AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tata – Leyland: ടാറ്റക്ക് പകരം ലൈലാൻഡ്! സിം​ഗൂരിൽ ബി.ജെ.പി സർക്കാരിന്റെ വൻ നീക്കം

അങ്ങനെ ടാറ്റയുടെ പ്ലാന്റിന്റെ പേരിലുണ്ടായ വിവാദങ്ങൾക്കും ചീത്ത പേരിനും ഒടുവിൽ ലെയ്ലാൻഡിലൂടെ പരിഹാരം കാണുകയാണ് പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ. അശോക് ലെയ്ലാന്റിന്റെ കൊമേഷ്യൽ വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് ആണ് സിംഗൂരിൽ സ്ഥാപിക്കുന്നത് എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. എന്നിരുന്നാലും ലെയ്ലാൻഡ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗികമായി പ്രതികരണമെന്നും വന്നിട്ടില്ല.

Tata – Leyland: ടാറ്റക്ക് പകരം ലൈലാൻഡ്! സിം​ഗൂരിൽ ബി.ജെ.പി സർക്കാരിന്റെ വൻ നീക്കം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Amal KV
Amal KV | Updated On: 26 Nov 2026 | 05:01 PM

ഇന്ത്യൻ വാഹന വിപണിയിൽ ചരിത്രം സൃഷ്ടിച്ച ടാറ്റാ നാനോ എന്ന കാർ മോഡലിനെ ആരും മറന്നുകാണാൻ വഴിയില്ല. പ്രൊഡക്ഷൻ നിർത്തിയെങ്കിലും ഇപ്പോഴും ടാറ്റാ നാനോ നിരത്തിൽ സജീവമായി തുടരുന്നുണ്ട്. ടാറ്റ നാനോയുടെ പിറവിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ എന്ന സംസ്ഥാനത്തിന് ഏറെ നീറുന്ന ഓർമ്മകൾ ആണുള്ളത്. നാനോയുടെ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ സിംഗൂരിൽ ഉണ്ടായ പ്രക്ഷോഭങ്ങളും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇന്നലെ എന്നപോലെ നമുക്ക് മുന്നിലുണ്ട്. പ്രതിഷേധങ്ങളെത്ത തുടർന്ന് ഒടുവിൽ ഗുജറാത്തിലേക്ക് പ്ലാന്റ് മാറ്റിയ ശേഷമാണ് നാനോയുടെ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്.

സിംഗൂരിന്റെ ചരിത്രത്തിലെ ഒരു കറുത്ത ഏടായിരുന്നു ആ സംഭവമെങ്കിൽ ഇപ്പോഴിതാ അവിടെ വലിയൊരു മാറ്റത്തിന് തുടക്കം ആവുകയാണ് . കൈമോശം വന്ന വ്യവസായ സൗഹൃദ അന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിനായി പശ്ചിമ ബംഗാളിലെ നിലവിലെ ബിജെപി സർക്കാർ വലിയൊരു നീക്കമാണ് സിംഗൂരിൽ നടത്തുന്നത്. വാഹന വ്യവസായത്തിന്റെ പേരിൽ നഷ്ടപ്പെട്ട പേര് അതേ മേഖലയെ കൊണ്ടുതന്നെ തിരികെ പിടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാണ കമ്പനിയായ അശോക് ലെയ്ലാൻഡ് പാശ്ചിമ ബംഗാളിലെ സിംഗൂരിൽ വാഹന നിർമ്മാണ പ്ലാന്റ് തുടങ്ങുന്നു എന്ന കാര്യം കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പ്രഖ്യാപനം നടത്തുന്നത്. ഇതിന് തൊട്ടടുത്ത ദിവസം തന്നെ സിംഗൂരിൽ ആയിരം ഏക്കറിനടുത്ത് ഭൂമി സംസ്ഥാന വ്യവസായ കോർപ്പറേഷൻ ഏറ്റെടുക്കുകയാണ് എന്നുള്ള കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ടാറ്റ നാനോയുടെ പ്ലാന്റിനായി നൽകാൻ സർക്കാർ തീരുമാനിച്ച അതേ സ്ഥലം തന്നെയാണ് ഇപ്പോൾ അശോക് ലെയ്ലാൻഡിനും ലഭ്യമാക്കുന്നത്.

അങ്ങനെ ടാറ്റയുടെ പ്ലാന്റിന്റെ പേരിലുണ്ടായ വിവാദങ്ങൾക്കും ചീത്ത പേരിനും ഒടുവിൽ ലെയ്ലാൻഡിലൂടെ പരിഹാരം കാണുകയാണ് പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ. അശോക് ലെയ്ലാന്റിന്റെ കൊമേഷ്യൽ വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് ആണ് സിംഗൂരിൽ സ്ഥാപിക്കുന്നത് എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. എന്നിരുന്നാലും ലെയ്ലാൻഡ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗികമായി പ്രതികരണമെന്നും വന്നിട്ടില്ല. നേരത്തെ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിനെ തിരിച്ചെത്തിക്കാൻ ശ്രമം നടത്തിയിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

English Summary

The BJP government in West Bengal is seeking to resolve the controversies and negative reputation surrounding the Tata plant by bringing in Leyland. It is now all but certain that a manufacturing plant for Ashok Leyland’s commercial vehicles will be established in Singur.

Follow Us