AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Namma Metro: സിൽക്ക് ബോർഡ് മുതൽ വിമാനത്താവളം വരെ; ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ ട്രയൽ തുടങ്ങി

Namma Metro Blue Line to Connect Silk Board With Airport by 2028: ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നവംബര്‍ 10 മുതലാണ് ബ്ലൂ ലൈനില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്. നിലവില്‍ ബയ്യപ്പനഹള്ളി ഡിപ്പോയില്‍നിന്ന് കെആര്‍ പുരം വഴി ദൊഡ്ഡനേക്കുണ്ടി സ്റ്റേഷന്‍ വരെയുള്ള ഏകദേശം ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ട്രയല്‍ റണ്‍ നടക്കുന്നത്.

Namma Metro: സിൽക്ക് ബോർഡ് മുതൽ വിമാനത്താവളം വരെ; ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ ട്രയൽ തുടങ്ങി
നമ്മ മെട്രോ Image Credit source: PTI
Shiji M K
Shiji M K | Published: 21 Nov 2026 | 07:01 AM

ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി നമ്മ മെട്രോയുടെ ബ്ലൂ ലൈനില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. നഗരത്തിലെ പ്രധാന ഐടി കേന്ദ്രങ്ങളെയും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മാണത്തില്‍ നിര്‍ണായക പുരോഗതിയാണിത്. ഔട്ടര്‍ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാനും പുതിയ മെട്രോ പാത സഹായിക്കുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നവംബര്‍ 10 മുതലാണ് ബ്ലൂ ലൈനില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്. നിലവില്‍ ബയ്യപ്പനഹള്ളി ഡിപ്പോയില്‍നിന്ന് കെആര്‍ പുരം വഴി ദൊഡ്ഡനേക്കുണ്ടി സ്റ്റേഷന്‍ വരെയുള്ള ഏകദേശം ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ട്രയല്‍ റണ്‍ നടക്കുന്നത്. നാല് സ്റ്റേഷനുകളിലാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്നത്. വരും ദിവസങ്ങളില്‍ പരീക്ഷണ ഓട്ടം കെആര്‍ പുരം വഴി മാരത്തഹള്ളി വരെ നീട്ടാനാണ് അധികൃതരുടെ പദ്ധതി.

ഇനിയും കാത്തിരിക്കണം

പരീക്ഷണ ഓട്ടം ആരംഭിച്ചെങ്കിലും യാത്രക്കാര്‍ക്കായി പാത തുറന്നുകൊടുക്കുന്നതിന് മുമ്പ് ചില ജോലികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ട്രാക്ക് സ്ഥാപിക്കാനുണ്ട്. ചില സ്റ്റേഷനുകളിലെ അവസാനഘട്ട നിര്‍മാണവും സിഗ്‌നലിങ് ജോലികളും പുരോഗമിക്കുകയാണ്. സാങ്കേതിക പരിശോധനകളും നിര്‍മാണ ജോലികളും പൂര്‍ത്തിയായ ശേഷമായിരിക്കും പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുക.

58.19 കിലോമീറ്റര്‍ ദൈര്‍ഘ്യം

ബെംഗളൂരുവിലെ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്നതാണ് ബ്ലൂ ലൈന്‍. ആകെ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 29 സ്റ്റേഷനുകളാണുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്-കെആര്‍ പുരം

19.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ 13 സ്റ്റേഷനുകളാണുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, എച്ച്എസ്ആര്‍ ലേഔട്ട്, അഗര തടാകം, ഇബ്ബളൂര്‍, ബെള്ളന്ദൂര്‍, ദേവരബീസനഹള്ളി, കാടുബീസനഹള്ളി, മാരത്തഹള്ളി, ഐഎസ്ആര്‍ഒ, ദൊഡ്ഡനേക്കുണ്ടി, ഡിആര്‍ഡിഒ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സരസ്വതി നഗര്‍, കെആര്‍ പുരം എന്നിവയാണ് സ്‌റ്റോപ്പുകള്‍.

കെആര്‍ പുരം-വിമാനത്താവളം

38.44 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ 16 സ്റ്റേഷനുകളാണുള്ളത്. കസ്തൂരി നഗര്‍, ഹൊറമാവ്, എച്ച്ആര്‍ബിആര്‍ ലേഔട്ട്, കല്യാണ്‍ നഗര്‍, എച്ച്ബിആര്‍ ലേഔട്ട്, നാഗവാര, വീരണ്ണപാളയ, കെമ്പാപുര, ഹെബ്ബാള്‍, കൊടിഗെഹള്ളി, ജക്കൂര്‍ ക്രോസ്, യെലഹങ്ക, ബാഗലൂര്‍ ക്രോസ്, ദൊഡ്ഡജാല, എയര്‍പോര്‍ട്ട് സിറ്റി, കെഐഎഎല്‍ ടെര്‍മിനല്‍സ് എന്നിവയാണവ.

English Summary

Trial runs have begun on Bengaluru’s Namma Metro Blue Line, which will connect Central Silk Board with Kempegowda International Airport. The 58.19-km corridor, featuring 29 stations, is being developed in two phases. The full airport corridor is targeted to become operational by March 2028.

Follow Us