AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: സഹോദരിയുടെ വിവാഹത്തിലേക്ക് യാചകര്‍ക്കും ക്ഷണം; ഭക്ഷണവും സമ്മാനങ്ങളും നല്‍കി ആദരിച്ച് യുവാവ്

Beggars Invited to Wedding: ഉത്തര്‍പ്രദേശ് ഗാസിപൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് റായ് തന്റെ സഹോദരിയുടെ വിവാഹം അവിസ്മരണീയമാക്കാന്‍ ക്ഷണിച്ചവരുടെ കൂട്ടത്തില്‍ യാചകരും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

Viral Video: സഹോദരിയുടെ വിവാഹത്തിലേക്ക് യാചകര്‍ക്കും ക്ഷണം; ഭക്ഷണവും സമ്മാനങ്ങളും നല്‍കി ആദരിച്ച് യുവാവ്
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: Sachin Gupta X Page
shiji-mk
Shiji M K | Updated On: 23 Dec 2025 13:21 PM

ഇന്ത്യയില്‍ വിവാഹങ്ങള്‍ എന്നത് രണ്ടുപേര്‍ തമ്മില്‍ കൂടിച്ചേരുന്ന സുദിനം മാത്രമല്ല, മറിച്ച് കുടുംബങ്ങളുടെയും സംസ്‌കാരത്തിന്റെയും ഒത്തുചേരല്‍ കൂടിയാണ്. ഭക്ഷണങ്ങളും, വസ്ത്രവും, ആഭരണങ്ങളും ഉള്‍പ്പെടെ വലിയൊരു തുകയുടെ ചെലവ് തന്നെയുണ്ട് ഇന്ത്യയില്‍ വിവാഹങ്ങള്‍ നടത്താന്‍. വര്‍ഷങ്ങളോളം കൂട്ടിവെച്ച സമ്പാദ്യം ഉപയോഗിച്ച് നടത്തുന്ന ഈ വിവാഹത്തിലേക്ക് ക്ഷണിക്കുന്ന അതിഥികളുടെ കാര്യത്തിലും കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

ആര്‍ഭാടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കാലത്ത് വ്യത്യസ്തമാകുകയാണ് ഉത്തര്‍പ്രദേശിലെ ഒരു വിവാഹവീട്. ഉത്തര്‍പ്രദേശ് ഗാസിപൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് റായ് തന്റെ സഹോദരിയുടെ വിവാഹം അവിസ്മരണീയമാക്കാന്‍ ക്ഷണിച്ചവരുടെ കൂട്ടത്തില്‍ യാചകരും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

വൈറലായ വീഡിയോ

യാചകരെ സ്വന്തം വാഹനത്തിലാണ് സിദ്ധാര്‍ത്ഥ് വിവാഹവേദിയിലേക്ക് എത്തിച്ചത്. അവര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കുകയും, കുടുംബാംഗങ്ങളോടൊപ്പം ഇരുത്തി സല്‍ക്കരിക്കുകയും ചെയ്തു. മറ്റുള്ളവരെ പോലെ തന്നെ അവരെയും മറ്റ് ആഘോഷങ്ങളിലും പങ്കെടുപ്പിക്കാന്‍ സിദ്ധാര്‍ത്ഥ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

Also Read: Viral Video: ആതിഥ്യമര്യാദ എന്ന് പറഞ്ഞാല്‍ ഇതാണ്; വിദേശിയെ ഞെട്ടിച്ച് ഓട്ടോ ഡ്രൈവര്‍

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ വിവാഹ വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്. ഇത്രയും ബഹുമാനത്തോടെ അവരെ സ്വീകരിച്ചതില്‍ യുവാവിനെ ആളുകള്‍ അഭിനന്ദിക്കുകയാണ്. യുവാവിന്റെ പ്രവൃത്തി മൂലം യാചകര്‍ക്ക് സന്തോഷവും ആ കുടുംബം അവരുടേത് കൂടിയാണെന്ന തോന്നലുമാണ് ഉണ്ടായത്.