Earthquake: ആന്‍ഡമാനില്‍ ശക്തമായ ഭൂചലനം, 5.4 തീവ്രത

Andaman Islands Earthquake: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Earthquake: ആന്‍ഡമാനില്‍ ശക്തമായ ഭൂചലനം, 5.4 തീവ്രത

പ്രതീകാത്മക ചിത്രം

Updated On: 

09 Nov 2025 19:24 PM

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആൻഡമാൻ കടലിൽ 90 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 6.07 തീവ്രത രേഖപ്പെടുത്തിയെന്നാണ്‌ ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് പറയുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ദ്വീപില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ നൽകിയിരുന്നു. അതുകൊണ്ട് പ്രദേശം കനത്ത ജാഗ്രതയിലായിരുന്നു.

Also Read: Japan Earthquake: ജപ്പാൻ തീരത്ത് 6.7 തീവ്രതയിൽ ഭൂചലനം; സൂനാമിക്ക് മുന്നറിയിപ്പ്

അതേസമയം, ഉത്തരാഖണ്ഡിലെ ബാഗേശ്വറിലും ഇന്ന് ഭൂചലനമുണ്ടായി. ഉച്ചയ്ക്ക് 2.40നാണ് ഭൂചലനമുണ്ടായത്. 3.6 തീവ്രത രേഖപ്പെടുത്തി. ഏതാനും സെക്കൻഡുകൾ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതിനിടെ, ജപ്പാനിലും ഭൂചലനമുണ്ടായി. വടക്കന്‍ തീരപ്രദേശമായ ഇവാതെയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ