AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ന്യൂജെൻ ആരാധന രീതികളിലൂടെ ശ്രദ്ധേയൻ; യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവ പാസ്റ്റര്‍ അറസ്റ്റിൽ

Pastor Arrested in POSCO Case:കോയമ്പത്തൂരിലെ കിങ്സ് ജനറേഷൻ സഭയിലെ പാസ്റ്ററായ ഈ 37കാരൻ ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു. രാജ്യത്തിലെ വിവിധ ഭാ​ഗങ്ങളിൽ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തി വരുകയാണ് ഇയാൾ.

ന്യൂജെൻ ആരാധന രീതികളിലൂടെ ശ്രദ്ധേയൻ; യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സ്;  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവ പാസ്റ്റര്‍ അറസ്റ്റിൽ
Coimbatore Pastor John JebarajImage Credit source: social media
Sarika KP
Sarika KP | Updated On: 13 Apr 2025 | 12:58 PM

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവ പാസ്റ്റർ പിടിയിൽ. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ്‌ (37) ആണ്‌ അറസ്റ്റിലായത്. ഇയാളെ മൂന്നാറിൽ നിന്നാണ് കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. 17-ും 14-ും വയസുള്ള രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. പിന്നാലെ ഇയാൾക്കെതിരെ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് കോയമ്പത്തൂരിലെത്തിച്ചു. 2024 മെയിലിലാണ് കേസിനാസ്പദമായ സംഭവം.കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. സംഭവം നടന്ന് 11 മാസങ്ങൾക്ക് ശേഷമാണ് പരാതിയുമായി പെണ്‍കുട്ടികളുടെ ബന്ധുക്കളെത്തിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് മൂന്നാറിൽ നിന്ന് പൊലീസ് പിടികൂടിയത്.

Also Read:13 തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിച്ചു, യുവാവിനെ മർദ്ദിച്ച് നാട്ടുകാർ

കോയമ്പത്തൂരിലെ കിങ്സ് ജനറേഷൻ സഭയിലെ പാസ്റ്ററായ ഈ 37കാരൻ ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു. രാജ്യത്തിലെ വിവിധ ഭാ​ഗങ്ങളിൽ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തി വരുകയാണ് ഇയാൾ. സോഷ്യൽ മീഡിയയിൽ ഇയാൾക്ക് നിരവധി ഫോളോവേഴ്സാണുള്ളത്. ന്യൂജെൻ രീതിയിലുള്ള ആരാധനാ രീതികളാണ് ഇയാൾ സോഷ്യൽ മീഡിയയിൽ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. പാട്ടു ഡാന്‍സുമൊക്കെയായിട്ടാണ് ആരാധന നടത്തുന്നത്. കിങ്സ് ജനറേഷൻ ചര്‍ച്ച് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ടുള്ള ജെബരാജ് ആരാധന ശുശ്രൂഷകളുടെ വീഡിയോകളും പങ്കിടാറുണ്ട്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കം നിരവധി ഫോളോഴ്സാണ് ജെബരാജിനുള്ളത്.