Maoists Killed in Chhattisgarh: ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു; കൊല്ലപ്പെട്ടവരിൽ മൊദേം ബാലകൃഷ്ണയും

Chhattisgarh Encounter: ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മൊദേം ബാലക‍ൃഷ്ണ ഉൾപ്പെടുന്നതായും പോലീസ് പറ‌ഞ്ഞു. ഇയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Maoists Killed in Chhattisgarh: ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു; കൊല്ലപ്പെട്ടവരിൽ മൊദേം ബാലകൃഷ്ണയും

Jammu Kashmir Encounter

Published: 

11 Sep 2025 21:35 PM

റായ്പുര്‍: ഛത്തീസ്ഗഡിൽ പത്ത് മാവോദികളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയില്‍ മെയിന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വനമേഖലയില്‍ വച്ചാണ് മാവോദികളെ സുരക്ഷാ സേന വധിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മൊദേം ബാലക‍ൃഷ്ണ ഉൾപ്പെടുന്നതായും പോലീസ് പറ‌ഞ്ഞു. ഇയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഛത്തീസ്ഗഡ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും റായ്പുർ റെയ്ഞ്ച് ഐജി അംരേഷ് മിശ്ര പറഞ്ഞു.

Also Read:ഒരു വര്‍ഷത്തില്‍ പ്രവര്‍ത്തിക്കുന്നത് 15 ദിവസം മാത്രം, ഇന്ത്യയില്‍ ഇങ്ങനെയുമുണ്ട് ഒരു റെയില്‍വേ സ്റ്റേഷന്‍

കഴിഞ്ഞ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കറിലും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിൽ എട്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോവാദിയെ സുരക്ഷാസേന വധിച്ചിരുന്നു. സിപിഐ മാവോയിസ്റ്റിന്റെ പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മി ( പിഎല്‍ജിഎ) കമാന്‍ഡര്‍ ആയ മാസ എന്ന ആളാണ് കൊല്ലപ്പെട്ടത്. അന്നേദിവസം ഗുദാബേദയിലുണ്ടായ ഏറ്റുമുട്ടലിലും ഒരു മാവോവാദിയെ വധിച്ചിരുന്നു. ബുധനാഴ്ച 16 മാവോവാദികള്‍ പോലീസിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.

അതേസമയം തലയ്ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ച മൊദെം ബാലകൃഷണ മാവോയിസ്റ്റ് കന്ധമാൽ–കാലാഹണ്ടി–ബൗധ്–നായാഗഡ് (കെകബിഎൻ) വിഭാഗത്തെ നയിച്ചിരുന്നയാളാണ്. തെലങ്കാനയിലെ വാറാങ്കൽ ജില്ലയിൽ ജനിച്ച ബാലകൃഷ്ണ, ബാലണ്ണ, രാമചന്ദർ, ഭാസ്കർ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ