AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Earthquake: ഡൽഹിയെ വിറപ്പിച്ച് വീണ്ടും ഭൂകമ്പം; ഈ ആഴ്ച്ച രണ്ടാം തവണ

Earthquake ​In Delhi-NCR Region: ഹരിയാനയിലെ ജജ്ജാറിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. രണ്ട് ദിവസത്തിനുള്ളിൽ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്. ഡൽഹിയിലും അയൽ പ്രദേശങ്ങളിലും ഇതിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടു.

Delhi Earthquake: ഡൽഹിയെ വിറപ്പിച്ച് വീണ്ടും ഭൂകമ്പം; ഈ ആഴ്ച്ച രണ്ടാം തവണ
Delhi EarthquakeImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Updated On: 11 Jul 2025 20:43 PM

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും ഭൂകമ്പം. ഹരിയാനയിലെ ജജ്ജാറിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. രണ്ട് ദിവസത്തിനുള്ളിൽ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്. ഡൽഹിയിലും അയൽ പ്രദേശങ്ങളിലും ഇതിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടു.

വൈകുന്നേരം 7.49 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 10 കിലോമീറ്ററോളം ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഹരിയാനയിലെ റോഹ്തക്, ബഹാദൂർഗഡ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ, ഝജ്ജാറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻ്റെ പ്രകമ്പനം ഡൽഹി-എൻസിആർ മേഖലയിലുടനീളം അനുഭവപ്പെടുകയും ചെയ്തു.

ഭൂകമ്പങ്ങള്‍ ഡല്‍ഹിയില്‍ അസാധാരണമല്ലെങ്കിലും അടുത്ത കാലത്തുണ്ടായതില്‍ ഏറ്റവും ശക്തിയേറിയതായിരുന്നു ഇത്. ഭൂകമ്പ സാധ്യത കൂടുതലുള്ള ഭൂകമ്പ മേഖല 4 ലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്.