Indian students in US: യുഎസിലെ ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കൻ നിയമങ്ങൾ പാലിക്കണം; മുന്നിറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം

Indian students in US: ഇന്ത്യൻ വിദ്യാർഥികൾ യുഎസ് നിയമങ്ങൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ​ഗവേഷകനായ ബദർ കാര് സൂരിയെ തടവിലാക്കുകയും, മറ്റൊരു വിദ്യാ‍ർഥി സ്വയം നാടു കടത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

Indian students in US: യുഎസിലെ ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കൻ നിയമങ്ങൾ പാലിക്കണം; മുന്നിറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം

Randhir Jaiswal

Published: 

22 Mar 2025 | 02:16 PM

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ യുഎസ് നിയമങ്ങൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. ജോർജ്ജ്ടൗൺ സർവകലാശാലയിലെ ഇന്ത്യൻ ​ഗവേഷകനായ ബദർ കാര് സൂരിയെ തടവിലാക്കുകയും, മറ്റൊരു വിദ്യാ‍ർഥി സ്വയം നാടു കടത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രണ്ട് വിദ്യാർഥികളും സഹായത്തിനായി അമേരിക്കയിലെ ഇന്ത്യൻ എംബസികളെ സമീപിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

അമേരിക്കയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റുകളും ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കാൻ തയ്യാറാണെന്ന് ജയ്സ്വാൾ പറഞ്ഞു. എന്നാൽ വിസ, കുടിയേറ്റ നയങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഒരു രാജ്യത്തിന്റെ പരമാധികാര ചുമതലകളാണെന്നും അതിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദേശ പൗരൻ ഇന്ത്യയിലേക്ക് വരുമ്പോൾ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണെമന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ, ഇന്ത്യൻ പൗരന്മാർ വിദേശത്ത് ആയിരിക്കുമ്പോൾ അവരുടെ നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.


തിങ്കളാഴ്‌ച രാത്രിയാണ്, ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ പോസ്റ്റ്‌ഡോക്‌ടറല്‍ ഗവേഷകനായ ബാദര്‍ഖാന്‍ സുരിയെ അമേരിക്കന്‍ ആഭ്യന്തര വകുപ്പ് കസ്റ്റഡിയിലെടുത്തത്. എന്നാൽ അദ്ദേഹത്തെ നാടുകടത്താനുള്ള നീക്കം  അമേരിക്കയിലെ ഒരു ഫെഡറല്‍ ജഡ്‌ജി തടഞ്ഞു. സമാന രീതിയിൽ മറ്റൊരു ഇന്ത്യൻ വിദ്യാർഥിക്ക് നേരെയും നടപടി ഉണ്ടായി. ഹമാസിനെ പിന്തുണച്ച് അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് കൊളംബിയ സർവകലാ‌ശാലയിലെ ഇന്ത്യൻ വിദ്യാർഥിയായ രഞ്ജിനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയിരുന്നു. വിസ റദ്ദാക്കിയതിന് പിന്നാലെ അവര്‍ സ്വയം കടത്തപ്പെടുകയായിരുന്നു.

Follow Us
Related Stories
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം