‘ക്ലൗഡ്’ ഒരു വി.ഐ.പി തന്നെ; സമീപകാല ചരിത്രം തിരുത്തി എയർ ഇന്ത്യ വിമാനത്തിൽ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തി വളർത്തുനായ!

A VIP Passenger Named 'Cloud': Rottweiler Rewrites History on Air India Flight from Melbourne: ഒരു വർഷത്തിലേറെ കാത്തുരുന്ന ശേഷമാണ് വളർത്തുമൃഗങ്ങളെ കൊണ്ടുവരാനുള്ള അനുമതി എയർ ഇന്ത്യയ്ക്ക് ലഭിച്ചത്. യുഎസ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിലവിൽ എയർ ഇന്ത്യയുടെ ലോംഗ് ഹോൾ വിമാനങ്ങൾ സർവീസ് നടത്തുന്നത്. വളർത്തു മൃഗങ്ങളെ കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അധികൃതരുടെയും ഏജൻസികളുടെയും, ഡി.ജി.സി.എ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ, സി.ഐ.എസ്.എഫ് എന്നീ ഇന്ത്യൻ ഏജൻസികളുടെയും അനുമതി വാങ്ങേണ്ടതുണ്ട്

‘ക്ലൗഡ്’ ഒരു വി.ഐ.പി തന്നെ; സമീപകാല ചരിത്രം തിരുത്തി എയർ ഇന്ത്യ വിമാനത്തിൽ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തി വളർത്തുനായ!

പ്രതീകാത്മക ചിത്രം

Published: 

17 Jul 2026 | 04:15 PM

ന്യൂഡൽഹി: മെൽബണിൽ നിന്നും ന്യൂഡൽഹിയിലേക്ക് ‘ക്ലൗഡ്’ എന്ന് പേരുള്ള നാല് വയസ്സുകാരനായ റോട്ട്‌വീലർ നായയുമായി യാത്ര പൂർത്തിയാക്കി എയർ ഇന്ത്യ. ഇതിലെന്താണിത്ര പ്രത്യേകത എന്നായിരിക്കും ചിന്തിക്കുന്നത്. ദൈർഘ്യമേറിയ വിമാന യാത്രകളിൽ ഇത് അത്ര സാധാരനമല്ല എന്ന് മാത്രമല്ല വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുമതി നേടുക എന്നത് അത്ര എളുപ്പവുമല്ല. സമീപകാലത്ത് ലോംഗ് ഹോൾ പാസഞ്ചർ വിമാനത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ വളർത്തുമൃഗമായി മറിയിരിക്കുകയാണ് ‘ക്ലൗഡ്’.

10 മണിക്കൂറിലധികം ദർഘ്യമുള്ള വിമാന സർവീസുകളെയാണ് അൾട്രാ ലോംഗ് ഹോൾ വിമാനങ്ങൾ എന്ന് വിളിക്കുന്നത്. ആഭ്യന്തര വിമാനങ്ങളിലും ഹ്രസ്വദൂര അന്താരാഷ്ട്ര വിമാനങ്ങളിലുമെല്ലാം കാബിനകത്തും കാർഗോയിലുമായി വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ അനുവദിക്കാറുണ്ട്, എന്നാൽ ഇത്രയും നീണ്ട യാത്രകളിൽ നായ്ക്കളും പൂച്ചകളും ഉൾപ്പടെയുള്ള വളത്തുമൃഗങ്ങളെ കൊണ്ടുപോകാൻ നിലവിൽ എയർ ഇന്ത്യയ്ക്ക് മാത്രമാണ് അനുമതിയുള്ളത്.

ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് സ്ഥിരതാമസത്തിനായി എത്തിയ വ്യക്തിയാണ് തൻ്റെ പ്രിയപ്പെട്ട നായയെയും ഒപ്പം കൂട്ടിയത്. എയർ ഇന്ത്യയുടെ AI 309 വിമാനത്തിലാണ് ഇരുവരും ഇന്ത്യയിലെത്തിയത്. 56 കിലോ ഭാരമുള്ള ക്ലൗഡ് വിമാനത്തിൻ്റെ കാർഗോയിലെ പെറ്റ് ക്യാരിയറിൽ 12 മണിക്കൂറോളം ക്ഷമയോടെ കാത്തിരുന്നു. നായക്ക് കുടിക്കാൻ ആവശ്യമായ വെള്ളവും കാരിറിയറിൽ കരുതിയിരുന്നു. യാത്രയ്ക്കിടെ പരിഭ്രാന്തി ഒഴിവാക്കാൻ പ്രത്യേക മരുന്നുകൾ ഉൾപ്പടെ നൽകിയാണ് ക്ലൗഡിനെ ഇന്ത്യയിലെത്തിച്ചത്.

Also Read: India’s First Hydrogen Train: നീളത്തിൻ്റെ കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാമത്; ചില്ലറക്കാരനല്ല ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ട്രെയിൻ!

ഒരു വർഷത്തിലേറെ കാത്തുരുന്ന ശേഷമാണ് വളർത്തുമൃഗങ്ങളെ കൊണ്ടുവരാനുള്ള അനുമതി എയർ ഇന്ത്യയ്ക്ക് ലഭിച്ചത്. യുഎസ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിലവിൽ എയർ ഇന്ത്യയുടെ ലോംഗ് ഹോൾ വിമാനങ്ങൾ സർവീസ് നടത്തുന്നത്. വളർത്തു മൃഗങ്ങളെ കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അധികൃതരുടെയും ഏജൻസികളുടെയും, ഡി.ജി.സി.എ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ, സി.ഐ.എസ്.എഫ് എന്നീ ഇന്ത്യൻ ഏജൻസികളുടെയും അനുമതി വാങ്ങേണ്ടതുണ്ട്.

വിമാനത്താവളങ്ങളിലും മൃഗങ്ങൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം. ഡൽഹി വിമാനത്താവളത്തിൽ ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് ഇത് സാധ്യമായത്. വർഷങ്ങൾക്ക് മുൻപ് എയർ ഇന്ത്യ ദീർഘദൂര വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോയിരുന്നു. എന്നാൽ ടാറ്റ ഗ്രൂപ്പ് എയർലൈൻ ഏറ്റെടുക്കുന്നതിനും വളരെ മുമ്പ് തന്നെ ഇത് നിർത്തിവെച്ചിരുന്നു.

English Summary

Air India has made history by transporting a four-year-old Rottweiler named ‘Cloud’ from Melbourne to New Delhi. This marks the first time in recent years a pet has traveled on an Indian ultra long-haul passenger flight. Cloud traveled safely in the cargo hold for 12 hours after Air India secured the necessary clearances from aviation authorities across both countries.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി