Independence Day Celebration 2026 Live: വര്‍ണാഭമായ സ്വാതന്ത്ര്യദിനാഘോഷം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി
അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകൾ തകര്‍ത്തെറിഞ്ഞ്, ആയിരക്കണക്കിന് പോരാളികളുടെ കണ്ണീരും ചോരയും കൊണ്ട് എഴുതിച്ചേർത്ത ആ മഹത്തായ സ്വാതന്ത്ര്യം! ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ ദേശസ്നേഹത്തിന്റെ അലകടലിരമ്പുന്ന സ്വാതന്ത്ര്യദിനത്തിന്റെ 80-ാം വാര്‍ഷികനിറവിലാണ് രാജ്യം. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നല്‍കും.
LIVE NEWS & UPDATES
-
കേരളത്തിലും വിപുലമായ ആഘോഷങ്ങള്‍; മുഖ്യമന്ത്രി പതാക ഉയര്‍ത്തും
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പതാക ഉയര്‍ത്തും Read More
-
ലോകം ഇന്ത്യയിലേക്ക്
ഇന്ത്യ ഓരോ നിമിഷവും കൈവരിക്കുന്ന നേട്ടം ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെയും അതിന്റെ നേട്ടങ്ങളെയും ഉറ്റുനോക്കിയാണ് ലോകത്തിന്റെ യാത്ര.
-
അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നു
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
-
ഇന്ത്യ അതിവേഗം വളരുന്നു
ഇന്ത്യയ്ക്ക് സംഭവിക്കുന്നത് അതിശയകരമായ വളര്‍ച്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വളര്‍ച്ചയെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം.
-
പ്രധാനമന്ത്രി സംസാരിക്കുന്നു
Addressing the nation on Independence Day.https://t.co/Q67F6cB96x
— Narendra Modi (@narendramodi) August 15, 2026
-
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു
സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഴുകി രാജ്യം, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിവിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ ചരിത്രത്തിലാദ്യമായി വന്ദേ മാതരം ആലപിക്കും.
English Summary
India will celebrate its 80th Independence Day on August 15, 2026. Prime Minister Narendra Modi will hoist the national flag at the Red Fort and address the nation. Follow live updates on the flag-hoisting ceremony, speech and Independence Day celebrations.
Published On - Aug 15,2026 7:25 AM