AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Doctor: ‘നീ’ എന്ന് വിളിച്ചത് ഇഷ്ടമായില്ല; ചോദ്യം ചെയ്ത രോഗിയെ മർദ്ദിച്ച് ഡോക്ടർ: വൈറൽ വിഡിയോ കാണാം

Doctor Assault Patient: ഷിംലയിലെ ആശുപത്രിയിൽ രോഗിയെ മർദ്ദിച്ച് ഡോക്ടർ. സംഭവത്തെ തുടർന്ന് ഡോക്ടറെ പിരിച്ചുവിട്ടു.

Doctor: ‘നീ’ എന്ന് വിളിച്ചത് ഇഷ്ടമായില്ല; ചോദ്യം ചെയ്ത രോഗിയെ മർദ്ദിച്ച് ഡോക്ടർ: വൈറൽ വിഡിയോ കാണാം
ഡോക്ടർ, രോഗിImage Credit source: Screengrab
abdul-basith
Abdul Basith | Published: 23 Dec 2025 13:26 PM

ഹിമാചൽ പ്രദേശിലെ ഷിംലയിൽ രോഗിയെ മർദ്ദിച്ച ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. രോഗിയായ അർജുൻ പൻവാറിനെയാണ് (36) പൾമണറി മെഡിസിൻ വിഭാഗത്തിലെ സീനിയർ റെസിഡൻ്റ് ഡോക്ടർ രാഘവ് നരുള (31) മർദ്ദിച്ചത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ശ്വാസതടസ്സത്തെ തുടർന്നാണ് ഷിംല സ്വദേശിയായ അർജുൻ പൻവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കോസ്കോപി പരിശോധനയ്ക്ക് ശേഷം വിശ്രമിക്കാനായി അർജുൻ ഒരു ഓഴിഞ്ഞ കിടക്കയിൽ കിടന്നു. ഇതിനിടെ ഡോക്ടർ രാഘവ് നരുള എത്തി ആരോഗ്യവിവരം അന്വേഷിച്ചു. അർജുനെ നീ എന്ന് വിളിച്ചായിരുന്നു സംസാരം. ഇത് കേട്ട അർജുൻ, നിങ്ങളുടെ വീട്ടിലുള്ളവരെ ഇങ്ങനെയാണോ വിളിക്കുന്നത് എന്ന് ചോദിച്ചു. ഇതോടെയാണ് ഡോക്ടർ തന്നെ മർദ്ദിച്ചതെന്ന് അർജുൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Also Read: Viral Video: സഹോദരിയുടെ വിവാഹത്തിലേക്ക് യാചകർക്കും ക്ഷണം; ഭക്ഷണവും സമ്മാനങ്ങളും നൽകി ആദരിച്ച് യുവാവ്

കിടക്കയിൽ കിടക്കുകയായിരുന്ന രോഗിയുടെ മുഖത്ത് ഡോക്ടർ പലതവണ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റൊരു ഡോക്ടർ അർജുൻ്റെ കാലുകൾ അമർത്തിപ്പിടിച്ചിട്ടുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. മർദ്ദനമേറ്റ അർജുൻ്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തമൊലിക്കുന്നതും പ്രചരിക്കുന്ന വിഡിയോയിലുണ്ട്. 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ഡോക്ടറിനെതിരെ നടപടി നടപടി സ്വീകരിക്കുകയും ചെയ്തു.

സംഭവത്തിൽ ഇടപെട്ട മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിൻ്റെ നിർദ്ദേശത്തെ തുടർന്ന് ഡോക്ടർ രാഘവ് നരുളയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇദ്ദേഹത്തോട് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചു. സംഭവത്തിൽ മൂന്നംഗ കമ്മീഷൻ അന്വേഷണം നടത്തുകയാണ്. രോഗിയെ പിടിച്ചുവച്ച രണ്ടാമത്തെ ഡോക്ടർക്കെതിരെയും അന്വേഷണം നടത്തുന്നുണ്ട്.

വിഡിയോ കാണാം