Bengaluru Life: പാരീസ് തോല്‍ക്കും സിറ്റിയും ബെംഗളൂരുവില്‍; ഏതാണെന്ന് അറിയാമോ?
Indiranagar in Bengaluru Reminds Tourists of Paris and New York: ബെംഗളൂരുവിലെ ഓരോ തെരുവും വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു. ശ്രീ കോദണ്ഡരാമസ്വാമി ക്ഷേത്രത്തിനടുത്തുള്ള പ്രദേശം വളരെ പരമ്പരാഗതവും മനോഹരവുമായിരുന്നു.
ബെംഗളൂരുവിലേക്ക് ദിനംപ്രതി നിരവധിയാളുകള്‍ എത്താറുണ്ട്. ചിലര്‍ സ്ഥലവും അവിടുത്തെ കാഴ്ചകളും കണ്ട് മടങ്ങുമ്പോള്‍ മറ്റുചിലര്‍ എന്നന്നേക്കുമായി ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുന്നു. ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ മടങ്ങിപോകാന്‍ അനുവദിക്കാത്ത നഗരം എന്നൊരു പേരും ബെംഗളൂരുവിനുണ്ട്. അവിടുത്തെ സൗകര്യവും കാലാവസ്ഥയും തന്നെയാണ് ആളുകളെ പിടിച്ചുനിര്‍ത്തുന്നത്.
ബെംഗളൂരുവില്‍ പാരിസും ന്യൂയോര്‍ക്കും പോലെ തോന്നിപ്പിക്കുന്ന ഒരു നഗരമുണ്ടെന്ന് പറയുകയാണ് ഒരു യാത്രക്കാരന്‍. ഇന്ദിരാനഗറിനെ കുറിച്ചാണ് അയാള്‍ വാചാലനാകുന്നത്. ഇന്ദിരാനഗറിലൂടെയുള്ള യാത്ര തനിക്ക് നഗരത്തിന്റെ മറ്റൊരു മുഖം കാണിച്ചുതന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട കുറിപ്പിലൂടെ അയാള്‍ പറയുന്നു.
Bengaluru 🇮🇳
Walking around Indiranagar showed me another face of the city.
Bengaluru — maybe India itself — changes like a kaleidoscope.
Every street feels different.Near Sri Kodandaramaswamy Temple, the atmosphere was deeply traditional and beautiful.
But 100 Feet Road… pic.twitter.com/9Usnagtipr
— パリのエイジ (@Eiji_dal_1974) March 6, 2026
ബെംഗളൂരുവിലെ ഓരോ തെരുവും വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു. ശ്രീ കോദണ്ഡരാമസ്വാമി ക്ഷേത്രത്തിനടുത്തുള്ള പ്രദേശം വളരെ പരമ്പരാഗതവും മനോഹരവുമായിരുന്നു. എന്നാല്‍ 100 അടി മുന്നോട്ട് പോയപ്പോള്‍ പാരീസിനെയും ന്യൂയോര്‍ക്കിനെയും പോലുള്ള കാഴ്ചയാണ് തനിക്ക് കാണാനായത്. എന്നാല്‍ ഇതിനിടയിലും പാരമ്പര്യം മുറുകെ പിടിക്കുന്നുണ്ട്, അയാള്‍ കുറിച്ചു.
ഇന്ദിരാനഗര്‍ ഇത്രയ്ക്ക് അടിപൊളിയോ?
ഐടി മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥാപനങ്ങള്‍ ഉള്ള പ്രദേശമാണ് ഇന്ദിരാനഗര്‍. ധാരാളം യുവ പ്രൊഫഷണലുകള്‍ ഇവിടേക്ക് ജോലിക്കായി എത്താറുണ്ട്. നഗരത്തിലെ സജീവമായ ബിസിനസ് മേഖലകളില്‍ ഒന്നുകൂടിയാണ് ഇവിടം. മാത്രമല്ല, ഫുഡ് ലവ്വേഴ്‌സിന്റെ സ്വര്‍ഗം എന്നൊരു പേര് കൂടി ഈ പ്രദേശത്തിനുണ്ട്. രാജ്യത്തെ ഒട്ടുമിക്ക എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കും.
Also Read: Bengaluru Vande Bharat: നേരത്തെ ഇറങ്ങല്ലേ; ബെംഗളൂരു വന്ദേ ഭാരതിന്റെ സമയംമാറ്റി
ഫാഷന്‍ സ്റ്റോറുകള്‍, ബുട്ടീക്കുകള്‍ ബ്രാന്‍ഡഡ് ഷോറൂമുകള്‍ തുടങ്ങി എല്ലാം ഇവിടെയുണ്ട്. അതിനാല്‍ തന്നെ യുവാക്കള്‍ ഇന്ദിരാനഗര്‍ പ്രിയപ്പെട്ട ഇടവുമാണ്. മെട്രോ സേവനം ലഭ്യമായതിനാല്‍ തന്നെ ഇങ്ങോട്ട് എത്താനും വളരെ എളുപ്പമാണ്.