സ്റ്റാലിനെ അനുനയിപ്പിക്കാൻ സോണിയാഗാന്ധി നേരിട്ട് ചെന്നൈയിലേക്ക്; ഒപ്പം മല്ലികാർജുൻ ഖാർഗേയും വി ഡി സതീശനും
എൻസിപി ശരത് പവർ പക്ഷം മണ്ഡല പുനർനിർണയ നിയമം പിന്തുണയ്ക്കുന്നതിന് പകരമായി സുപ്രിയ സുളെ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമെന്നും സൂചനകൾ വരുന്നു. കൂടാതെ മണ്ഡല പുനർനിർണ്ണൻ ബില്ലിനെ പിന്തുണയ്ക്കുമെന്ന് തീരുമാനത്തിൽ പിറകോട്ടില്ല എന്നതാണ് ഡിഎംകെയുടെ നിലപാട്. ഇതൊരു ഭരണഘടന ഭേദഗതി അല്ലെന്നും ലളിതമായ ഒരു നിയമനിർമാണം മാത്രമാണെന്നും ആണ് പാർട്ടി വക്താവ് ടി കെ എസ് ഇളങ്കോവലിന്റെ പ്രതികരണം. അതിനിടെ രാഹുൽ ഗാന്ധിക്കും വിമർശനമുണ്ട്..........

Kharge, Stalin, Sonia Gandhi, Vd Satheesan
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ല് നാളെ അവതരിപ്പിക്കാൻ ഇരിക്കെ ബില്ലിനെ പിന്തുണക്കാൻ ഉറപ്പിച്ച ഡിഎംകെയെയും എൻസിപിയുടെ ശരത് പവാർ പക്ഷത്തേയും അനുനയിപ്പിക്കാനായി നേരിട്ട് കളത്തിൽ ഇറങ്ങി ഇന്ത്യ സഖ്യം. ഇതിനായി സോണിയ ഗാന്ധി തന്നെ ഇരു നേതാക്കളെയും നേരിട്ട് കാണാനാണ് നീക്കം. എം കെ സ്റ്റാലിനെയും ശരത് പവാറിനെയും സോണിയാഗാന്ധിയും സംഘവും നേരിട്ട് കാണും. സോണിയ ഗാന്ധിക്കൊപ്പം മല്ലികാർജുൻ ഖാർഗയും ഒപ്പം വി ഡി സതീശനും മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരുമാണ് ചെന്നൈക്ക് തിരിക്കുന്നത്.
രണ്ട് ചാർട്ടേർഡ് വിമാനങ്ങളിലായാണ് സംഘം പുറപ്പെടുന്നത്…
സംഘത്തിൽ മമതാ ബാനർജിയും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും ഉണ്ട്. ഡൽഹിയിൽ നിന്നും രണ്ട് ചാർട്ടേർഡ് വിമാനങ്ങളിലായാണ് സംഘം പുറപ്പെടുന്നത്. ശേഷം മുംബൈയിലെത്തി ശരത് പവാറിനെ സന്ദർശിക്കും. അതിനുശേഷം ആയിരിക്കും സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച.അതേസമയം മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ഡി എം കെ, എൻസിപി അംഗങ്ങളുടെ ഇരിപ്പിടങ്ങൾ ഭരണപക്ഷത്തിന്റെ അടുത്തേക്ക് മാറ്റി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
എൻസിപി ശരത് പവർ പക്ഷം മണ്ഡല പുനർനിർണയ നിയമം പിന്തുണയ്ക്കുന്നതിന് പകരമായി സുപ്രിയ സുളെ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമെന്നും സൂചനകൾ വരുന്നു. കൂടാതെ മണ്ഡല പുനർനിർണ്ണൻ ബില്ലിനെ പിന്തുണയ്ക്കുമെന്ന് തീരുമാനത്തിൽ പിറകോട്ടില്ല എന്നതാണ് ഡിഎംകെയുടെ നിലപാട്. ഇതൊരു ഭരണഘടന ഭേദഗതി അല്ലെന്നും ലളിതമായ ഒരു നിയമനിർമാണം മാത്രമാണെന്നും ആണ് പാർട്ടി വക്താവ് ടി കെ എസ് ഇളങ്കോവലിന്റെ പ്രതികരണം. അതിനിടെ രാഹുൽ ഗാന്ധിക്കും വിമർശനമുണ്ട്. രാഹുൽ ടിവികെയുടെ വക്താവ് ആണെന്നും ആരോപണം ഉന്നയിച്ചു.
അതേസമയം മണ്ഡല പുനർനിർണയം ബില്ല് ഡിഎംകെ പിന്തുണയ്ക്കാനുള്ള തീരുമാനമെടുത്തത് ചെന്നൈയിൽ പാർട്ടി അധ്യക്ഷൻ എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി എംപിമാരുടെ യോഗത്തിലാണ്. ലോക്സഭയിലെ തമിഴ്നാടിനെ നിലവിലെ സീറ്റ് വിഹിതത്തിൽ കുറവുണ്ടാകില്ല എന്ന ഉറപ്പിന്മേലാണ് ഡിഎംകെ ബില്ലിനെ പിന്തുണച്ചത് എന്നാണ് റിപ്പോർട്ട്. കോൺഗ്രസിനൊപ്പം ആയിരുന്നാലും ഇല്ലെങ്കിലും അധികാരത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോക്സഭയിൽ 7.18 ശതമാനം സീറ്റിൽ മാറ്റം വരുത്തരുത് എന്നാണ് തങ്ങളുടെ സ്ഥിരമായ ആവശ്യമെന്ന് യോഗത്തിന് ശേഷം ഡിഎംകെയുടെ എം പി എ രാജ പ്രതികരിച്ചിരുന്നു. ആ വീതം നിലവിൽ സംരക്ഷിക്കപ്പെടുന്നു കൂടാതെ ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമം പരമായ പ്രശ്നങ്ങൾ നേരിടുന്നതും പരിഹരിക്കുമെന്ന് ആണ് വ്യക്തമാക്കിയത്. കൂടാതെ നിയമഭേദഗതികൾ നിർദ്ദേശിക്കും എന്നും ഡിഎംകെ പ്രതികരിച്ചിരുന്നു.
ENGLISH SUMMARY
With the Delimitation Bill set to be introduced tomorrow, the INDIA alliance has stepped in directly to engage with the DMK and the Sharad Pawar faction of the NCP—both of whom have already committed to supporting the Bill. As part of this effort, Sonia Gandhi herself is set to hold direct meetings with the leaders of these parties. Sonia Gandhi and her team will meet with M.K. Stalin and Sharad Pawar. Accompanying Sonia Gandhi on the trip to Chennai are Mallikarjun Kharge, V.D. Satheesan, and three Congress Chief Ministers.