പാക്കിസ്ഥാന് ചൈനയുടെയും തുർക്കിയുടെയും പിന്തുണ; അതിർത്തി കാക്കാൻ അഞ്ചാമത്തെ എസ്-400 വിന്യസിക്കാൻ ഇന്ത്യ

India Strengthens Western Border: IAF Team to Visit Russia Next Month for Fifth S-400 Inspection: നിലവിൽ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി മൂന്ന് എസ്-400 സംവിധാനങ്ങളും, അരുണാചൽ പ്രദേശിലെ 1,126 കിലോമീറ്റർ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ കാക്കാൻ അസമിൽ മറ്റൊരു എസ്-400 സംവിധാനവുമാണ് വിന്യസിച്ചിട്ടുള്ളത്. വരും വർഷങ്ങളിൽ റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി വാങ്ങാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

പാക്കിസ്ഥാന് ചൈനയുടെയും തുർക്കിയുടെയും പിന്തുണ; അതിർത്തി കാക്കാൻ അഞ്ചാമത്തെ എസ്-400 വിന്യസിക്കാൻ ഇന്ത്യ

S 400 Defence System

Published: 

27 Nov 2026 | 08:03 AM

ന്യൂഡൽഹി: ചൈന, തുർക്കി, അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ പാക്കിസ്ഥാൻ സൈനിക ശേഷി വർധിപ്പിക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ അതിർത്തിയിൽ പ്രതിരോധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. ജമ്മു കശ്മീരിലെ 740 കിലോമീറ്റർ ലൈൻ ഓഫ് കൺട്രോൾ സംരക്ഷിക്കുന്നതിനായി അഞ്ചാമത്തെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കാൻ ഇന്ത്യ തീരുമാനിച്ചതായി രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അടുത്ത മാസം ഇന്ത്യൻ വ്യോമസേനയുടെ പ്രീ-ഡിസ്പാച്ച് പരിശോധനാ സംഘം റഷ്യ സന്ദർശിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും ഹിന്ദുസ്ഥാൻ ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. 2027 ഫെബ്രുവരിയോടെ അഞ്ചാമത്തെ എസ്-400 സംവിധാനം അതിർത്തിയിൽ വിന്യസിക്കാൻ സജ്ജമാകും. നിലവിൽ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി മൂന്ന് എസ്-400 സംവിധാനങ്ങളും, അരുണാചൽ പ്രദേശിലെ 1,126 കിലോമീറ്റർ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ കാക്കാൻ അസമിൽ മറ്റൊരു എസ്-400 സംവിധാനവുമാണ് വിന്യസിച്ചിട്ടുള്ളത്. വരും വർഷങ്ങളിൽ റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി വാങ്ങാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

Also Read: സുന്ദരിമാരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; കെണിയില്‍ കുടുങ്ങിയത് 164 വിദേശികള്‍; സൈബര്‍ തട്ടിപ്പ് സംഘത്തെ കുടുക്കി പൊലീസ്‌

40 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ബാലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, എന്നിവയെ തകർക്കാൻ ശേഷിയുള്ളതാണ് എസ്-400. ‘ഓപ്പറേഷൻ സിന്ദൂറി’നിടെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇന്ത്യൻ മണ്ണിൽ പതിക്കാതെ തടഞ്ഞ് എസ്-400 കരുത്ത് തെളിയിച്ചിരുന്നു. കൂടാതെ, പാക് യുദ്ധവിമാനങ്ങളെ വീഴ്ത്താനും റഷ്യൻ നിർമ്മിത വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞു.

2027-ൽ ചൈന പാക്കിസ്ഥാന് അഞ്ചാം തലമുറ ജെ-35 യുദ്ധവിമാനങ്ങൾ കൈമാറാൻ പദ്ധതിയിടുന്ന പശ്ചാത്തലത്തിൽ ഇന്ത്യ പ്രതിരോധ തന്ത്രങ്ങൾ വിപുലീകരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ സ്വീഡിഷ് അവാക്സ് (AWACS) സംവിധാനങ്ങളുടെ സഹായത്തോടെ ചൈനീസ് ജെ-10 വിമാനങ്ങൾ ഉപയോഗിച്ച് 200 കിലോമീറ്റർ ദൂരപരിധിയുള്ള പിഎൽ-15 ഇ മിസൈലുകൾ പാക് വ്യോമസേന പ്രയോഗിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങൾ സ്വന്തമായി നിർമ്മിക്കാനും ആവശ്യമായവ പുറത്തു നിന്ന് വാങ്ങാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ചൈനയും തുർക്കിയും പാക്കിസ്ഥാന് ആയുധങ്ങൾ നൽകുന്നതും, അമേരിക്ക എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനുള്ള പാക്കേജ് അനുവദിക്കുന്നതും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നും ഉദ്യീഗസ്ഥർ വ്യക്തമാക്കി

English Summary

Amid Pakistan’s military buildup backed by China, Turkey, the US, and Saudi Arabia, India will deploy its fifth S-400 air defence system along Jammu & Kashmir’s LoC by February 2027.

Loading...
Unable to load recommendations.
Follow Us
Related Stories
സുന്ദരിമാരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; കെണിയില്‍ കുടുങ്ങിയത് 164 വിദേശികള്‍; സൈബര്‍ തട്ടിപ്പ് സംഘത്തെ കുടുക്കി പൊലീസ്‌
സ്വത്ത് തട്ടിയെടുക്കാൻ അമ്മയും സഹോദരിമാരും വിഷം നൽകി? 35-കാരൻ്റെ ദുരൂഹ മരണത്തിൽ ഗുരുതര ആരോപണവുമായി രണ്ട് ഭാര്യമാർ
നവംബർ 30 മുതൽ പ്രത്യേക പാർലമെന്റ് സമ്മേളനം; നിർണായക ബില്ലുകൾ അവതരിപ്പിക്കുമോ എന്ന് ആകാംഷ
തിരുപ്പതി ക്ഷേത്രത്തിന് 206 കോടി രൂപയുടെ സ്വർണ്ണക്കാഴ്ച; 121 കിലോ സ്വർണ്ണാഭരണങ്ങൾ സമർപ്പിച്ച് ദമ്പതികൾ
Tata – Leyland: ടാറ്റക്ക് പകരം ലൈലാൻഡ്! സിം​ഗൂരിൽ ബി.ജെ.പി സർക്കാരിന്റെ വൻ നീക്കം
അമ്മാവൻ്റെ മകനുമായി പ്രണയം; വിവാഹനിശ്ചയത്തിന് തലേന്ന് 19-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
5000mAh ബാറ്ററി, 9999 രൂപ വില; HMD റൈസ് ഇന്ത്യയിലെത്തി
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം