AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ഒരു വര്‍ഷത്തില്‍ പ്രവര്‍ത്തിക്കുന്നത് 15 ദിവസം മാത്രം, ഇന്ത്യയില്‍ ഇങ്ങനെയുമുണ്ട് ഒരു റെയില്‍വേ സ്റ്റേഷന്‍

Anugrah Narayan Road Ghat Railway Station: പുണ്യനദിയായി കരുതുന്ന പുന്‍പുണില്‍ ആചാരങ്ങള്‍ നിര്‍വഹിക്കാനെത്തുന്ന നിരവധി തീര്‍ത്ഥാടകര്‍ ഈ റെയില്‍വേ സ്റ്റേഷനിലെത്തുന്നുണ്ട്. അതുകൊണ്ട്‌ പിതൃപക്ഷ കാലയളവില്‍ ഇവിടെ ട്രെയിനുകള്‍ നിര്‍ത്തും

Viral News: ഒരു വര്‍ഷത്തില്‍ പ്രവര്‍ത്തിക്കുന്നത് 15 ദിവസം മാത്രം, ഇന്ത്യയില്‍ ഇങ്ങനെയുമുണ്ട് ഒരു റെയില്‍വേ സ്റ്റേഷന്‍
അനുഗ്രഹ് നാരായൺ റോഡ് ഘട്ട്Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 11 Sep 2025 15:56 PM

ഴായിരത്തിലേറെ റെയില്‍വേ സ്റ്റേഷനുകള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നും ഇല്ലാത്ത ഒരു പ്രത്യേക ബിഹാറിലെ അനുഗ്രഹ് നാരായൺ റോഡ് ഘട്ട് സ്റ്റേഷനുണ്ട്. ഒരു വര്‍ഷത്തില്‍ വെറും 15 ദിവസം മാത്രമാണ് ഈ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള പിതൃപക്ഷ കാലയളവില്‍ മാത്രമാണ് ഈ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അത്ര പ്രചാരമില്ലെങ്കിലും, മറ്റ് പല സംസ്ഥാനങ്ങളിലും വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് പിതൃപക്ഷം. പിതൃപ്രീതി നേടുന്നതിനും, കുടുംബത്തിന്റെ ഐശ്വര്യത്തിനും പിതൃപക്ഷത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകും.

പുണ്യനദിയായി കരുതുന്ന പുന്‍പുണില്‍ ആചാരങ്ങള്‍ നിര്‍വഹിക്കാനെത്തുന്ന നിരവധി തീര്‍ത്ഥാടകര്‍ ഈ റെയില്‍വേ സ്റ്റേഷനിലെത്തുന്നുണ്ട്. അതുകൊണ്ട്‌ പിതൃപക്ഷ കാലയളവില്‍ ഇവിടെ ട്രെയിനുകള്‍ നിര്‍ത്തും. ഇത്തവണത്തെ പിതൃപക്ഷം സെപ്തബര്‍ ഏഴിന് ആരംഭിച്ചു. അതുകൊണ്ട് തന്നെ ഇതുവരെ വിജനമായിരുന്ന ഈ റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോള്‍ ഭയങ്കര തിരക്കാണ്.

Also Read: Air India: ലാൻഡിങിനായി റൺവേ തൊട്ടതിന് ശേഷം തിരികെ കുതിച്ചുയർന്ന് എയർ ഇന്ത്യ വിമാനം; പരിഭ്രാന്തരായി യാത്രക്കാർ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇവിടെ പിണ്ഡസമര്‍പ്പണ ചടങ്ങിന് എത്താറുണ്ട്. ഈ മാസം 21 വരെ ഇവിടെ ട്രെയിനുകള്‍ നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് ഗയ സ്റ്റേഷന്‍ വരെ ആളുകള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടി വരുന്നു. വല്ലപ്പോഴും മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ റെയില്‍വേ സ്റ്റേഷനില്‍ തകരാറുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.