Rajasthan Crime: വിവാഹം നടക്കാന്‍ പ്രത്യേക പൂജ; 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തി സ്ത്രീകള്‍
Women Trample Boy to Death: തങ്ങളുടെ സഹോദരന്റെ കുഞ്ഞിനെയാണ് ഇത്തരത്തില്‍ ക്രൂരമായ ആചാരങ്ങള്‍ക്ക് വിധേയമാക്കി യുവതികള്‍ കൊലപ്പെടുത്തിയത്. കുറച്ചുനാളുകളായി നാലുപേരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നു.
ജയ്പൂര്‍: വിവാഹം നടക്കാനായി 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തി നാല് സ്ത്രീകള്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. കുഞ്ഞിനെ ഇത്തരത്തില്‍ കൊലപ്പെടുത്തിയാല്‍ തങ്ങളുടെ വിവാഹം നടക്കുമെന്നായിരുന്നു ഇവരുടെ വിശ്വാസം. കുഞ്ഞിനെ മടിയില്‍ കിടത്തി സ്ത്രീകള്‍ ചേര്‍ന്ന് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തങ്ങളുടെ സഹോദരന്റെ കുഞ്ഞിനെയാണ് ഇത്തരത്തില്‍ ക്രൂരമായ ആചാരങ്ങള്‍ക്ക് വിധേയമാക്കി യുവതികള്‍ കൊലപ്പെടുത്തിയത്. കുറച്ചുനാളുകളായി നാലുപേരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കാന്‍ മകനെ ചവിട്ടി കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.
കൊലപാതകികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു. നിയമത്തില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് അവര്‍ ആചാരങ്ങളുടെ വീഡിയോ ചിത്രീകരിച്ചതെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.




ടാറ്റ സുമോ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ടാറ്റ സുമോ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ നാല് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുദ്ഗാമിലെ പാലാറില്‍ കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച നാലുപേരെ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.