Kanyakumari Accident: വൈദ്യുത തൂണിൽ ഏണി തട്ടി; കന്യാകുമാരിയിൽ നാലുപേർ ഷോക്കേറ്റ് മരിച്ചു

Kanyakumari Four Dies On Shock: ഏണിയിൽ നിന്ന് ജോലി ചെയ്തിരുന്നവരാണ് ഷോക്കേറ്റ് മരിച്ചത്. വിജയൻ ( 52 ), ദസ്തസ് (35), ശോഭൻ (45), മതൻ ( 42) എന്നിവരാണ് മരിച്ചത്. മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kanyakumari Accident: വൈദ്യുത തൂണിൽ ഏണി തട്ടി; കന്യാകുമാരിയിൽ നാലുപേർ ഷോക്കേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം

Published: 

01 Mar 2025 21:50 PM

കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ എന്നയംപുത്തംപുരയിൽ ഷോക്കേറ്റ് നാല് മരണം. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ജോലികൾക്കിടെയാണ് അപകടം. ലൈറ്റുകൾ അലങ്കരിക്കാൻ ഉപയോ​ഗിക്കുന്ന വലിയ ഏണി ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഏണിയിൽ നിന്ന് ജോലി ചെയ്തിരുന്നവരാണ് ഷോക്കേറ്റ് മരിച്ചത്. വിജയൻ ( 52 ), ദസ്തസ് (35), ശോഭൻ (45), മതൻ ( 42) എന്നിവരാണ് മരിച്ചത്. മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

രഥഘോഷയാത്രയ്ക്കിടെ ഏണി മാറ്റുമ്പോഴാണ് വൈദ്യുതി തൂണിൽ തട്ടിയത്. ഇതേത്തുടർന്ന് ഏണിയിൽ പിടിച്ചിരുന്ന നാലുപേർക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ഇന്ന് രാവിലെ തമിഴ്നാട്ടിലെ ശിവഗംഗയിൽ മറ്റൊരു തൊഴിലാളിയും ഷോക്കേറ്റ് മരിച്ചിരുന്നു. ക്ഷേത്രോത്സവത്തിൻ്റെ ഭാ​ഗമായി ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് തൊഴിലാളിക്ക് വൈദ്യുതാഘാതമേൽക്കുന്നത്. സെന്തിൽകുമാർ ആണ് മരിച്ചത്.

 

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും