സത്യസായി ബാബ ജയന്തി: തിരുവനന്തപുരത്തുനിന്ന് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു
Special train and additional coaches sanctioned: തിരുവനന്തപുരം സെൻട്രലിൽനിന്ന് ബെംഗളൂരു വഴി ആന്ധ്രയിലെ മന്ത്രാലയം റോഡ് വരെ സ്പെഷൽ ട്രെയിൻ അനുവദിച്ചു. ഇത് കൂടാതെ തിരക്ക് കണക്കിലെടുത്ത് ചില ട്രെയിനുകളിൽ റെയിൽവേ അധിക കോച്ചുകളും അനുവദിച്ചു. സത്യസായി ബാബയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുട്ടപർത്തി വഴി മന്ത്രാലയത്തിന് പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സത്യസായി ബാബയുടെ ജന്മദിനത്തോടനുബന്ധിച്ച് പുട്ടപർത്തിയിലേക്ക് തിരുവനന്തപുരത്തുനിന്ന് സ്പെഷൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രലിൽനിന്ന് ബെംഗളൂരു വഴി ആന്ധ്രയിലെ മന്ത്രാലയം റോഡ് വരെയാണ് സർവീസ്. തിരുവനന്തപുരം- മന്ത്രാലയം സ്പെഷൽ ട്രെയിൻ (06025) ഞായറാഴ്ച (നവംബർ 22) പകൽ 12.40-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് പുട്ടപർത്തിയിലെ ശ്രീസത്യസായി പ്രശാന്തി നിലയം വഴി തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.15-ന് മന്ത്രാലയത്തിൽ എത്തും. തുടർന്ന് തിരിച്ച് മന്ത്രാലയം- തിരുവന്തപുരം ട്രെയിൻ (06026) ചൊവ്വാഴ്ച (നവംബർ 24) രാവിലെ 10.30-ന് മന്ത്രാലയം റോഡിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് 12.30-ന് തിരുവനന്തപുരത്ത് എത്തും.
വർക്കല, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലും ബെംഗളൂരുവിൽ ബെംഗാർപ്പേട്ട്, കൃഷ്ണരാജപുരം, യെലഹങ്ക എന്നിവിടങ്ങളിലും തിരുവനന്തപുരം- മന്ത്രാലയം സ്പെഷൽ ട്രെയിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ സ്പഷൽ ട്രെയിന്റെ അഡ്വാൻസ് റിസർവേഷൻ ഇന്ന് (20-11-26) 8 മുതൽ ആരംഭിച്ചു.
Also Read: ഇൻഷുറൻസ് ഇല്ലെങ്കിൽ ടോൾ പ്ലാസയിൽ പിടിവീഴും! പുതിയ സംവിധാനം വരുന്നു
എക്സ്പ്രസ് ട്രെയിനുകളിൽ അധിക കോച്ചുകൾ
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, ചില എക്സ്പ്രസ് ട്രെയിനുകളിൽ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു. 2026 നവംബർ 19 മുതൽ നവംബർ 22 വരെ താമ്പരത്ത് നിന്ന് പുറപ്പെടുന്ന 16101 നമ്പർ താമ്പരം – കൊല്ലം എക്സ്പ്രസിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിക്കും.
2026 നവംബർ 20 മുതൽ നവംബർ 23 വരെ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന 16102 നമ്പർ കൊല്ലം – താമ്പരം എക്സ്പ്രസിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിക്കും. 2026 നവംബർ 20 മുതൽ നവംബർ 23 വരെ ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന 20635 നമ്പർ ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിക്കും.
2026 നവംബർ 21 മുതൽ നവംബർ 24 വരെ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന 20636 നമ്പർ കൊല്ലം – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിക്കും. 2026 നവംബർ 21 മുതൽ നവംബർ 23 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 16343 നമ്പർ തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃത എക്സ്പ്രസിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിക്കും.
2026 നവംബർ 20 മുതൽ നവംബർ 22 വരെ രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന 16344 നമ്പർ രാമേശ്വരം – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിക്കും എന്ന് സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
English Summary
A special train service has been announced from Thiruvananthapuram to Puttaparthi in connection with the birthday of Sathya Sai Baba. The service will run from Thiruvananthapuram Central, via Bengaluru, to Mantralayam Road in Andhra Pradesh. Additionally, the Thiruvananthapuram Division of Southern Railway has announced that extra coaches have been allocated for trains on certain routes to accommodate the rush of passengers.