AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഉള്ളിൽ ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ നോട്ടുകൾ; 40 ലക്ഷം നഷ്ടപ്പെട്ട വ്യാപാരി തട്ടിപ്പുകാരെ പൂട്ടിയത് സിനിമാ സ്റ്റൈലിൽ

Rs 40 Lakh 'Children Bank of India' Scam:: തട്ടിപ്പുകാരെ വെറുതെ വിടാൻ തയ്യാറാകാതിരുന്ന കുടുംബം, അതേ തന്ത്രം ഉപയോഗിച്ച് സംഘത്തെ കുടുക്കാൻ തീരുമാനിച്ചു. അഹമ്മദാബാദിൽ നിന്ന് കർണാടകയിലേക്ക് 10 ലക്ഷം രൂപ കൈമാറാനുണ്ടെന്ന് പറഞ്ഞ് പുതിയ ഇടപാടുകാരെന്ന വ്യാജേന ഇവർ വീണ്ടും അതേ സംഘത്തെ വിളിച്ചു

ഉള്ളിൽ ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ നോട്ടുകൾ; 40 ലക്ഷം നഷ്ടപ്പെട്ട വ്യാപാരി തട്ടിപ്പുകാരെ പൂട്ടിയത് സിനിമാ സ്റ്റൈലിൽ
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 21 Nov 2026 | 07:13 AM

അഹമ്മദാബാദ്: കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ നോട്ടുകെട്ടുകൾ നൽകി 40 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ തന്ത്രപരമായി പോലീസ് വലയിലാക്കി. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനും തട്ടിപ്പുകാരെ പിടികൂടാനും പുതിയ ഇടപാടുകാരായി അഭിനയിച്ച് ഗുജറാത്തിലെ വ്യാപാരിയുടെ കുടുംബം ഒരുക്കിയ കെണിയിലാണ് അന്തർസംസ്ഥാന തട്ടിപ്പുസംഘം കുടുങ്ങിയത്. കുറഞ്ഞ കമ്മീഷൻ നിരക്കിൽ പണം കൈമാറ്റം ചെയ്തുനൽകുമെന്ന ഗൂഗിൾ പരസ്യം കണ്ടാണ് ‘ബി.ബി ട്രേഡേഴ്‌സ്’ എന്ന സ്ഥാപനം നടത്തുന്ന കുടുംബം തട്ടിപ്പുസംഘത്തിൻ്റെ വലയിലായത്.

നാഗ്പൂരിൽ നിന്ന് ഗുജറാത്തിലെ ഉഞ്ജയിലേക്ക് വലിയ കമ്മീഷൻ നൽകാതെ 40 ലക്ഷം രൂപ എത്തിക്കാൻ നവംബർ 16-നാണ് കുടുംബം ഇവരെ ബന്ധപ്പെട്ടത്. പിറ്റേന്ന് ഉഞ്ജയിലെ ശാഖ് മാർക്കറ്റിന് സമീപം വെച്ച് സംഘത്തിലെ രണ്ട് പേർ വ്യാപാരിയുടെ ബന്ധുക്കളെ കാണുകയും, ബാങ്ക് സ്ട്രാപ്പിട്ട എട്ട് നോട്ടുകെട്ടുകൾ അടങ്ങിയ ബാഗ് കൈമാറുകയും ചെയ്തു. ഓരോ കെട്ടിൻ്റെയും മുകളിലും താഴെയും യഥാർത്ഥ നോട്ടുകൾ കണ്ടതോടെ, നാഗ്പൂരിലുള്ള തങ്ങളുടെ പ്രതിനിധിയോട് തട്ടിപ്പുസംഘത്തിൻ്റെ ആൾക്ക് 40 ലക്ഷം രൂപ കൈമാറാൻ ഉഞ്ജയിലുള്ളവർ നിർദ്ദേശം നൽകി. എന്നാൽ കെട്ടുകൾ അഴിച്ച് പരിശോധിച്ചപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം കുടുംബം തിരിച്ചറിഞ്ഞത്. മുകളിലും താഴെയും മാത്രമാണ് യഥാർത്ഥ നോട്ടുകൾ ഉണ്ടായിരുന്നത്, ഉള്ളിൽ കളിനോട്ടുകളായിർന്നു.

Also Read: Namma Metro: സിൽക്ക് ബോർഡ് മുതൽ വിമാനത്താവളം വരെ; ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ ട്രയൽ തുടങ്ങി

തട്ടിപ്പുകാരെ കുടുക്കിയ മറുതന്ത്രം

തട്ടിപ്പുകാരെ വെറുതെ വിടാൻ തയ്യാറാകാതിരുന്ന കുടുംബം, അതേ തന്ത്രം ഉപയോഗിച്ച് സംഘത്തെ കുടുക്കാൻ തീരുമാനിച്ചു. അഹമ്മദാബാദിൽ നിന്ന് കർണാടകയിലേക്ക് 10 ലക്ഷം രൂപ കൈമാറാനുണ്ടെന്ന് പറഞ്ഞ് പുതിയ ഇടപാടുകാരെന്ന വ്യാജേന ഇവർ വീണ്ടും അതേ സംഘത്തെ വിളിച്ചു. എളുപ്പത്തിൽ വീണ്ടും പണം തട്ടാമെന്ന് കരുതിയ സംഘം 24 മണിക്കൂറിനുള്ളിൽ പണം എത്തിക്കാമെന്ന് ഉറപ്പുനൽകി.

തുടർന്ന് നവംബർ 19-ന് രാത്രി കുടുംബം ഘാട്ട്‌ലോദിയ പോലീസ് ഇൻസ്‌പെക്ടർ പി.ജെ. പാണ്ഡ്യയെ വിവരം അറിയിച്ചു. പോലീസ് സംഘം അഹമ്മദാബാദിലെ പരസ്‌നഗർ പെട്രോൾ പമ്പിന് സമീപം കെണിയൊരുക്കി കാത്തിരുന്നു. പണവുമായി എത്തിയ രണ്ട് യുവാക്കൾ നോട്ടുകെട്ടുകൾ പുറത്തെടുത്ത ഉടൻ പോലീസ് ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇതേസമയം തന്നെ, കർണാടകയിൽ യഥാർത്ഥ പണം കൈപ്പറ്റാൻ കാത്തുനിന്ന സംഘത്തിലെ മൂന്നാമനെ കർണാടക പോലീസും അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ നിന്ന് പിടിയിലായ ഡൽഹി സ്വദേശി രാഹുൽ സിംഗ് താക്കൂർ (23), ബിക്കാനീർ സ്വദേശി മാൽചന്ദ് ശർമ്മ (30) എന്നിവരിൽ നിന്ന് 17 കെട്ട് വ്യാജ നോട്ടുകൾ പോലീസ് പിടിച്ചെടുത്തു.

English Summary

After losing Rs 40 lakh to a fake Angadia firm using “Children Bank” toy notes, a Gujarat trader’s family staged a counter-sting, helping police arrest three syndicate operatives.

Follow Us