AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Covid Singapore variant in ​India: സിംഗപ്പൂരിൽ കണ്ട കോവിഡ് വകഭേദം ഇന്ത്യയിലുമെന്ന് റിപ്പോർട്ട്

Covid Singapore variant in ​India : ഇന്ത്യയിൽ കോവിഡ്-19 കെപി.2 ൻ്റെ 290 കേസുകളും കെപി.1 ൻ്റെ 34 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

Covid Singapore variant in ​India: സിംഗപ്പൂരിൽ കണ്ട കോവിഡ് വകഭേദം ഇന്ത്യയിലുമെന്ന് റിപ്പോർട്ട്
Aswathy Balachandran
Aswathy Balachandran | Updated On: 22 May 2024 | 09:18 AM

ന്യൂഡൽഹി: സിംഗപ്പൂരിൽ കോവിഡ് ഭീതി വർദ്ധിച്ചതിനു പിന്നാലെ ഇന്ത്യയിലും കേസുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. വൈറസിൻ്റെ വകഭേദമായ കെപി1, കെപി2 എന്നിവയാണ് ഇന്ത്യയിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചത്. കോവി‍‍‍ഡ് ബാധിതരായ മുന്നൂറിലേറെ പേരെയാണ് തിരിച്ചറിഞ്ഞത്.

വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്നും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടിയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കെപി.2, കെപി.1 എന്നിവയുടെ പുതിയ വകഭേദങ്ങൾ സിംഗപ്പൂരിൽ അതിവേഗം പടരുകയാണ്.

ഇന്ത്യയിൽ കോവിഡ്-19 കെപി.2 ൻ്റെ 290 കേസുകളും കെപി.1 ൻ്റെ 34 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.  ഇവയെല്ലാം ജെഎൻ 1 ൻ്റെ ഉപ വകഭേദങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇത് ഭീകരമായ വകഭേ​ദമല്ല. അതിനാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇതുവരെ ഒരു രോഗിയിലും ഗുരുതരമായ ലക്ഷണങ്ങൾ കണ്ടിട്ടില്ലെന്നും ആരോ​ഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഈ പുതിയ വേരിയൻ്റ് ബാധിച്ച ആളുകളുടെ സാമ്പിളുകൾ ആശുപത്രികളിൽ നിന്ന് എടുത്തിട്ടുണ്ട്, അവ പരിശോധിച്ചുവരികയാണ് എന്നും അവർ കൂട്ടിച്ചേർത്തു.

ALSO READ – അലർജി പ്രശ്നങ്ങൾ ഉള്ളവരിൽ കോവാക്സിൻ പാർശ്വഫലങ്ങൾ ഉണ്ടാക്കിയതായി പഠനം

ഇന്ത്യയിലെ കൊറോണ കേസുകൾ നിരീക്ഷിക്കുന്ന ഇന്ത്യൻ സാർസ് കോവ് 2 ജീനോമിക്സ് കൺസോർഷ്യത്തിൻ്റെ ഡാറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡാറ്റ അനുസരിച്ച്, ഈ പുതിയ വേരിയൻ്റായ കെപ്.1 ൻ്റെ ആകെ 34 കേസുകൾ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്, അതിൽ 23 കേസുകൾ പശ്ചിമ ബംഗാളിൽ മാത്രമാണ് ഉള്ളത്.

ഗോവയിൽ ഒരു കെപി.ഒരു കേസും ഗുജറാത്തിൽ രണ്ട് കേസുകളും മഹാരാഷ്ട്രയിൽ നാല് കേസുകളും രാജസ്ഥാനിൽ രണ്ട് കേസുകളും ഉത്തരാഖണ്ഡിൽ ഒരു കേസും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡാറ്റ അനുസരിച്ച്, ഇന്ത്യയിൽ ആകെ 290 കെപി .2 വേരിയൻ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 148 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നിൽ.

ഡൽഹിയിൽ ഒരാൾക്കും ഗോവയിൽ 12 പേർക്കും, ഗുജറാത്തിൽ – 23, ഹരിയാനയിൽ- 3, കർണാടകയിൽ – 4, മധ്യപ്രദേശിൽ ഒന്ന്, ഒഡീഷയിൽ 17, രാജസ്ഥാനിൽ – 21, ഉത്തർപ്രദേശിൽ – 8, ഉത്തരാഖണ്ഡിൽ – 16, പശ്ചിമ ബംഗാളിൽ – 36 എന്നിങ്ങനെയാണ് കേസുകളുടെ സ്ഥിരീകരണം സംബന്ധിച്ചുള്ള കണക്കുകൾ. സിംഗപ്പൂരിൽ കോവിഡ് വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മെയ് 5 മുതൽ മെയ് 11 വരെ സിംഗപ്പൂരിൽ മാത്രം 26,000 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും കെപി.1 വേരിയൻ്റുമായി ബന്ധപ്പെട്ടതാണ്.