Bomb Threat : ബോംബ് വെച്ച് തകർക്കും; നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീക്ഷണി

Narendra Modi Stadium Bomb Threat : അതേസമയം ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര എന്നിവയുൾപ്പെടെയുള്ള പ്രധാന നഗര കേന്ദ്രങ്ങളും നിരീക്ഷണത്തിലാണ്

Bomb Threat : ബോംബ് വെച്ച് തകർക്കും; നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീക്ഷണി

Bomb Threat Gujarath

Updated On: 

08 May 2025 | 09:02 PM

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീക്ഷണി. ഇ-മെയിൽ വഴിയാണ് ഭീക്ഷണി സന്ദേശം എത്തിയത്. സ്റ്റേഡിയം ബോംബ് വെച്ച് തകർക്കും എന്നായിരുന്നു സന്ദേശം. “പാകിസ്ഥാൻ ജെകെ” എന്ന ഇ-മെയിൽ അക്കൗണ്ടില്‍ നിന്നാണ് സന്ദേശം എത്തിയത്. തൊട്ടു പിന്നാലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അഹമ്മദാബാദ് പോലീസിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെയ്-14-ന് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് മത്സരം നടക്കാനിരിക്കെയാണ് ഇത്തരമൊരു ഭീക്ഷണി. .

അതേസമയം ഭീക്ഷണി ഗൗരവമായി എടുക്കുന്നുവെന്നും സ്റ്റേഡിയത്തിന് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളിക്കാരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

അതേസമയം ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര എന്നിവയുൾപ്പെടെയുള്ള പ്രധാന നഗര കേന്ദ്രങ്ങളും നിരീക്ഷണത്തിലാണ്, സെൻസിറ്റീവ് മേഖലകളിൽ കൂടുതൽ പോലീസ് സേനയെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മത കേന്ദ്രങ്ങങൾ, പ്രധാന സ്റ്റേഡിയങ്ങൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെല്ലാം പതിവായി പട്രോളിംഗ് സുരക്ഷാ പരിശോധനകൾ എന്നിവ ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ ചാനലുകളും സോഷ്യൽ മീഡിയയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്റലിജൻസ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്