Fire At Delhi HC Judge’s House: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപ്പിടിത്തം; കണ്ടെടുത്തത് കണക്കിൽ പെടാത്ത പണം

Fire At Delhi HC Judge's House: തീപ്പിടിത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിനിടെയാണ് ഒരു മുറിയിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെത്തിയത്. ഇക്കാര്യം കേന്ദ്ര സർക്കാർ ശ്രദ്ധയിൽ പെടുത്തിയതോടെ ചീഫ് ജസ്റ്റിസ് ഖന്ന അടിയന്തരമായി സുപ്രീം കോടതി കൊളജീയം വിളിച്ച് ചേർത്തു.

Fire At Delhi HC Judges House: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപ്പിടിത്തം; കണ്ടെടുത്തത് കണക്കിൽ പെടാത്ത പണം

യശ്വന്ത് വര്‍മ

Updated On: 

21 Mar 2025 | 10:01 AM

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ ഉണ്ടായ തീപ്പിടിത്തത്തിൽ കണക്കിൽ പെടാത്ത പണം കണ്ടെടുത്തു. തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് അം​ഗങ്ങളാണ് കെട്ട് കണക്കിന് പണം കണ്ടത്. ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോ​ഗിക വസതിയിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചു.

വസതിയിൽ തീപ്പിടിത്തം ഉണ്ടായപ്പോൾ ജസ്റ്റിസ് യശ്വന്ത് വർമ്മ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. തുട‍ർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. നടപടിക്രമങ്ങളുടെ ഭാ​ഗമായി തീപിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിനിടെയാണ് ഒരു മുറിയിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെത്തിയത്.

പണം കണ്ടതോടെ ഉന്നത ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്ര സർക്കാർ ശ്രദ്ധയിൽ പെടുത്തിയതോടെ ചീഫ് ജസ്റ്റിസ് ഖന്ന അടിയന്തരമായി സുപ്രീം കോടതി കൊളജീയം വിളിച്ച് ചേർത്തു. കൊളീജിയത്തിലെ മുഴുവൻ അം​ഗങ്ങളും യശ്വന്ത് വർമ്മയ്ക്കെതിരെ നടപടി എടുക്കണമെന്ന നിലപാട് സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തെ മാതൃ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

ALSO RAED: നാഗ്പൂര്‍ അക്രമം; മുഖ്യപ്രതി ഫാഹിം ഖാന്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ച ജസ്റ്റിസ് യശ്വന്ത് വർമ്മയോട് രാജി വയ്ക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കണമെന്ന് കൊളീജിയത്തിലെ ചില അം​ഗങ്ങൾ ആവശ്യപ്പെട്ടതായും വിവരമുണ്ട്. രാജി വയ്ക്കാൻ തയ്യാറല്ലെങ്കിൽ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന നിർദ്ദേശവും യോ​ഗത്തിൽ ഉയർന്നു. നിലവിൽ ഡൽഹി ഹൈക്കോടതി കൊളീജിയത്തിലെ അം​ഗമാണ് ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ്മ. 2014 ൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 2021 ലാണ് ഡൽഹി ഹൈക്കോടതിയിൽ എത്തുന്നത്.

ഏതെങ്കിലും ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉയർന്നാൽ ആരോപണ വിധേയനായ ജഡ്ജിയോട് അത് സംബന്ധിച്ച് വിശദീകരണം തേടുന്നതാണ് ആദ്യ നടപടി. തുടർന്ന് ഒരു ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നൽകുന്നു. സുപ്രീം കോടതിയിലെ ഒരു ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്നതാണ് ഈ സമിതി. അന്വേഷണത്തിൽ ആരോപണ വിധേയൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ജ‍ഡ്ജിയെ പുറത്താക്കാനുള്ള മറ്റ് നടപടികളിലേക്ക് പാർലമെന്റ് കടക്കും.

 

Follow Us
Related Stories
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം