AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IRCTC Ticket correction: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മാറിപ്പോയോ? ഇനി ഓൺലൈനായി തിരുത്താം… അറിയേണ്ടത്

IRCTC's new feature allows passengers to reschedule confirmed ticket: പുതിയ റീഷെഡ്യൂളിംഗ് സംവിധാനം ഐആർസിടിസിയുടെ സെൻട്രൽ റിസർവേഷൻ സിസ്റ്റവുമായി (CRS) തത്സമയം സംയോജിപ്പിക്കും. യാത്രക്കാർ പുതിയ തീയതി തിരഞ്ഞെടുക്കുമ്പോൾ, സിസ്റ്റം തത്സമയം സീറ്റുകളുടെ ലഭ്യത പരിശോധിക്കുകയും ബുക്കിംഗ് ഉടൻ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.

IRCTC Ticket correction: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മാറിപ്പോയോ? ഇനി ഓൺലൈനായി തിരുത്താം… അറിയേണ്ടത്
Indian RailwayImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 09 Oct 2025 15:49 PM

ന്യൂഡൽഹി: തീവണ്ടി യാത്രക്കാർക്ക് ആശ്വാസകരമാകുന്ന പുതിയ സൗകര്യം ഇന്ത്യൻ റെയിൽവേ ഉടൻ അവതരിപ്പിക്കുകയാണ്. കൺഫേം ചെയ്ത ടിക്കറ്റുകൾ ഓൺലൈനായി റീഷെഡ്യൂൾ ചെയ്യാൻ (യാത്രാ തീയതി മാറ്റാൻ) സാധിക്കുന്ന സംവിധാനം 2025 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. ഇതൊരു “യാത്രാ സൗഹൃദ” നയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. ഈ സംവിധാനം യാത്രക്കാർക്ക് സമയവും പണവും ലാഭിക്കുന്നതിനു സഹായിക്കും.

 

എങ്ങനെ പ്രവർത്തിക്കും?

 

പുതിയ റീഷെഡ്യൂളിംഗ് സംവിധാനം ഐആർസിടിസിയുടെ സെൻട്രൽ റിസർവേഷൻ സിസ്റ്റവുമായി (CRS) തത്സമയം സംയോജിപ്പിക്കും. യാത്രക്കാർ പുതിയ തീയതി തിരഞ്ഞെടുക്കുമ്പോൾ, സിസ്റ്റം തത്സമയം സീറ്റുകളുടെ ലഭ്യത പരിശോധിക്കുകയും ബുക്കിംഗ് ഉടൻ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. യാത്രക്കാർ അവരുടെ IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യണം. ബുക്ക് ചെയ്ത ടിക്കറ്റ് തിരഞ്ഞെടുക്കണം. പിന്നീട് പുതിയ യാത്രാ തീയതി നൽകണം.

 

Also Read: Coldrif Syrup: 20 കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മിച്ച കമ്പനിയുടെ ഉടമ അറസ്റ്റിൽ

 

സാമ്പത്തിക ലാഭം

  • നിലവിലുള്ള റദ്ദാക്കൽ (Cancellation) സമ്പ്രദായം ഒഴിവാക്കിക്കൊണ്ടാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്.
  • പുതിയ തീയതിയിൽ സീറ്റുകൾ ലഭ്യമാണെങ്കിൽ, യാത്രക്കാർക്ക് അധിക ഫീസ് ഇല്ലാതെ ഓൺലൈനായി തീയതി മാറ്റാൻ കഴിയും.
  • റീഷെഡ്യൂൾ ചെയ്യുന്ന തീയതിയിലെ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ, യാത്രക്കാർ ആ വ്യത്യാസം മാത്രം നൽകിയാൽ മതിയാകും. നിരക്ക് കുറവോ തുല്യമോ ആണെങ്കിൽ അധിക പണം നൽകേണ്ടതില്ല.

നിലവിൽ, കൺഫേം ചെയ്ത ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് തുകയുടെ 25% മുതൽ 50% വരെയാണ് കാൻസലേഷൻ ചാർജ്ജായി ഈടാക്കുന്നത്. ഈ സാമ്പത്തിക നഷ്ടം പുതിയ ഡിജിറ്റൽ സംവിധാനം വഴി ഒഴിവാക്കാൻ സാധിക്കും. ഈ മാറ്റം അത്യാവശ്യ യാത്രകൾക്കും അവസാന നിമിഷം പ്ലാനുകൾ മാറുന്നവർക്കും വലിയ സഹായമാകും.