AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Blast: തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; നാല് ഡോക്ടര്‍മാരുടെയും രജിസ്‌ട്രേഷന്‍ എന്‍എംസി റദ്ദാക്കി

NMC Cancels Doctor's Registrations: നാല് ഡോക്ടര്‍മാരും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവരാണ്. മെഡിക്കല്‍ പ്രൊഫഷനില്‍ നിന്ന് പ്രതീക്ഷിക്കുന്ന സത്യസന്ധത, ഔചിത്യം, വിശ്വാസം എന്നിവയ്ക്ക് വിരുദ്ധമാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് എന്‍എംസി പറയുന്നു.

Delhi Blast: തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; നാല് ഡോക്ടര്‍മാരുടെയും രജിസ്‌ട്രേഷന്‍ എന്‍എംസി റദ്ദാക്കി
കുറ്റാരോപിതരായ ഡോക്ടര്‍മാര്‍ Image Credit source: TV9 Network
shiji-mk
Shiji M K | Published: 15 Nov 2025 07:08 AM

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട നാല് ഡോക്ടര്‍മാരുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി). ജെയ്‌ഷെ ഇ മുഹമ്മദ് ഭീകര സംഘനയിലെ അംഗങ്ങളാണ് ഈ ഡോക്ടര്‍മാര്‍. മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുഹമ്മദ് ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരുടെ ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്റര്‍, നാഷണല്‍ മെഡിക്കല്‍ രജിസ്റ്റര്‍ എന്നിവ റദ്ദാക്കിയതായി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇന്ത്യയില്‍ ഒരിടത്തും വൈദ്യശാസ്ത്ര മേഖലയില്‍ ജോലി ചെയ്യാനോ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് സ്വീകിക്കാനോ ഇവര്‍ക്ക് സാധിക്കില്ലെന്ന് നോട്ടീസില്‍ പറയുന്നു. ജമ്മു കശ്മീര്‍ പോലീസും ജമ്മു കശമീര്‍-ഉത്തര്‍പ്രദേശ് മെഡിക്കല്‍ കൗണ്‍സിലുകളും പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് റദ്ദാക്കലെന്ന് എന്‍എംസി ഉത്തരവില്‍ പറയുന്നു.

നാല് ഡോക്ടര്‍മാരും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവരാണ്. മെഡിക്കല്‍ പ്രൊഫഷനില്‍ നിന്ന് പ്രതീക്ഷിക്കുന്ന സത്യസന്ധത, ഔചിത്യം, വിശ്വാസം എന്നിവയ്ക്ക് വിരുദ്ധമാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് എന്‍എംസി പറയുന്നു.

Also Read: Jammu Kashmir Blast: ജമ്മു-കശ്മീരില്‍ ഉഗ്ര സ്‌ഫോടനം; പരിശോധനയ്ക്കിടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു, 7 മരണം

മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസമില്‍ ഷക്കീല്‍ എന്നീ ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ജമ്മു കശ്മീര്‍ മെഡിക്കല്‍ കൗണ്‍സിലും റദ്ദാക്കി. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കൗണ്‍സുകളോടും ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനും, ഈ നാലുപേരില്‍ ആരും അവിടെ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.