AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അമ്മാവൻ്റെ മകനുമായി പ്രണയം; വിവാഹനിശ്ചയത്തിന് തലേന്ന് 19-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Man Kills 19-Year-Old Daughter Over Relationship With Cousin: നവംബർ 25-ന് നാർനൂർ സ്വദേശിയായ ഒരു യുവാവുമായി കല്യാണിയുടെ വിവാഹനിശ്ചയം നടത്താനാണ് വീട്ടുകാർ തീരുമാനിച്ചിരുന്നു. എന്നാൽ, വിവാഹനിശ്ചയത്തിന് തൊട്ടുമുൻപ്, നവംബർ 23-ന് വൈകുന്നേരമാണ് താൻ അമ്മാവൻ്റെ മകനുമായി പ്രണയത്തിലാണെന്ന കാര്യം കല്യാണി മാതാപിതാക്കളോട് തുറന്നുപറഞ്ഞത്

അമ്മാവൻ്റെ മകനുമായി പ്രണയം; വിവാഹനിശ്ചയത്തിന് തലേന്ന് 19-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 26 Nov 2026 | 04:37 PM

ആദിലാബാദ്: തെലങ്കാനയിലെ ആദിലാബാദിൽ വിവാഹനിശ്ചയത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ 19-കാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അമ്മാവൻ്റെ മകനുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് യുവതി വീട്ടിൽ തുറന്നുപറഞ്ഞതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. കല്യാണി എന്ന 19-കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പിതാവ് കൈലാസ് ആദെ പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി

നവംബർ 25-ന് നാർനൂർ സ്വദേശിയായ ഒരു യുവാവുമായി കല്യാണിയുടെ വിവാഹനിശ്ചയം നടത്താനാണ് വീട്ടുകാർ തീരുമാനിച്ചിരുന്നു. എന്നാൽ, വിവാഹനിശ്ചയത്തിന് തൊട്ടുമുൻപ്, നവംബർ 23-ന് വൈകുന്നേരമാണ് താൻ അമ്മാവൻ്റെ മകനുമായി പ്രണയത്തിലാണെന്ന കാര്യം കല്യാണി മാതാപിതാക്കളോട് തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ വീട്ടിൽ വലിയ വാക്കുതർക്കവും വഴക്കുമുണ്ടായതായി പോലീസ് വ്യക്തമാക്കുന്നു. മകളുടെപ്രണയബന്ധം അംഗീകരിക്കാൻ പിതാവ് തയ്യാറായില്ല. തുടർന്ന് കല്യാണിയെ കൊലപ്പെടുത്താൻ കൈലാസ് ആദെ തീരുമാനിക്കുകയായിരുന്നു.

Also Read: ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ പിടിയിൽ; ലക്ഷ്യം 6 കോടിയുടെ ബിസിനസ്സും 2 കോടിയുടെ ഇൻഷുറൻസും

നവംബർ 24-നാണ് ക്രൂരകൃത്യം അരങ്ങേറിയത്. കല്യാണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കൈലാസ് ആസൂത്രിതമായ ശ്രമം നടത്തിയതായി പോലീസ് പറയുന്നു. കൊലപാതകം മറച്ചുവെക്കുന്നതിനായി മകളുടെ കഴുത്തിൽ ഒരു സ്കാർഫ് ചുറ്റിക്കെട്ടി ആത്മഹത്യയായി ചിത്രീകരിക്കാനാണ് ഇയാൾ ശ്രമിച്ചത്. തുടർന്ന്, തങ്ങൾ കണ്ടെത്തിയ വരനെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ കല്യാണി സ്വയം ജീവനൊടുക്കിയെന്ന് ഇയാൾ ബന്ധുക്കളെയും ഗ്രാമവാസികളെയും പറഞ്ഞ് വിശ്വസിപ്പിച്ചു

എന്നാൽ, യുവതിയുടെ മരണത്തിന് പിന്നാലെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വീട്ടുകാർ തിടുക്കപ്പെട്ട് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയതാണ് ഗ്രാമവാസികളിൽ വലിയ സംശയത്തിന് ഇടയാക്കിയത്. മരണത്തിലും തിരക്കിട്ട സംസ്കാരത്തിലും അസ്വാഭാവികത തോന്നിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ ഗ്രാമവാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ, മകളെ താൻ തൻ കൊലപ്പെടുത്തിയതാണെന്ന് കൈലാസ് ആദെ സമ്മതിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

In Telangana’s Adilabad, a father strangled his 19-year-old daughter a day before her engagement over her relationship with a cousin, staged it as suicide, and confessed during police questioning.

Follow Us