പെടും.

അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

English Summary:

Chennai Metro Rail Limited has invited bids for restoration and maintenance works across its Phase 1 and Phase 1 Extension network as part of its efforts to ensure the long-term upkeep of metro infrastructure. The tender covers civil maintenance, repair, and restoration of stations and related structures.

Follow Us