Delhi Election Result 2025: മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ ആരാണ് മുന്നിൽ? അടിപതറിയത് ആർക്ക്?

Delhi Assembly Election Result 2025: ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നാണ് ബിജെപിയുടെ തിളക്കമാർന്ന വിജയം. എഎപിയാണ് തൊട്ടുപിന്നിലുള്ളത്. കോൺ​​ഗ്രസിന് നിലവിൽ എവിടെയും ലീഡ് ഇല്ല.

Delhi Election Result 2025: മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ ആരാണ് മുന്നിൽ? അടിപതറിയത് ആർക്ക്?

Delhi Polls Counting Day: Bjp Office

Published: 

08 Feb 2025 | 01:16 PM

ന്യൂഡൽഹി: 2025-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നാണ് ബിജെപിയുടെ തിളക്കമാർന്ന വിജയം. എഎപിയാണ് തൊട്ടുപിന്നിലുള്ളത്. കോൺ​​ഗ്രസിന് നിലവിൽ എവിടെയും ലീഡ് ഇല്ല. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെട്ടു. ജംഗ്‌പുരയിൽ മനീഷ് സിസോദിയ പരാജയപ്പെട്ടു. ഇതിനു പുറമെ  മുഖ്യമന്ത്രി അതിഷിയും പിന്നിലാണ്.

രാജ്യ തലസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് ഉണ്ടായത്. തുടർച്ചയായ എഎപി അധികാരമാണ് ബിജെപി ഈ തിരഞ്ഞെടുപ്പിലൂടെ സ്വന്താക്കിയത്. ഇതോടെ 25 വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുന്നത്. അതേസമയം വോട്ടെണ്ണൽ ആരംഭിച്ച് നാല് മണിക്കൂർ പിന്നീടുമ്പോൾ ബിജെപി 47 ശതമാനവും എഎപി 43 ശതമാനവും വോട്ട് നേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പറയുന്നു.

Also Read:ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് ഡല്‍ഹി ജനത; ഇന്ദ്രപ്രസ്ഥത്തില്‍ താമരക്കാലം; ബിജെപി സർക്കാർ രൂപീകരണ ചർച്ചയിലേക്ക്

അതേസമയം പതിനൊന്ന്‌ നിയമസഭ സീറ്റുകളിൽ മുസ്ലീം വോട്ടർമാർ ഏറെ നിർണായകമാണ്. ഈ മണ്ഡലങ്ങളിലെല്ലാം പോളിംഗ് 55 ശതമാനം കവിഞ്ഞു, മിക്ക സീറ്റുകളിലും 60 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ഈ പ്രധാന മണ്ഡലങ്ങളിൽ ആരാണ് മുന്നിൽ എന്ന് നോക്കാം. ചാന്ദ്‌നി ചൗക്കി മണ്ഡലത്തിൽ‌ എഎപിയാണ് ലീഡ് ചെയ്യുന്നത്. മാതിയ മഹൽ സീറ്റിലും എഎപി ലീഡ് ചെയ്യുന്നു. മുസ്ലീം വോട്ടുകളുള്ള ബല്ലിമാരൻ മണ്ഡലത്തിലും എഎപി ലീഡ് ചെയ്യുന്നു. ഇമ്രാൻ ഹുസൈനാണ് 55897 വോട്ടുകൾക്ക് ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർത്ഥി കമൽ ബാഗ്രി 29887 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പിന്നിലാണ്.

ഓഖ്‌ല മണ്ഡലത്തിൽ ആം ആദ്മി നേതാവ് അമാനത്തുള്ള ഖാൻ 15,000-ത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സീലംപൂര്‍, ബാബര്‍പൂര്‍, സദർ ബസാർ മണ്ഡലങ്ങളിൽ എഎപി തന്നെയാണ് മുന്നിലുള്ളത്. അതേസമയം സീമാപുരി, കരവാൽ നഗർ, ജങ്പുര, മുസ്തഫാബാദ് തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപിയാണ് മുന്നിൽ.

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി