AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ഓടുന്ന ട്രെയിനിൽ യുവാവിന്‍റെ കുളി; എന്തൊക്കെ കാണണമെന്ന് സോഷ്യൽ മീഡിയ; കടുത്ത നടപടിയുമായി റെയിൽവേ

Man Bathing in Moving Train: സോഷ്യൽ മീഡിയ റീൽ ഉണ്ടാക്കി പ്രശസ്തി നേടുന്നതിന് വേണ്ടിയാണ് താൻ ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ചെയ്തതെന്നാണ് യുവാവ് പറയുന്നത്.

Viral Video: ഓടുന്ന ട്രെയിനിൽ യുവാവിന്‍റെ കുളി; എന്തൊക്കെ കാണണമെന്ന് സോഷ്യൽ മീഡിയ; കടുത്ത നടപടിയുമായി റെയിൽവേ
Viral Video Image Credit source: x (twitter)
sarika-kp
Sarika KP | Published: 11 Nov 2025 15:28 PM

ലഖ്നൗ: ഓടുന്ന ട്രെയിനിൽ ആളുകൾ നോക്കി നിൽക്കേ ഒരു യുവാവ് കുളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീരങ്കന ലക്ഷ്മിഭായ് ഝാൻസി സ്റ്റേഷൻ ഏരിയക്ക് സമീപം ഓടുന്ന ട്രെയിനിലാണ് സംഭവം. പ്രമോദ് ശ്രീവാസ് എന്നയാളാണ് വീഡിയോയിൽ കാണുന്നയാൾ എന്നാണ് വിവരം.

ഒരു കോച്ചിന്‍റെ ഇടനാഴിക്ക് ഇടയിൽ ഒരു ബക്കറ്റും കപ്പും വെച്ച് കുളിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. ഇതിനിടെയിൽ സോപ്പും ഉപയോ​ഗിക്കുന്നുണ്ട്. ഈ പ്രവൃത്തി കണ്ട് മറ്റ് യാത്രക്കാർ നോക്കിനിൽക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നുമുണ്ട്. എന്നാൽ അതൊന്നും കൂസലാക്കാതെ കുളി തുടരുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്.

ഈ വീഡിയോ സഹയാത്രികരെ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ റീൽ ഉണ്ടാക്കി പ്രശസ്തി നേടുന്നതിന് വേണ്ടിയാണ് താൻ ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ചെയ്തതെന്നാണ് യുവാവ് പറയുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെ വിമർശിച്ച് രം​ഗത്ത് എത്തുന്നത്.

Also Read:‘വളരെ ശാന്തസ്വഭാവം, പുസ്തകപ്പുഴുവായിരുന്നു, ഏക പ്രതീക്ഷയും അവൻ’; ചാവേറെന്ന് സംശയിക്കുന്ന ഉമറിന്റെ സഹോദര ഭാര്യ

സംഭവത്തിൽ നോർത്ത് സെൻട്രൽ റെയിൽവേ അധികൃതർ ഉടൻ നടപടി സ്വീകരിച്ചു. യുവാവിന്റെ പ്രവൃത്തി അനുചിതവും മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നതുമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആർപിഎഫ് ഇയാൾക്കെതിരെ നിയമനടപടിയെടുത്തത്. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ പൊതുമുതലിനെ അപമാനിക്കുന്നതോ ആയ അഭ്യാസങ്ങൾക്കോ റീലുകൾക്കോ വേണ്ടി ട്രെയിനുകൾ ദുരുപയോഗം ചെയ്യരുതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ യാത്രക്കാരോട് ആവശ്യപ്പെട്ടു. അസൗകര്യമുണ്ടാക്കുന്ന അനുചിതമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് ആവശ്യപ്പെട്ട് നോർത്ത് സെൻട്രൽ റെയിൽവേ ഒരു പ്രസ്താവനയും പുറത്തിറക്കി.