AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

DK Shivakumar: കർണാടകയിൽ വൻ വിപ്ലവം; അധികാരമേറ്റ് മണിക്കൂറുകൾക്കകം മാസ്സ് പ്രഖ്യാപനങ്ങളുമായി ഡി.കെ ശിവകുമാർ

DK Shivakumar Steps In With Mega Schemes: സംസ്ഥാനത്തെ സ്കൂൾ തലം മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ചെലവ് എത്രയായാലും ഈ പദ്ധതി സർക്കാർ നടപ്പിലാക്കും. ഇത് ഡി.കെ. ശിവകുമാറിന്റെ സർക്കാരാണ്, എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനായി പ്രത്യേക പാസുകൾ വിതരണം ചെയ്യും.

DK Shivakumar: കർണാടകയിൽ വൻ വിപ്ലവം; അധികാരമേറ്റ് മണിക്കൂറുകൾക്കകം മാസ്സ് പ്രഖ്യാപനങ്ങളുമായി ഡി.കെ ശിവകുമാർ
Karnataka Chief Minister Dk ShivakumarImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 04 Jun 2026 | 05:07 PM

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി.കെ. ശിവകുമാർ. തന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര, കന്നഡിഗർക്കായി പ്രത്യേക തൊഴിൽ പദ്ധതി, ബെംഗളൂരുവിന്റെ വികസനത്തിനായി 2,000 കോടി രൂപയുടെ പാക്കേജ് ഉൾപ്പെടെയുള്ള വൻ പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്.

യുവജന ക്ഷേമത്തിനും നഗരവികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നതാണ് കോൺഗ്രസ് സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ. ഗതാഗതക്കുരുക്കു നേരിടുന്ന ബെംഗളൂരു നഗരത്തിന് 2,000 കോടി രൂപയുടെ പാക്കേജ് വലിയ കരുത്താകും.

വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര

സംസ്ഥാനത്തെ സ്കൂൾ തലം മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ചെലവ് എത്രയായാലും ഈ പദ്ധതി സർക്കാർ നടപ്പിലാക്കും. ഇത് ഡി.കെ. ശിവകുമാറിന്റെ സർക്കാരാണ്, എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനായി പ്രത്യേക പാസുകൾ വിതരണം ചെയ്യും. സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘ശക്തി’ പദ്ധതിക്ക് പുറമെയാണിത്. കൂടാതെ ഭൂമി ഗ്യാരണ്ടി ഉൾപ്പെടെയുള്ള പുതിയ വാഗ്ദാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.

ബെംഗളൂരു വികസനത്തിന് 2,000 കോടി

ഐടി നഗരത്തിന്റെ റോഡ് വികസനത്തിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുമായി 2,000 കോടി രൂപ അനുവദിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, ബെംഗളൂരു വികസന അതോറിറ്റി എന്നിവയ്ക്ക് കീഴിലാകും പദ്ധതികൾ നടപ്പാക്കുക. നഗരവാസികൾക്ക് ആശ്വാസമായി 2,400 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ഒക്യുപൻസി സർട്ടിഫിക്കറ്റ് നേടുന്നതിൽ നിന്ന് ഒറ്റത്തവണ ഇളവ് നൽകാനും തീരുമാനിച്ചു.

ALSO READ:ടിവികെ കുതിരക്കച്ചവടം നടത്തുന്നു, എംഎൽഎമാരെ വേട്ടയാടുന്നു; ഗവർണർക്ക് പരാതി നൽകി AIADMK

മുൻപ് ഇത് 1,200 ചതുരശ്ര അടി വരെ മാത്രമായിരുന്നു. സുപ്രീം കോടതി നിർദ്ദേശപ്രകാരം ജല, വൈദ്യുതി കണക്ഷനുകൾക്ക് ഒ.സി നിർബന്ധമാക്കിയതോടെ പ്രതിസന്ധിയിലായ ആയിരക്കണക്കിന് കെട്ടിട ഉടമകൾക്ക് ഇത് വലിയ ആശ്വാസമാകും. കർണാടകയിലുടനീളമുള്ള ‘ബി’ ഖാത്ത സ്വത്തുക്കൾ ‘എ’ ഖാത്ത പദവിയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

കന്നഡിഗർക്ക് മുൻഗണനയും ഭാരത് ജോഡോ ക്ലബ്ബുകളും

സ്വകാര്യ മേഖലയിൽ പ്രാദേശിക കന്നഡിഗർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ പ്രത്യേക തൊഴിൽ പരിപാടി സർക്കാർ കൊണ്ടുവരും. ഇതിനായി വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശവാസികൾക്ക് നൽകേണ്ട ജോലിയുടെ ശതമാനം സർക്കാർ ഉടൻ നിശ്ചയിക്കും. യുവജന പങ്കാളിത്തവും സാമൂഹിക ഐക്യവും വളർത്തുന്നതിനായി സംസ്ഥാനത്തുടനീളം 10,000 “ഭാരത് ജോഡോ യൂത്ത് ക്ലബ്ബുകൾ” സ്ഥാപിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. ഓരോ ക്ലബ്ബിനും 10 ലക്ഷം രൂപ വീതം സർക്കാർ ഗ്രാന്റ് അനുവദിക്കും.

പുതിയ മന്ത്രിസഭ ഇങ്ങനെ

പ്രാദേശിക-ജാതി സമവാക്യങ്ങൾ പാലിച്ച് രൂപീകരിച്ച മന്ത്രിസഭയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രിയായി നിയമിച്ചു. ജി. പരമേശ്വരയ്ക്ക് പുറമെ കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി, കൃഷ്ണ ബൈരെ ഗൗഡ, പ്രിയങ്ക് ഖാർഗെ, യു.ടി. ഖാദർ, ഈശ്വർ ഖന്ദ്രെ, യതീന്ദ്ര സിദ്ധരാമയ്യ, ബൈരതി സുരേഷ്, ശരൺ പ്രകാശ് പാട്ടീൽ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് പ്രമുഖർ.

English Summary

Immediately after taking office, Karnataka Chief Minister DK Shivakumar announced major welfare schemes including free bus travel for all students and a 2,000 crore infrastructure package for Bengaluru. The newly formed cabinet also prioritized local employment by planning structured job programs for Kannadigas in the private sector and relaxing property certification norms for urban residents.

Follow Us