Customs Gold Seizure: ഈന്തപ്പഴത്തിനുള്ളിൽ നിന്ന് ലഭിച്ചത് ‘സ്വർണ്ണക്കുരു’; ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

Delhi Customs Seize Gold Hidden Inside Dates: സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ 56കാരനായ യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

Customs Gold Seizure: ഈന്തപ്പഴത്തിനുള്ളിൽ നിന്ന് ലഭിച്ചത് സ്വർണ്ണക്കുരു; ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

കസ്റ്റംസ് പിടികൂടിയ സ്വർണം

Updated On: 

27 Feb 2025 15:41 PM

ന്യൂഡൽഹി: ഈന്തപ്പഴത്തിനുള്ളിൽ വെച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനെ ആണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. 172 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. SV 756 വിമാനത്തിൽ ഡൽഹിയിലെത്തിയ യാത്രക്കാരനാണ് കസ്റ്റംസ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന്റെ വീഡിയോ ഡൽഹി കസ്റ്റംസ് എക്‌സിൽ പങ്കുവെച്ചു.

സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ 56കാരനായ യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ബാഗേജിന്റെ എക്സ്റേ സ്കാനിംഗ്‌ നടത്തിയപ്പോൾ സംശയാസ്പദമായ രീതിയിൽ ഒരു വസ്തു ശ്രദ്ധയിൽപെട്ടതും, യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്ദിച്ചതുമാണ് സംശയത്തിനിടയാക്കിയത്.

ഡൽഹി കസ്റ്റംസ് എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:

തുടർന്ന് കസ്റ്റംസ് അധികൃതർ ലഗേജ് പരിശോധിച്ചപ്പോൾ കവറിൽ കെട്ടിവെച്ച രീതിയിൽ ഈന്തപ്പഴം കണ്ടെത്തി. ശേഷം വിശദമായി പരിശോധിച്ചപ്പോൾ ഈന്തപ്പഴത്തിനുള്ളിൽ കുരുവിന് പകരം സ്വർണമാണെന്ന് കണ്ടെത്തി. ഈന്തപ്പഴത്തിനുള്ളിൽ കൃത്യമായ അളവിൽ മുറിച്ചാണ് സ്വർണം നിറച്ചിരിക്കുന്നത്. സ്വർണം പിടിച്ചെടുത്ത വിവരം ഡൽഹി കസ്റ്റംസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം എത്തിച്ചത് എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും