Duologue with Barun Das Season 4 : ഡ്യുഓലോഗ് വിത്ത് ബരുൺ ദാസ്’ തിരിച്ചെത്തുന്നു; സീസൺ 4ൽ അതിഥികളായി ആമിർ ഖാനും സൗരവ് ഗാംഗുലിയും

അഞ്ച് ഇതിഹാസങ്ങളാണ് സീസൺ നാലിൽ ഡ്യുഓലോഗ് വിത്ത് ബരുൺ ദാസിൽ പങ്കെടുക്കുക. ഫെബ്രുവരി 28നാണ് ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുക

Duologue with Barun Das Season 4 : ഡ്യുഓലോഗ് വിത്ത് ബരുൺ ദാസ് തിരിച്ചെത്തുന്നു; സീസൺ 4ൽ അതിഥികളായി ആമിർ ഖാനും സൗരവ് ഗാംഗുലിയും

Duologu With Barun Das Season 4

Published: 

27 Feb 2026 | 05:53 PM

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഡ്യുഓലോഗ് വിത്ത് ബരുൺ ദാസ്’ (Duologue with Barun Das) നാലാം സീസൺ ഫെബ്രുവരി 28 ശനിയാഴ്ച ആരംഭിക്കുന്നു. ടിവി9 നെറ്റ്‌വർക്ക് എംഡിയും സിഇഒയുമായ ബരുൺ ദാസ് നയിക്കുന്ന ഈ ടോക്ക് ഷോ, മുൻ സീസണുകളെപ്പോലെ തന്നെ വിജ്ഞാനപ്രദവും ആവേശകരവുമായ സംഭാഷണങ്ങളാൽ സമ്പന്നമായിരിക്കും. റാഡിക്കോ അവതരിപ്പിക്കുന്ന ഈ സീസണിൽ ലോകപ്രശസ്തരായ അഞ്ച് ഇതിഹാസങ്ങളാണ് അതിഥികളായെത്തുന്നത്. കേവലം ഒരു ടോക്ക് ഷോ എന്നതിലുപരി, സമകാലിക പ്രസക്തമായ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടത്തുന്ന വേദിയായി ‘ഡ്യുഓലോഗ്’ ഇതിനോടകം പേരെടുത്തു കഴിഞ്ഞു.

അതിഥികളുടെ വമ്പൻ നിര

ഫെബ്രുവരി 28ന് ആരംഭിക്കുന്ന സീസൺ 4ൻ്റെ ആദ്യ എപ്പോസോഡിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയാണ് അതിഥിയായെത്തുന്നത്. വിജയകരമായ നേതൃത്വത്തെക്കുറിച്ചും പോരാട്ടവീര്യത്തെക്കുറിച്ചും അദ്ദേഹം ഡ്യുഓലോഗ് വിത്ത് ബരുൺ ദാസിൽ സംസാരിക്കും. ശേഷം മാർച്ച് 1ന് ടെലികാസ്റ്റ് ചെയ്യുന്ന രണ്ടാം എപ്പിഡോസിൽ ടെന്നീസ് ഇതിഹാസവും നടനുമായ വിജയ് അമൃത്‌രാജ് അതിഥിയായി എത്തും.

നാലാം എപ്പിഡോസിലാണ് ബോളിവുഡ് സൂപ്പ താരവും ഇന്ത്യൻ സിനിമയിലെ ‘പെർഫെക്ഷനിസ്റ്റ്’ എന്ന് വിളിക്കപ്പെടുന്ന ആമിർ ഖാൻ അതിഥിയായി എത്തുന്നത്. മാർച്ച് നാലാം തീയതിയാണ് ആമിർ ഖാനുമായിട്ടുള്ള അഭിമുഖത്തൻ്റെ സംപ്രേഷണം. ശേഷം മാർച്ച് 8ന് ടെലികാസ്റ്റ് ചെയ്യുന്ന അഞ്ചാം എപ്പിഡോസിൽ വെല്ലുവിളികളെ അതിജീവിച്ച് ഫാഷൻ ലോകത്തെ കീഴടക്കിയ ആഗോള ഐക്കൺ ബിയാങ്ക ബാൽട്ടി തന്റെ അനുഭവങ്ങൾ പങ്കുവെക്കും. മറ്റൊരു സുപ്രധാന എപ്പിസോഡിൽ 1990-ൽ വെസ്റ്റ് ജർമ്മനിയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഫുട്ബോൾ ഇതിഹാസം ലോതർ മത്തേവൂസും ബരുൺ ദാസിനൊപ്പം ചേരും.

കായികം, സിനിമ, ആത്മീയത തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭരുമായി ബരുൺ ദാസ് നടത്തുന്ന ഈ സംഭാഷണങ്ങൾ ആശയങ്ങളുടെ കൈമാറ്റത്തിനാണ് മുൻഗണന നൽകുന്നത്. “ഓരോ സീസണും എന്നെ കൂടുതൽ സമ്പന്നനാക്കുന്നു. ഈ ഇതിഹാസങ്ങളെ അവരുടെ ആരാധകർക്ക് കൂടുതൽ അടുത്തറിയാൻ ഈ ഷോ ഉപകരിക്കും,” എന്ന് ബരുൺ ദാസ് പറഞ്ഞു. ലോകപ്രശസ്തരായ വ്യക്തികളുടെ ജീവിതവീക്ഷണവും അവർ നേരിട്ട പ്രതിസന്ധികളും മനസ്സിലാക്കാൻ ‘ഡ്യുഓലോഗ് സീസൺ 4’ മികച്ച അവസരമാണ് ഒരുക്കുന്നത്.

Follow Us
Related Stories
Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി