AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘പ്രണയിച്ചവര്‍ക്ക് മാത്രമേ ആ വേദന അറിയൂ’! വിവാഹം കഴിക്കാൻ പോകുന്ന കാമുകന്‍റെ കാറിന് മുന്നിൽ ‘വട്ടംവച്ച്’ കാമുകി; വീഡിയോ വൈറൽ

Woman Stop Her Ex-Boyfriend’s Wedding Car: പ്രണയിച്ചവര്‍ക്ക് മാത്രമേ ആ വേദന അറിയൂവെന്നാണ് കമന്‍റ്. പോവുന്നവന്‍ പോവട്ടെ നല്ല ഒരാളെ കിട്ടുമെന്നും കമന്‍റുണ്ട്.

Viral Video: ‘പ്രണയിച്ചവര്‍ക്ക് മാത്രമേ ആ വേദന അറിയൂ’! വിവാഹം കഴിക്കാൻ പോകുന്ന കാമുകന്‍റെ കാറിന് മുന്നിൽ ‘വട്ടംവച്ച്’ കാമുകി; വീഡിയോ വൈറൽ
Viral Video Image Credit source: instagram
sarika-kp
Sarika KP | Updated On: 12 Nov 2025 14:47 PM

പരസ്പരം പ്രണയം തോന്നുന്നത് സ്വാഭാവികമാണ്. രണ്ട് പേരുടെയും പ്രണയത്തിന്റെ തീവ്രത പലപ്പോഴും ആരെയും അമ്പരപ്പിക്കുന്നതാണ്. എന്നാൽ പുതിയ കാലത്ത് ആത്മർത്ഥ പ്രണയം എന്നത് വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ഒരാൾ പിരിഞ്ഞ് പോകുന്നത് മറ്റേയാൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അത്തരം ഒരു പ്രണയതകർച്ചയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തിരക്കേറിയ ഒരു റോഡിൽ കാമുകന്‍റെ വിവാഹ കാറിന് മുന്നിൽ നിസ്സഹായയായി നിൽക്കുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ കാണിക്കുന്നത്. ചുവന്ന ദുപ്പട്ടയും ലളിതമായ സൽവാർ സ്യൂട്ട് ധരിച്ച യുവതി കാറ് തടഞ്ഞ് കൊണ്ട് മുന്നില്‍ നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മറ്റ് വാഹനങ്ങളും ഈ സമയം റോഡിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം.

Also Read:ഓടുന്ന ട്രെയിനിൽ യുവാവിന്‍റെ കുളി; എന്തൊക്കെ കാണണമെന്ന് സോഷ്യൽ മീഡിയ; കടുത്ത നടപടിയുമായി റെയിൽവേ

പിന്നാലെ വിവാഹ കാർ മുന്നോട്ട് എടുക്കുന്നതും യുവതി പതിയെ പതിയെ ഓരോ ചുവടായി പിന്നിലേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം. എന്നാൽ ആരും തന്നെ കാറിൽ നിന്ന് ഇറങ്ങി വന്ന യുവതിയെ സമാധാനിപ്പിക്കാനോ പറഞ്ഞു മനസിലാക്കാനോ ശ്രമിക്കുന്നില്ല. മറ്റ് വാഹനങ്ങളിൽ നിന്നുള്ള ബഹളമോ യുവതി ശ്രദ്ധിക്കുന്നു പോലുമില്ലെന്നും വീഡിയോയിൽ വ്യക്തമാണ്. പ്രണയിച്ചവര്‍ക്ക് മാത്രമേ ആ വേദന അറിയൂവെന്നാണ് കമന്‍റ്. പോവുന്നവന്‍ പോവട്ടെ നല്ല ഒരാളെ കിട്ടുമെന്നും കമന്‍റുണ്ട്. അതേസമയം വീഡിയോ എവിടെ വച്ച് എപ്പോൾ എടുത്തതെന്ന് വ്യക്തമല്ല.

 

 

View this post on Instagram

 

A post shared by Tere Wala (@ohe_bande_751)