Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
After 32 Years, Narendra Modi Makes Historic Visit to Slovakia: ബ്രാറ്റിസ്ലാവ വിമാനത്താവളത്തിലെത്തിയ മോദിയ സ്ലോവാക്യ വിദേശകാര്യ-യൂറോപ്യന്‍ കാര്യ മന്ത്രി ജുരാജ് ബ്ലാന്റര്‍ സ്വാഗതം ചെയ്തു. സ്ലോവാക്യയുടെ ആതിഥ്യമര്യാദയുടെയും ബഹുമാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായ അപ്പവും ഉപ്പും നല്‍കിയാണ് രാജ്യം മോദിയെ വരവേറ്റത്.
ബ്രാറ്റിസ്ലാവ: വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്ലോവാക്യയിലെത്തി. 1993ന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി സ്ലോവാക്യ സന്ദര്‍ശിച്ചുവെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധം, വ്യാപാര കരാര്‍ ഉള്‍പ്പെടെ ഒട്ടനവധി മേഖലകളില്‍ നിര്‍ണായകമായ ബന്ധം കെട്ടിപ്പടുക്കുന്നതിനായാണ് മോദി സ്ലോവാക്യയിലെത്തിയത്. ബ്രാറ്റിസ്ലാവയില്‍ വിമാനമിറങ്ങിയ മോദിയെ രാജ്യം അതിഗംഭീരമായി തന്നെ വരവേറ്റു.
ബ്രാറ്റിസ്ലാവ വിമാനത്താവളത്തിലെത്തിയ മോദിയ സ്ലോവാക്യ വിദേശകാര്യ-യൂറോപ്യന്‍ കാര്യ മന്ത്രി ജുരാജ് ബ്ലാന്റര്‍ സ്വാഗതം ചെയ്തു. സ്ലോവാക്യയുടെ ആതിഥ്യമര്യാദയുടെയും ബഹുമാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായ അപ്പവും ഉപ്പും നല്‍കിയാണ് രാജ്യം മോദിയെ വരവേറ്റത്.
സ്ലോവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുമായും പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയുമായും മോദി ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ പ്രധാനമന്ത്രി ഈയവസരത്തില്‍ പര്യവേഷണം ചെയ്യും. ഇഅതിനായി പ്രമുഖ സ്ലോവാക് ബിസിനസ് എക്‌സിക്യൂട്ടീവുകളുമായും പ്രധാനമന്ത്രി സംസാരിക്കുന്നതാണ്.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്
Reached Bratislava.
This visit provides an opportunity to deepen India-Slovakia relations and explore new avenues of cooperation.
Looking forward to productive meetings with President Pellegrini and Prime Minister Fico.@PellegriniP_@RobertFicoSVK
— Narendra Modi (@narendramodi) June 14, 2026
ഇന്ത്യ-സ്ലോവാക്യ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനും വ്യത്യസ്ത മേഖലകളില്‍ സഹകരണം ശക്തമാക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് വിമാനമിറങ്ങിയതിന് പിന്നാലെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം സ്ലോവാക്യയിലെത്തിയത്, ജൂണ്‍ 16നാണ് മടക്കം.
സഹകരണം അതിശക്തം
വിവിധ പദ്ധതികളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലോവാക്യയിലെത്തിയത്. 1995 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ കമ്പനികള്‍ സ്ലോവാക് പ്രതിരോധ സ്ഥാപനങ്ങളുമായി പീരങ്കികളുടെയും കവചിത സംവിധാനങ്ങളുടെയും നിര്‍മാണത്തിനായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതോടെ ഊര്‍ജ മേഖലയിലേക്ക് കൂടി സഹകരണം വ്യാപിച്ചിരിക്കുകയാണ്.
Also Read: Narendra Modi: പ്രധാനമന്ത്രിയുടെ ഇന്തോ-പസഫിക് പര്യടനം ജൂലൈയില്‍; അജണ്ടയില്‍ വമ്പന്‍ പദ്ധതികള്‍
സ്ലോവാക് തോക്ക് നിര്‍മാതാക്കളായ ഗ്രാന്‍ഡ് പവര്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്ത് ഒരു ബ്രാഞ്ച് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണ മേഖലയിലുള്ള ബന്ധം കുറച്ചുകൂടി ശക്തിപ്പെടും.
സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സ്ലോവാക്യയുടെ അനുബന്ധ മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സൈബര്‍ സുരക്ഷയും പോസ്റ്റ് ക്വാണ്ടം സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് സി ഡോട്ടും സ്ലോവാക്യയും ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകളും മുന്നോട്ടുപോകുന്നുണ്ടെന്നാ വിവരം.
ബഹിരാകാശ സഹകരണത്തിലും ഇരുരാജ്യങ്ങളും വളരെ മുന്നിലാണ്. സ്ലോവാക്യയുടെ ആദ്യ ബഹിരാകാശ ഉപഗ്രഹം 2017 ജൂണില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യന്‍ പിഎസ്എല്‍വി റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഭാവിയിലും ഈ സഹകരണം ഉണ്ടാകുമെന്നും ഇരുരാജ്യങ്ങളും പറയുന്നു.
മോദിയുടെ സ്ലോവാക്യ സന്ദര്‍ശനം
പ്രധാനമന്ത്രിയുടെ നിലവിലെ സന്ദര്‍ശനം വ്യാപാരം, നിക്ഷേപം, ഓട്ടോമൊബൈല്‍ നിര്‍മാണം, റെയില്‍ ഉത്പന്നങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷ. ഈ മേഖലകളിലൂന്നി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയേക്കും.
English Summary
Prime Minister Narendra Modi arrived in Slovakia, becoming the first Indian Prime Minister to visit the country since 1993. The historic visit is focused on strengthening bilateral ties and expanding cooperation between India and Slovakia across key sectors.