AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച

Tiruchirappalli 6,000 Farmers Meet: പരമ്പരാഗതമായ ഏകവിള സമ്പ്രദായങ്ങളിൽ (Monocropping) നിന്നും മാറി വൃക്ഷാധിഷ്ഠിത കൃഷിരീതികളും ഭക്ഷ്യ വനകൃഷിയും വ്യാപിപ്പിക്കുന്നത് വഴി മാത്രമേ കർഷകർക്ക് മികച്ച വരുമാനവും പൊതുജനങ്ങൾക്ക് ആരോഗ്യവും ഉറപ്പാക്കാൻ സാധിക്കൂ എന്ന് യോ​ഗത്തിൽ പങ്കെടുത്ത കാർഷിക ശാസ്ത്രജ്ഞർ അടിവരയിട്ടു പറഞ്ഞു. സദ്ഗുരുവിൻ്റെ കാവേരി കോളിംഗ് പ്രസ്ഥാനം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച വിപുലമായ സെമിനാറിലാണ് ഈ സുപ്രധാന നിർദ്ദേശങ്ങൾ ഉയർന്നുവന്നത്.

Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
തിരുച്ചിറപ്പള്ളിയിൽ നടന്ന കർഷക മഹാസംഗമത്തിൽ പങ്കെടുക്കാനെത്തിയ വിദ​ഗ്ധരും, കർഷകരുംImage Credit source: Social media
Neethu Vijayan
Neethu Vijayan | Updated On: 15 Jun 2026 | 08:00 AM

ചെന്നൈ: സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള ‘കാവേരി കോളിംഗ്’ പ്രസ്ഥാനം സംഘടിപ്പിച്ച മഹാസംഗമം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ അരങ്ങേറി. തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം യൂണിവേഴ്സിറ്റി കാമ്പസിലാണ് മഹാ സമ്മേളനം നടന്നത്. തമിഴ്‌നാട്ടിലെയും അയൽ സംസ്ഥാനങ്ങളിലെയും ഉൾഗ്രാമങ്ങളിൽ നിന്ന് ഞായറാഴ്ച തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര ചെയ്ത ആയിരക്കണക്കിന് കർഷകർക്ക്, ഈ പരിപാടി വെറുമൊരു ഔദ്യോഗിക കാർഷിക സമ്മേളനം മാത്രമായിരുന്നില്ല. മറിച്ച്, നഷ്ടപ്പെട്ടുപോയ തങ്ങളുടെ മണ്ണിൻ്റെ ചൈതന്യം വീണ്ടെടുക്കാനും പ്രകൃതിയെ പരിപോഷിപ്പിച്ചുകൊണ്ട് എങ്ങനെ സുസ്ഥിരമായ വരുമാനം നേടാമെന്നും കാണിച്ചുതന്ന ഒരു പുത്തൻ ഹരിത യുഗത്തിലേക്കുള്ള വാതിൽ തുറക്കലായിരുന്നു അത്.

പരമ്പരാഗതമായ ഏകവിള സമ്പ്രദായങ്ങളിൽ (Monocropping) നിന്നും മാറി വൃക്ഷാധിഷ്ഠിത കൃഷിരീതികളും ഭക്ഷ്യ വനകൃഷിയും (Food Forest Cultivation) വ്യാപിപ്പിക്കുന്നത് വഴി മാത്രമേ കർഷകർക്ക് മികച്ച വരുമാനവും പൊതുജനങ്ങൾക്ക് ആരോഗ്യവും ഉറപ്പാക്കാൻ സാധിക്കൂ എന്ന് യോ​ഗത്തിൽ പങ്കെടുത്ത കാർഷിക ശാസ്ത്രജ്ഞർ അടിവരയിട്ടു പറഞ്ഞു. സദ്ഗുരുവിൻ്റെ കാവേരി കോളിംഗ് പ്രസ്ഥാനം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച വിപുലമായ സെമിനാറിലാണ് ഈ സുപ്രധാന നിർദ്ദേശങ്ങൾ ഉയർന്നുവന്നത്.

ALSO READ: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത

കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും ഉൾപ്പെടെ ആറായിരത്തിലധികം ആളുകളാണ് പുത്തൻ കാർഷിക അറിവുകൾ തേടി ഈ മഹാസംഗമത്തിൽ പങ്കെടുത്തത്. സാധാരണ വിളകൾക്കൊപ്പം വാണിജ്യ മൂല്യമുള്ള മരങ്ങളും ഫലവൃക്ഷങ്ങളും വളർത്തുന്നതിലൂടെ കർഷകന് സ്ഥിരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ മികച്ച വരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്നും സമ്മേളനത്തിൽ വിദ​ഗ്ധർ ചൂണ്ടികാട്ടി. മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിക്കുകയും ഭൂഗർഭ ജലനിരപ്പ് ഉയരുകയും ചെയ്യും. ഇത് വരൾച്ചയെ പ്രതിരോധിക്കാൻ കർഷകരെ സഹായിക്കുന്നു.

തെങ്ങുകൃഷി ചെയ്യുന്ന കർഷകർക്ക് തങ്ങളുടെ തോട്ടത്തിൽ നിന്ന് നിലവിലുള്ള വരുമാനത്തിന് പുറമെ വലിയൊരു അധിക വരുമാനം നേടാൻ സഹായിക്കുന്ന അത്ഭുതകരമായ ‘ബഹുതല ഭക്ഷ്യ വനകൃഷി’ രീതിയെക്കുറിച്ചും കാർഷിക വിദഗ്ദ്ധനായ ബാല മോഹൻ യോ​ഗത്തിൽ വിശദീകരിച്ചു. പരമ്പരാഗതമായി തെങ്ങുകൃഷി മാത്രം ചെയ്യുന്ന കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് തോട്ടത്തിലെ വലിയൊരു ഭാഗം സ്ഥലവും ഉപയോഗശൂന്യമായി കിടക്കുന്നത്. എന്നാൽ ഈ സ്ഥല പരിമിതിയെ മറികടന്ന്, തെങ്ങിൻതോപ്പുകളെ ലാഭകരമായ ഭക്ഷ്യ വനങ്ങളാക്കി മാറ്റാൻ സാധിക്കുമെന്ന് കാർഷിക വിദഗ്ദ്ധനായ ബാല മോഹൻ ചൂണ്ടിക്കാണിച്ചു. ഒരേ സമയം ഒന്നിലധികം വിളകൾ ഒരേ ഭൂമിയിൽ നിന്ന് വിളവെടുക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

തെങ്ങുകൾക്കിടയിലുള്ള സ്ഥലത്ത് വിവിധ ഉയരങ്ങളിൽ വളരുന്ന വ്യത്യസ്ത തരം ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറികളും ശാസ്ത്രീയമായി നട്ടുപിടിപ്പിക്കുന്ന രീതിയാണിത്. തെങ്ങിൻതോപ്പുകളിൽ ഭക്ഷ്യ വനങ്ങൾ സ്ഥാപിക്കുന്നതിലൂടെ നാളികേരത്തിൽ നിന്നുള്ള വരുമാനത്തിന് പുറമെ, ഇടവിളകളായി നടുന്നവയിൽ നിന്നും മാസം തോറും വലിയൊരു തുക അധിക വരുമാനമായി കർഷകന് ലഭിക്കുന്നു.തെങ്ങിന്റെ വിളവ് ഒട്ടും കുറയാതെ തന്നെ കൃഷിയിടത്തെ ഒരു വലിയ സാമ്പത്തിക സ്രോതസ്സാക്കി മാറ്റാൻ ഈ ഹരിത വിപ്ലവത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Over 6,000 farmers gathered in Tiruchirappalli, Tamil Nadu, to reimagine sustainable agriculture. Discover how the Cauvery Calling movement is driving a green revolution through agroforestry.

Follow Us