Indian Railways: ട്രെയിനിലെ ഭക്ഷണം തീരെ പോരാ;പരാതികൾ കുമിഞ്ഞു കൂടുന്നു; രണ്ടുവർഷത്തിനിടയിൽ 500 ശതമാനം വർധന

വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലും മറ്റ് എക്സ്‌പ്രസ് ട്രെയിനികളിലുമാണ് പരാതികളേറെയും.

Indian Railways: ട്രെയിനിലെ ഭക്ഷണം തീരെ പോരാ;പരാതികൾ കുമിഞ്ഞു കൂടുന്നു;  രണ്ടുവർഷത്തിനിടയിൽ 500 ശതമാനം വർധന

indian railway food

Published: 

20 Aug 2024 | 05:47 PM

ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ​ഗുണനിലവാരം സംബന്ധിച്ച് പരാതികളേറുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 500 ശതമാനം വർധനയാണ് ഇത്തരം പരാതികളിന്മേലുണ്ടായത്. 2022-മാർച്ചിൽ ട്രെയിനിലെ ​ഗുണനിലവാരം സംബന്ധിച്ച് 1192 പരാതികളാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷ(ഐ.ആർ.സി.ടി.സി.)ന് ലഭിച്ചത്. എന്നാൽ 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ ലഭിച്ച പരാതികളുടെ എണ്ണം 6948 ആയി വർധിച്ചു. വിവരാവകാശ നിയമപ്രകാരം (ആര്‍ട്ടിഐ) നൽകിയ വിശദീകരണത്തിലാണ് ഐ.ആർ.സി.ടി.സി ഇക്കാര്യം വ്യക്തമാക്കിയത്.

വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലും മറ്റ് എക്സ്‌പ്രസ് ട്രെയിനികളിലുമാണ് പരാതികളേറെയും. ഇത്തരത്തിൽ ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാർ ഏറ്റെടുത്തിരിക്കുന്നവരിൽ 68 കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മൂന്ന് കമ്പനികളുടെ കരാർമാത്രമാണ് റദ്ദാക്കിയത്.

1518 കാറ്ററിങ് കോൺട്രാക്ടുകളാണുളാണ് ഇന്ത്യൻ റെയിൽവേക്ക് നിലവിലുള്ളത്. പാചകംചെയ്യാൻ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഐ.ആർ.സി.ടി.സി.ക്ക്‌ സംവിധാനങ്ങളില്ലെന്നും പാൻട്രികാറുള്ള തീവണ്ടികളുടെ എണ്ണം ഇപ്പോൾ കുറഞ്ഞുവരുകയാണെന്നും വിവിധ പാസഞ്ചർ അസോസിയേഷൻ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം വിതരണം ചെയ്യുന്ന കരാർ കമ്പിനികൾ ഭക്ഷണം റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്തുവെച്ചാണ് പാക്ക്‌ചെയ്ത് വിതരണം നടത്തുന്നത്. ഇത്തരത്തിലുള്ള കരാർ കമ്പനിക്ക്‌ റെയിൽവേസ്റ്റേഷനുകളിൽ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമില്ല. അതുകൊണ്ട് തന്നെ പാചകംചെയ്ത ഭക്ഷണം ഏറെ മണിക്കൂറുകൾക്കുശേഷമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. ഇതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ ​ഗുണനിലവാരം കുറയുകയും പരാതി ഉയരുകയും ചെയ്യുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്ന കമ്പിനിയുടെ കരാർ റദ്ദാക്കാമെങ്കിലും ഐ.ആർ.സി.ടി.സി. കർക്കശ നടപടിയെടുക്കാറില്ലെന്ന് റെയിൽവേയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകരും പറയുന്നു.

അതേസമയം ട്രെയിനുകളിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.മോദിസർക്കാർ റെയിൽവേയെ തകർത്തെന്നും ട്രെയിനുകളിൽ ​ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും കോൺഗ്രസ്. മോദിസർക്കാർ ജനങ്ങളെ ചൂഷണംചെയ്യുന്നത് തുടരുമ്പോഴും സൗകര്യങ്ങൾ ഒന്നും നൽകുന്നില്ല. നരേന്ദ്രമോദി ജനങ്ങളെയല്ല, സമ്പന്നരായ സുഹൃത്തുക്കളെ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് രാജ്യത്തിനറിയാം’ -കോൺഗ്രസ് എക്സിൽ കുറിച്ചു. എന്നാൽ ആരോപണത്തിനു പിന്നാലെ നിഷേധിച്ച് ഐ.ആർ.സി.ടി.സി രം​​ഗത്ത് എത്തി.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ